നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'മോൺസന്റെ ബ്ലേഡ് കമ്പനി ബന്ധം പരിശോധിക്കണം; പൂഞ്ഞാർ എംഎൽഎ യുമായി ബന്ധമുണ്ടെന്ന് മാനേജർ':പി.സി.ജോര്‍ജ്

    'മോൺസന്റെ ബ്ലേഡ് കമ്പനി ബന്ധം പരിശോധിക്കണം; പൂഞ്ഞാർ എംഎൽഎ യുമായി ബന്ധമുണ്ടെന്ന് മാനേജർ':പി.സി.ജോര്‍ജ്

    മോണ്‍സണ്‍ മാവുങ്കലുമായി സെബാസ്റ്റ്യന്‍ കുളത്തുങ്കലിന് സാമ്പത്തിക ഇടപാട് ഉണ്ട് എന്ന സംശയവും പിസി ജോര്‍ജ് പങ്കുവെക്കുന്നു.

    pc george

    pc george

    • Share this:
    കോട്ടയം: പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെ(Sebastian Kulathunkal ) സംശയത്തില്‍ നിര്‍ത്തുന്ന പരാമര്‍ശങ്ങളുമായി പിസി ജോര്‍ജ്(C George) രംഗത്ത്. കൊച്ചിയില്‍ പിടിയിലായ വന്‍ തട്ടിപ്പുകാരന്‍ മോന്‍സണ്‍(Monson) മാവുങ്കലിന്റെ മാനേജര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പിസി ജോര്‍ജ് ഗൗരവമേറിയ ആരോപണങ്ങള്‍ ഉന്നയിച്ചത്.

    പൂഞ്ഞാര്‍ എംഎല്‍എക്ക് സെബാസ്റ്റ്യന്‍ കുളത്തുങ്കലിന് മോന്‍സന്‍ മാവുങ്കലുമായി ബന്ധമെന്ന് പി സി ജോര്‍ജ് ആരോപിച്ചു.മോന്‍സന്‍ മാവുങ്കലിന്റെ മാനേജര്‍ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട് എന്ന് പിസി ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു. ഇരുവരും തമ്മിലുള്ള ബന്ധം എന്താണ് എന്ന് സംശയമുണ്ട് എന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.

    മോണ്‍സണ്‍ മാവുങ്കലുമായി സെബാസ്റ്റ്യന്‍ കുളത്തുങ്കലിന് സാമ്പത്തിക ഇടപാട് ഉണ്ട് എന്ന സംശയവും പിസി ജോര്‍ജ് പങ്കുവെക്കുന്നു. ചികിത്സയ്ക്ക് പോയതല്ലേ എന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അതല്ല സാമ്പത്തിക ഇടപാട് ആകാനാണ് സാധ്യത എന്ന് പിസി ജോര്‍ജ് മറുപടി പറഞ്ഞു. മാനേജര്‍ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ സെബാസ്റ്റ്യന്‍ കുളത്തുങ്കലിന് എതിരെ കൂടുതല്‍ സംശയകരമായ ആരോപണങ്ങളും പിസി ജോര്‍ജ് ഉന്നയിക്കുന്നു.

    കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ ഉള്ള ബ്ലേഡ് കമ്പനിയില്‍ ആണ് മോന്‍സണ്‍ മാവുങ്കലിന്റെ നിക്ഷേപം എന്ന സംശയവും പിസി ജോര്‍ജ് പങ്കുവെക്കുന്നു.ഇക്കാര്യത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നും കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പി സി ജോര്‍ജ് ആവശ്യപ്പെട്ടു.

    കൂവപ്പള്ളിയില്‍ ആണ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ താമസിക്കുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ്. നേരത്തെ തെരഞ്ഞെടുപ്പ് സമയത്തും വട്ടിപ്പലിശക്കാരനാണ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്ന് പിസി ജോര്‍ജ് ആരോപിച്ചിരുന്നു. ചിട്ടി കമ്പനികള്‍ നടത്തുന്നുണ്ട് എന്നായിരുന്നു പ്രധാന ആരോപണം. എന്നാല്‍ തനിക്ക് അത്തരം പണമിടപാടുകള്‍ ഉണ്ടെങ്കില്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കും എന്നായിരുന്നു അന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മറുപടി നല്‍കിയത്. തെരഞ്ഞെടുപ്പ് കാലത്ത് ഏറെ രാഷ്ട്രീയ പോരിന് ഇത് കാരണമായിരുന്നു.

    തിരഞ്ഞെടുപ്പിനെ തൊട്ടുപിന്നാലെ കഴിഞ്ഞ ദിവസമാണ് കൂട്ടിക്കല്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പിസി ജോര്‍ജ് സെബാസ്റ്റ്യന്‍ കുളത്തിങ്കലും നേരിട്ട് ഏറ്റുമുട്ടിയത്. ദുരന്തത്തിന് കാരണം സര്‍ക്കാറാണ് എന്ന ആരോപണമാണ് പിസി ജോര്‍ജ് അന്ന് ഉന്നയിച്ചത്. പാറമട ലോബി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനെതിരെയും പിസി ജോര്‍ജ് ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം പിസി ജോര്‍ജ് മുന്‍പ് പാറമട നടത്തിയിരുന്ന ആളാണ് എന്നായിരുന്നു സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മറുപടി നല്‍കിയത്. പാറമട ലോബിയുടെ ആളാണ് പിസി ജോര്‍ജ് എന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആരോപിച്ചിരുന്നു.

    ദുരന്ത സമയത്ത് പാറമട മുതലാളിയുടെ വാഹനത്തിലാണ് എംഎല്‍എ ആയ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ യാത്ര ചെയ്തത് എന്ന് പിസി ജോര്‍ജ് ആരോപിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ ഷോണ്‍ ജോര്‍ജ് ആണ് ഈ ആരോപണം ആദ്യ മുന്നില്‍ വച്ചത്. എന്നാല്‍ മുന്‍പ് പാറമട ഉള്ള മുതലാളിയുടെ വാഹനത്തിലാണ് താന്‍ സഞ്ചരിച്ചത് എന്നും ഇയാള്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ ആണ് എന്നും കുളത്തിങ്കല്‍ മറുപടി നല്‍കിയിരുന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കെ ആണ് പിസി ജോര്‍ജ് പുതിയ ആയുധവുമായി രംഗത്തുവന്നത്.
    Published by:Jayashankar AV
    First published:
    )}