ഷൊർണ്ണൂർ: മഴയെ തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ട ഷൊർണൂർ-പാലക്കാട് പാതയിലെ തകരാർ പരിഹരിച്ചു. ഇതോടെ ഈ പാതയിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. ഗതാഗതം തടസ്സപ്പെട്ട ഷൊർണൂർ-കോഴിക്കോട് പാതിയിൽ റെയിൽവെ എൻജിനീയറിംഗ് വിഭാഗം പരിശോധന നടത്തുകയാണ്.
റെയിൽ പാളത്തിലും പാലങ്ങളിലും തകരാർ കണ്ടെത്തിയതിനെ തുടർന്ന് നിരവധി ദീർഘദൂര ട്രെയിനുകളെല്ലാം റദ്ദാക്കിയിരുന്നു. ഷൊർണൂർ- പാലക്കാട് പാതയിൽ ഗതാഗതം പുനഃസ്ഥാപിച്ചതോടെ ദീർഘദൂര സർവീസുകൾ ഓടിക്കാനാകും.
പാലക്കാട് ഡിവിഷനിൽ 20 ട്രെയിനുകളും തിരുവനന്തപുരം ഡിവിഷനിൽ 15 സർവീസുകളും ഇന്ന് റദ്ദാക്കിയിരുന്നു.
Also Read ഇന്നും നിരവധി ട്രെയിനുകൾ റദ്ദാക്കി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Flood in kerala, Flood kerala, Heavy rain, Heavy rain in kerala, Kerala flood, Rain, Rain alert, Train traffic