തിരുവനന്തപുരം: കേരളത്തിലെ റെയില്‍ ഗതാഗതത്തെ പ്രതിസന്ധിയിലാക്കി ലോക്കോപൈലറ്റുമാരുടെ (Loco pilots) കുറവ്. കോവിഡിന്റെ പേരില്‍ പാസഞ്ചര്‍ ട്രെയിനുകളുടെ ഗതാഗതം നിര്‍ത്തലാക്കിയതിന് തീവണ്ടി ഓടിക്കാന്‍ ആളില്ലാത്തതും ഒരു കാരണമാണെന്ന് ലോക്കോപൈലറ്റുമാര്‍ പറഞ്ഞു.
ദക്ഷിണ റെയില്‍വേയില്‍ പാലക്കാട്, തിരുവന്തപുരം ഡിവിഷനുകളിലും തീവണ്ടി ഓടിക്കാന്‍ ആവശ്യത്തിന് ലോക്കോ പൈലറ്റുമാരില്ലാത്ത സാഹചര്യമുള്ളത്. ഒഴിവുകള്‍ അടിയന്തരമായി നികത്തണമെന്നാണ് ഇവരുടെ ആവശ്യം.
ഒഴിവുകള്‍ നികത്താതെ ഗുഡ്സ് തീവണ്ടികളിലെ ലോക്കോപൈലറ്റുമാരെ പാസഞ്ചര്‍ വണ്ടികളിലേക്ക് മാറ്റുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. മതിയായ പരിശീലനം നല്കിയ ശേഷം മാത്രമേ ഗുഡ്സ് ലോക്കോ പൈലറ്റുമാരെ പാസഞ്ചര്‍ വണ്ടികള്‍ ഓടിക്കാന്‍ നിയോഗിക്കാവൂ എന്നാണ് ചട്ടമെങ്കിലും ഇതൊന്നും പാലിക്കപ്പെടുന്നില്ലെന്നാണ് പറയപ്പെടുന്നത്.
സാധാരണയായി ഒരു ഡിവിഷനില്‍ നൂറ് ലോക്കോ പൈലറ്റുമാരെ ആവശ്യമുണ്ടെങ്കില്‍ 130 പേരെയെങ്കിലും നിയമിക്കണമെന്നാണ് ചട്ടം. പാലക്കാട് ഡിവിഷനില്‍ മാത്രം സുഗമമായി സര്‍വ്വീസ് നടത്താന്‍ 158 പേരുടെ ആവശ്യമുണ്ട്. എന്നാല്‍ നിലവില്‍ പാലക്കാട് ഡിവിഷനില്‍ 108 പേരാണ് ഉള്ളത്.
ഒരു ചക്രമില്ലാതെ KSRTC സർവീസ്; ഏഴു ജീവനക്കാർക്ക് സസ്പെന്ഷൻ
തിരുവനന്തപുരം : പിന്നിലെ നാലുചക്രങ്ങളില്‍ ഒന്നില്ലാതെ ബസ് സർവീസ് (Bus Service) നടത്തിയ സംഭവത്തിൽ ഏഴ് ജീവനക്കാരെ കെ എസ് ആർ ടി സി (KSRTC) സസ്പെൻഡ് ചെയ്തു. കെഎസ്ആര്‍ടിസി നിലമ്പൂര്‍ ഡിപ്പോയിലെ ഏഴ് ജീവനക്കാര്‍ക്കാണ് സസ്പെന്ഷന് ലഭിച്ചത്. മെക്കാനിക്കുമാരായ കെ പി സുകുമാരന്‍, കെ അനൂപ്, കെ ടി അബ്ദുള്‍ ഗഫൂര്‍, ഇ രജ്ഞിത് കുമാര്‍, എപി ടിപ്പു മുഹ്സിന്, ടയര്‍ ഇന്‍സ്പെക്ടര്‍ എന്‍ അബ്ദുള്‍ അസീസ്, ഡ്രൈവര്‍ കെ സുബ്രഹ്മണ്യന് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സംഭവം ഉണ്ടായത്. 2021 ഒക്ടോബര്‍ ഏഴിന് നിലമ്പൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ടിടി ഓർഡിനറി ബസിന്റെ പിന്നില്‍ വലതുഭാഗത്ത് ഒരു ടയര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. സംഭവം വിവാദമായതിനെ തുടർന്ന് ഇന്‍സ്പെക്ടര്‍ സി. ബാലന് അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ഏഴ് ജീവനക്കാരെ കെ എസ് ആർ ടി സി എം.ഡി സസ്പെൻഡ് ചെയ്തത്.
ഡ്രൈവറും കണ്ടക്ടറുമാണ് യാത്രക്കിടെ പിഴവ് കണ്ടെത്തിയത്. എന്നാല്‍,കോഴിക്കോട്ടേക്ക് ബസ് പുറപ്പെടുന്നതിന്റെ തലേ ദിവസം വരെ ബസ് വര്‍ക്ക്ഷോപ്പിലായിരുന്നു. ബസിന്റെ സ്പ്രിങ്സെറ്റ് ക്രമീകരിക്കുന്നതിന് ഡ്യൂട്ടി ചാര്ജ്മാന് മെക്കാനിക്കുകളോടു നിര്‍ദേശിച്ചു. മെക്കാനിക്കുകള്‍ അതനുസരിച്ച് പ്രവര്‍ത്തിച്ചെങ്കിലും ചാര്ജ്മാന് ഈ ബസിന്റെ ലോഗ്ഷീറ്റ് വാങ്ങി ജോലി രേഖപ്പെടുത്തുകയോ അതിനുള്ള നിര്‍ദേശം മെക്കാനിക്കുകള്‍ക്കു നല്‍കുകയോ ചെയ്തിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ബസിന്റെ സ്പ്രിങ്സെറ്റ് ക്രമീകരിച്ച വിവരം ലോഗ്ഷീറ്റില്‍ രേഖപ്പെടുത്തിയില്ല. ഈ ബസിന്റെ ഒരു ടയര്‍ ഊരി മറ്റൊരു ബസിനിടാന്‍ നിര്‍ദേശിച്ച ടയര്‍ ഇന്‍സ്പെക്ടറും ബസ് എവിടെയെന്നോ ലോഗ്ഷീറ്റ് എവിടെയെന്നോ അന്വേഷിച്ചതുമില്ല . ബസ് ഓടിച്ചുനോക്കി സര്‍വീസിനു യോഗ്യമാണോ എന്നു പരിശോധിക്കേണ്ട വെഹിക്കിള്‍ സൂപ്പര്‍വൈസറുടെ ചുമതലവഹിച്ച ഡ്രൈവറും വീഴ്ചവരുത്തിയതായി ഡിപ്പോതല അന്വേഷണത്തിൽ കണ്ടെത്തി.
Published by:Karthika M
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.