• HOME
 • »
 • NEWS
 • »
 • kerala
 • »
 • Power Cut | സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; താപനിലയങ്ങളിലെ വൈദ്യുതോത്പാദനത്തില്‍ കുറവ്

Power Cut | സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; താപനിലയങ്ങളിലെ വൈദ്യുതോത്പാദനത്തില്‍ കുറവ്

പ്രശ്നം പരിഹരിക്കാൻ നടപടി തുടങ്ങിയിട്ടുണ്ടെന്നും മറ്റൊരു വിതരണ കമ്പനിയുമായി കരാർ ഒപ്പിട്ടുവെന്നും വൈദ്യുതി  മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു.

 • Share this:
  സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം (Power Cut) ഏര്‍പ്പെടുത്തും. രാത്രി 6.30നും 11.30നും ഇടയിൽ  ‌15 മിനിട്ട് നേരമാകും വൈദ്യുതി വിതരണം തടസ്സപ്പെടുക. നഗരപ്രദേശങ്ങളെയും ആശുപത്രിയടക്കമുള്ള അവശ്യ സേവനങ്ങളെയും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പീക്ക് അവറില്‍ 200 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് സംസ്ഥാനം നേരിടുന്നത്. കല്‍ക്കരി ക്ഷാമം മൂലം താപനിലയിലങ്ങളിലെ വൈദ്യുതോത്പാദനത്തില്‍ കുറവ് സംഭവിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. വൈദ്യുതി ഉപയോഗം കുറച്ച് ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കെഎസ്ഇബി (KSEB) അഭ്യര്‍ത്ഥിച്ചു.

  പ്രശ്നം പരിഹരിക്കാൻ നടപടി തുടങ്ങിയിട്ടുണ്ടെന്നും മറ്റൊരു വിതരണ കമ്പനിയുമായി കരാർ ഒപ്പിട്ടുവെന്നും വൈദ്യുതി  മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു. കോഴിക്കോട് നല്ലളത്തെ ഡീസൽ നിലയത്തെക്കൂടി പ്രയോജനപ്പെടുത്തി രണ്ട് ദിവസത്തിനുള്ളിൽ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.

  Also Read- പെരിയ ഇരട്ടക്കൊല: സർക്കാരിനായി ഹാജരായ അഭിഭാഷകന് 24.5 ലക്ഷം അനുവദിച്ചു; നടപടി ട്രഷറി നിയന്ത്രണം തുടരുന്നതിനിടെ

  അതേസമയം രാജ്യത്ത് കൽക്കരി പ്രതിസന്ധിയില്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ രംഗത്ത് എത്തി. ആവശ്യമായ സ്റ്റോക്ക്  കൽക്കരിയുണ്ടെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. രാജ്യത്തെ വിവിധ താപവൈദ്യുത നിലയങ്ങളിലായി ഏകദേശം 22 ദശലക്ഷം ടൺ കൽക്കരിയുണ്ട്. സ്റ്റോക്ക് തുടർച്ചയായി നിറയ്ക്കുമെന്നും ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയെന്നും  മന്ത്രി പറഞ്ഞു.

  എന്നാല്‍ രാജ്യത്തെ പല സംസ്ഥാനങ്ങളിലും വൈദ്യുതി വിതരണത്തില്‍ പ്രതിസന്ധി നേരിടുന്നുണ്ട്. ബീഹാറിലും ,ഒഡീഷയിലും പ്രതിസന്ധി രൂക്ഷമാകുകയാണ് .വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഡല്‍ഹി സർക്കാർ കേന്ദ്രത്തിന് കത്തയച്ചു .ഡല്‍ഹിക്ക് വൈദ്യുതി നൽകുന്ന താപനിലയങ്ങളിൽ കൽക്കരി ഉറപ്പാക്കണമെന്നാണ് സര്‍ക്കാരിന്‍റെ ആവശ്യം. നിലവിൽ ഡല്‍ഹിയില്‍ വൈദ്യുതി നൽകുന്ന താപനിലയങ്ങളിൽ പരമാവധി അഞ്ച് ദിവസത്തേക്ക് മാത്രം കൽക്കരി ശേഖരമുള്ള സാഹചര്യത്തിലാണ് കത്തയച്ചത്.

  Also Read- സ്ത്രീകളെന്ന വ്യാജേന സോഷ്യൽ മീഡിയ വഴി സൗഹൃദം; ഹണി ട്രാപ്പിലൂടെ 48കാരന് നഷ്ടമായത് അരക്കോടിയോളം രൂപ

  ജാർഖണ്ഡിൽ ഏഴ് മണിക്കൂറോളം വൈദ്യുതി മുടങ്ങുന്ന സാഹചര്യത്തിൽ ജനങ്ങൾ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. പഞ്ചാബിൽ ആകെയുള്ള പതിനഞ്ച് താപനിലയിങ്ങളിൽ നാല് എണ്ണത്തിൻ്റെ പ്രവർത്തനം നിലച്ച സ്ഥിതിയാണുള്ളത്. 5880 മെഗാവാട്ട് ശേഷിയിൽ 3327 മെഗാവാട്ട് വൈദ്യുതി മാത്രമാണ് നിലവിൽ സംസ്ഥാനത്ത്  ഉത്പാദിപ്പിക്കുന്നത്. കനത്ത ചൂട് കാരണം വൈദ്യുതി ഉപയോഗം രാജ്യത്താകമാനം ഉയർന്നിട്ടുണ്ട്. കോവിഡിന് ശേഷം വ്യവസായ മേഖലയും വിപണിയും ഉണർന്നതും വൈദ്യുതിയുടെ ആവശ്യം വർദ്ധിപ്പിച്ചു.

  താമരശേരി ചുരത്തിൽ പാറക്കല്ല് വീണ് ബൈക്ക് യാത്രക്കാരിലൊരാൾ മരിച്ച സംഭവം: ദൃശ്യങ്ങൾ പുറത്ത്


  കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വലിയ പാറക്കല്ല് ബൈക്കിന് മുകളിലേക്കു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരിൽ ഒരാൾ ശനിയാഴ്ചയാണ് മരിച്ചത്. ഏറെ ഭീതിയോടെയാണ് ഈ വാർത്ത ചുരത്തിലൂടെ സഞ്ചരിക്കുന്നവർ ശ്രവിച്ചത്. ചുരത്തിൽ മണ്ണിടിച്ചിലും പാറയിടിച്ചിലും ഉണ്ടാകാറുണ്ടെങ്കിലും അതെല്ലാം കനത്തമഴയത്തു മാത്രമാണ്. ചുരത്തിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് പാറ യാത്രക്കാരുടെ ദേഹത്തേക്ക് വീഴുന്നത്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

  മലപ്പുറം വണ്ടൂർ സ്വദേശി അഭിനവ് ആണ് അപകടത്തിൽ ദാരുണമായി മരിച്ചത്. വയനാട്ടിലേക്കുള്ള വിനോദയാത്ര അഭിനവിന്‍റെ അപ്രതീക്ഷിത മരണത്തിന് കാരണമായതിന്‍റെ നടുക്കത്തിലാണ് സുഹൃത്തുക്കൾ. മലപ്പുറം വണ്ടൂരിൽനിന്ന് മൂന്ന് ബൈക്കുകളിലായാണ് ആറ് സുഹൃത്തുക്കൾ വയനാട് കാണാൻ പുറപ്പെട്ടത്. ചുരത്തിന്‍റെ ഭംഗി ആസ്വദിച്ചുകൊണ്ടുള്ള യാത്രക്കിടെ ജീവനെടുക്കുന്ന അപകടം ആരും സ്വപ്നത്തിൽപോലും പ്രതീക്ഷിച്ചിരുന്നില്ല.

  ചുരത്തിൽ ആ സമയത്ത് മഴയോ കോടമഞ്ഞ് പോലുമോ ഉണ്ടായിരുന്നുമില്ല. ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് ചുരം കയറുന്നത്. നവീകരണങ്ങൾ മുറപോലെ നടക്കുന്നുണ്ടെങ്കിലും ചുരത്തിന്‍റെ സുരക്ഷിതത്വം ഇല്ലാതാവുന്നതിന്‍റെ തെളിവാണ് ശനിയാഴ്ചത്തെ അപകടം. ചുരത്തിൽ നിരവധിയിടങ്ങളിൽ പാറക്കല്ലുകൾ താഴേക്ക് പതിക്കാൻ പാകത്തിൽ കിടപ്പുണ്ട്. ഇതാണ് യാത്രക്കാരുടെ സുരക്ഷക്ക് ഭീഷണി ഉയർത്തുന്നത്.
  Published by:Arun krishna
  First published: