തിരുവനന്തപുരം: ഓണം പ്രമാണിച്ച് ഓഗസ്റ്റ് 26 മുതൽ സെപ്തംബർ രണ്ടു വരെ കണ്ടയിൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ കച്ചവട സ്ഥാപനങ്ങൾക്കും കടകൾക്കും രാത്രി ഒമ്പതുമണി വരെ തുറന്നു പ്രവർത്തിക്കാം.
ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മെഹ്ത്തയാണ് ഇക്കാര്യം അറിയിച്ചത്. കണ്ടയിൻമെന്റ് സോണിലെ കടകളും കച്ചവട സ്ഥാപനങ്ങളും നിലവിലെ മാർഗനിർദ്ദേശപ്രകാരം പ്രവർത്തിക്കണം.
കച്ചവടം പൊടിപൊടിക്കേണ്ട കാലത്ത് കോവിഡ് പ്രതിസന്ധി കാരണം വ്യാപാരികൾ നിരാശയിലായിരുന്നു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് അകത്തേക്കുള്ള പ്രവേശനം. എന്നാൽ, അകത്തേക്ക് പ്രവേശിക്കുന്നവർ സാധനങ്ങൾ വാങ്ങി തിരിച്ചിറങ്ങുമ്പോൾ ഒരു സമയമാകും.
ഒരുപാടു സമയം പുറത്ത് കാത്തിരിക്കേണ്ടി വരുന്നവർ കാത്തിരുന്നു മുഷിയുമ്പോൾ മടങ്ങിപ്പോകാനും സാധ്യതയേറെയാണ്. ഇതിന് പ്രതിവിധിയായി പ്രവർത്തനസമയം നീട്ടണമെന്ന് ആവശ്യമുയർന്നിരുന്നു.
You may also like:സർക്കാരിന് തിരിച്ചടി; പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി [NEWS]വീട് നിർമാണത്തിനായി കുഴിയെടുത്തു; കിട്ടിയത് ആയിരം വർഷം പഴക്കമുള്ള സ്വർണ നാണയങ്ങൾ [NEWS] മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും സമയപരിധി നല്‍കാറില്ല;സ്പീക്കർ [NEWS]രാത്രി ഒമ്പതുമണി വരെയെങ്കിലും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് ഇപ്പോൾ അംഗീകരിക്കപ്പെട്ടത്.
കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചുകൊണ്ട് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.
വ്യാപാരസ്ഥാപനങ്ങളുടെ നിലവിലുള്ള പ്രവര്‍ത്തിസമയം വര്‍ദ്ധിപ്പിച്ചാല്‍ കടകളിലെ നിലവിലുള്ള തിരക്കും, ആള്‍ക്കൂട്ടവും കുറയ്ക്കാനാകും. ഈ സാഹചര്യത്തിലാണ് വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തനസമയം രാത്രി ഒമ്പത് വരെയെങ്കിലും നീട്ടണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.