• HOME
  • »
  • NEWS
  • »
  • kerala
  • »
  • Online Class| ഇന്റർനെറ്റിന് നെട്ടോട്ടമോടി രക്ഷിതാക്കൾ; കൈമലർത്തി കമ്പനികൾ

Online Class| ഇന്റർനെറ്റിന് നെട്ടോട്ടമോടി രക്ഷിതാക്കൾ; കൈമലർത്തി കമ്പനികൾ

മോഡത്തിന് കടുത്ത ക്ഷാമം നേരിടുന്നതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. ചൈനയിൽ നിന്നുള്ള വരവ് നിലച്ചതോടെയാണ് മോഡത്തിന് ക്ഷാമം രൂക്ഷമായത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
കോഴിക്കോട്: കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ തുടങ്ങിയതോടെ നെറ്റ് കൺക്ഷനുവേണ്ടി കമ്പനികളുടെ ഓഫീസുകൾ കയറി ഇറങ്ങുകയാണ് രക്ഷിതാക്കൾ. പലരും കണക്ഷൻ ലഭിക്കാതെ എന്തു ചെയ്യണമെന്നറിയാതെ നിരാശരായി മടങ്ങുകയാണ്. മോഡത്തിന് കടുത്ത ക്ഷാമം നേരിടുന്നതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. ഇത് മൂലം പല കുട്ടികളുടെയും ഓൺലൈൻ പഠനം മുടങ്ങിയിരിക്കുകയാണ്.

ചൈനയിൽ നിന്നുള്ള വരവ് നിലച്ചതോടെയാണ് മോഡത്തിന് ക്ഷാമം രൂക്ഷമായത്. BSNL ന് മുൻപിൽ ദിവസവും 100 കണക്കിന് അപേക്ഷകളാണ് എത്തുന്നത്. എന്നാൽ ഭൂരിപക്ഷം പേർക്കും സൗകര്യം ഒരുക്കാൻ കഴിയുന്നില്ലെന്ന് ബി.എസ്.എൻ.എൽ കോഴിക്കോട് ബിസിനസ് ഏരിയാ ഡെപ്യൂട്ടി മാനേജർ മനോജ്.എസ് പറയുന്നു.

ജനുവരിയിൽ കോഴിക്കോട് 500 പുതിയ അപേക്ഷകളാണ് എത്തിയിരുന്നതെങ്കിൽ കഴിഞ്ഞ മാസം 2000 ന് മുകളിൽ അപേക്ഷകൾ ലഭിച്ചു. മോഡത്തിന്റെ ക്ഷാമം മൂലം അപേക്ഷ നൽകാതെ മടങ്ങുന്നവർ വേറെയുമുണ്ട്.
TRENDING:താഴത്തങ്ങാടി കൊലപാതകം: ദമ്പതികളുടെ ഫോണുകൾ എവിടെ? കൊലയാളി എത്തിയത് രണ്ടുപേരെയും വധിക്കണം എന്ന ലക്ഷ്യത്തോടെയോ? [NEWS]COVID 19 | രാജ്യത്ത് രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു; ഒരു ലക്ഷത്തോളം കൂടിയത് 15 ദിവസം കൊണ്ട് [NEWS]പേരാമ്പ്രയിൽ ആടുകളെ കൊന്നത് പുള്ളിപ്പുലിയെന്ന് സംശയം; കാൽപ്പാടുകൾ കണ്ടെത്തി [PHOTOS]

മറ്റൊരു പ്രധാന സേവനദാതാക്കളായ കേരള വിഷൻ ദിവസവും 2000 ലധികം പുതിയ ഇന്റർനെറ്റ് കൺക്ഷനാണ് സംസ്ഥാനത്ത് നൽകുന്നത്. മോഡത്തിന്റെ ലഭ്യത കുറവ് മൂലം ഭൂരിപക്ഷം പേർക്കും പുതിയ കണക്ഷൻ നൽകാൻ കഴിയുന്നില്ലെന്നാണ് സി.ഒ.എ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ മൻസൂർ പറയുന്നത്.

സമാന സാഹചര്യമാണ് മറ്റ് കമ്പനികളും നേരിടുന്നത്. മുൻപ് ബ്രോഡ് ബാന്റ് കണക്ഷനായിരുന്നു കമ്പനികൾ നൽകിയത്. ഇപ്പോൾ സാങ്കേതിക വിദ്യ മെച്ചപ്പെട്ട ഒപ്റ്റിക്കൽ ഫൈബർ സംവിധാനം ഉപയോഗിച്ചാണ് നെറ്റ് കണക്ഷൻ നൽക്കുന്നത്. അതിനാൽ ഇതിന് പുതിയ മോഡൽ മോഡമാണ് വേണ്ടി വരുന്നത്.

ഇത് ആവശ്യത്തിന് ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. എന്നാൽ ചില സ്വകാര്യ വിതരണക്കാർ മോഡം പൂഴ്ത്തിവെച്ച് വലിയ വില ഇടാക്കുന്നതായും ആക്ഷേപമുണ്ട്.

Published by:Naseeba TC
First published: