നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കള്ള് ചെത്തുന്ന വീഡിയോ ചിത്രീകരിക്കാന്‍ കയറിയ സംവിധായകന്‍ തെങ്ങില്‍ കുടുങ്ങി; രക്ഷകരായത് അഗ്നിശമന സേന

  കള്ള് ചെത്തുന്ന വീഡിയോ ചിത്രീകരിക്കാന്‍ കയറിയ സംവിധായകന്‍ തെങ്ങില്‍ കുടുങ്ങി; രക്ഷകരായത് അഗ്നിശമന സേന

  കള്ള് ചെത്ത് ജോലി ഷൂട്ട് ചെയ്യുന്നതിനിടയില്‍ പ്രഷര്‍ വ്യതിയാനം വന്നാണ് തെങ്ങില്‍ കുടുങ്ങിയത്.

  News18

  News18

  • Share this:
  കണ്ണൂരില്‍ കള്ള് ചെത്തുന്നതിന്റെ യൂട്യൂബ് വീഡിയോ ചിത്രീകരിക്കാന്‍ കയറിയ ക്യാമറാമാന്‍ തെങ്ങില്‍ കുടുങ്ങി . പാനൂര്‍ ചെറ്റക്കണ്ടിയിലെ കെ കെ പ്രേംജിത്തിനെയാണ് അഗ്‌നിരക്ഷാനിലയത്തിലെ ഉദ്യോഗസ്ഥര്‍ എത്തി താഴെ ഇറക്കിയത്.

  ഹ്രസ്വചിത്ര സംവിധായകനും ക്യാമറാമാനുമായ കെ കെ പ്രേംജിത്ത് ഞാറാഴ്ച്ച ഉച്ചക്ക് 12.30 യോടെയാണ് തെങ്ങിന് മുകളില്‍ കുടുങ്ങിയത്. മൊകേരി കൂരാറ ആറ്റുപുറം പുഴക്കരയിലാണ് സംഭവം.

  കള്ള് ചെത്ത് ജോലി ഷൂട്ട് ചെയ്യുന്നതിനിടയില്‍ പ്രഷര്‍ വ്യതിയാനം വന്നാണ് തെങ്ങില്‍ കുടുങ്ങിയത്.

  സംഭവം അറിഞ്ഞതോടെ പാനൂര്‍ അഗ്‌നിരക്ഷാനിലയത്തിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് തിരിച്ചു. ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തുന്നത് വരെ കള്ള് ചെത്ത് തൊഴിലാളി ഗംഗാധരനാണ് അവശനായിരുന്ന പ്രേംജിത്തിനെ തെങ്ങില്‍ താങ്ങി നിര്‍ത്തിയത്.

  സംവിധായകനെ നെറ്റില്‍ കുരുക്കിയാണ് സുരക്ഷിതമായി താഴെ എത്തിച്ചത്. അസി: സ്റ്റേഷന്‍ ഓഫീസര്‍ സി.എം. കമലാക്ഷന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.

  സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ. ദിവു കുമാര്‍ , ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ എം.കെ.ജിഷാദ് എന്നിവരാണ് തെങ്ങില്‍ കയറി നെറ്റ് ഒരുക്കിയത്.

  ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായ വി.കെ.സുരേഷ്, എം.കെ. രഞ്ജിത്ത്, എ.കെ. സരുണ്‍ ലാല്‍, ശ്രീകേഷ്.എം., സനൂപ് കെ., അഖില്‍ . കെ , ഹോംഗാര്‍ഡ് പി. ദിനേശന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

  Read also: Viral Video |ലൈവ് റിപ്പോർട്ടിങ്ങിനിടെ പിന്നിൽ പാർക്ക് ചെയ്ത കാർ തടാകത്തിൽ മുങ്ങിത്താഴ്ന്നു; വൈറലായി വീഡിയോ

  ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗത്തിലാണ് പ്രേംജിത്തിനെ താഴെ ഇറക്കിയത്, അസി: സ്റ്റേഷന്‍ ഓഫീസര്‍ സി.എം. കമലാക്ഷന്‍ വ്യക്തമാക്കി.

  Read Also: ഉറക്കം മാറാതെ പല്ലുതേച്ച യുവാവ് വിഴുങ്ങിയ ടൂത്ത്ബ്രഷ് പുറത്തെടുത്തത് സങ്കീർണമായ ശസ്ത്രക്രിയയിലൂടെ

  രക്ഷാപ്രവര്‍ത്തനത്തിന് ശേഷം നടത്തിയ വൈദ്യ പരിശോധനയില്‍ പ്രേംജിത്തിന്റെ ആരോഗ്യ നിലയില്‍ പ്രശ്‌നമില്ലന്നും വ്യക്തമായി. കള്ളുചെത്തു ജോലി എങ്ങനെ എന്ന യൂട്യൂബ് വീഡിയോ ചിത്രീകരണം തടസപ്പെട്ടെങ്കിലും, തെങ്ങില്‍ കുടുങ്ങിയ ആളെ എങ്ങനെയാണ് രക്ഷപ്പെടുത്തുക എന്നതിന്റെ ദൃശ്യങ്ങള്‍ മറ്റൊരു വ്‌ളോഗര്‍ യൂട്യൂബില്‍ പങ്കുവെച്ചിട്ടുണ്ട്.
  Published by:Sarath Mohanan
  First published:
  )}