News18 MalayalamNews18 Malayalam
|
news18-malayalam
Updated: April 10, 2020, 1:36 PM IST
News18 Malayalam
കൊച്ചി: സംസ്ഥാനത്തെ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ അവശ്യസാധനങ്ങൾക്ക് ക്ഷാമം. സബ്സിഡി ഇനത്തിൽ അരി ഒഴികെ മറ്റൊന്നും ലഭിക്കുന്നില്ലെന്ന് പരാതി. പഞ്ചസാര ചെറുപയർ കടല ഉഴുന്ന് തുടങ്ങിയ സാധനങ്ങൾ ഒന്നും സപ്ലൈകോയുടെ ഔട്ട്ലെറ്റുകളിൽ ലഭ്യമല്ല.
ക്യൂ നിന്ന് സാധനം വാങ്ങാൻ വരുന്നവർ വെറുംകൈയോടെ മടങ്ങേണ്ട അവസ്ഥയാണ്. പണം നൽകി സാധനങ്ങൾ വാങ്ങാൻ തയ്യാറായാലും തരാൻ കഴിയില്ലെന്ന് ജീവനക്കാർ പറയുന്നു.
സബ്സിഡിയിൽ ഉൾപ്പെടാത്തവർക്ക് ഇനി പയർ, പഞ്ചസാര ഉൾപ്പെടെയുള്ള സാധനങ്ങൾ സപ്ലൈകോയിലൂടെ ലഭിക്കണമെങ്കിൽ കിറ്റ് വിതരണം പൂർത്തിയാകുന്നത് വരെ കാത്തിരിക്കേണ്ടി വരും. കിറ്റ് വിതരണം പൂർത്തിയായ ശേഷം മാത്രമേ സാധനങ്ങൾ ഔട്ട്ലെറ്റുകളിൽ എത്തുകയുള്ളൂ എന്നും ജീവനക്കാർ പറയുന്നു.
BEST PERFORMING STORIES: ശ്വാസകോശ സംബന്ധ രോഗികൾക്കും കോവിഡ്; സാമൂഹിക വ്യാപന സംശയവുമായി ICMR റിപ്പോർട്ട് [NEWS]'സഹകരിച്ചാൽ' കൂടുതൽ പ്രതിഫലം; നിർമാതാവിനെതിരെ നടി [NEWS]കേരളത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ ആയുർവേദവും [NEWS]
നിലവിൽ പ്രതിസന്ധി നേരിടുന്നുണ്ട് എന്ന് അധികൃതരും തുറന്നു സമ്മതിക്കുന്നു. സൗജന്യ ഭക്ഷ്യ വിതരണ കിറ്റുകളുടെ വിതരണത്തിന് ആണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും സപ്ലൈകോ ഔട്ട്ലെറ്റുകളിൽ നിന്ന് ഉൾപ്പെടെയുളള സാധനങ്ങൾ കിറ്റ് വിതരണത്തിനായി മാറ്റിയതാണ് പ്രതിസന്ധിക്ക് കാരണമായതെന്നും അധികൃതർ പറയുന്നുണ്ട്.
എന്നാൽ മഹാരാഷ്ട്ര, കർണാടക തുടങ്ങി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെ സാധനങ്ങൾ എത്താത്തതും അതിനിടയിൽ സൗജന്യ ഭക്ഷ്യവിതരണ കിറ്റുകളുടെ അധിക ചുമതലയും സപ്ലൈകോയെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണെന്നാണ് ജീവനക്കാരുടെ പരാതി.
First published:
April 10, 2020, 1:36 PM IST