Unlock 1.0 പള്ളികൾ തുറക്കണോ വേണ്ടയോ ? ക്രൈസ്തവ സഭകളിൽ ആശയക്കുഴപ്പം

കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനിച്ചെങ്കിലും ക്രൈസ്തവ സഭകളിൽ ആശയക്കുഴപ്പം

News18 Malayalam | news18-malayalam
Updated: June 7, 2020, 2:59 PM IST
Unlock 1.0 പള്ളികൾ തുറക്കണോ വേണ്ടയോ ? ക്രൈസ്തവ സഭകളിൽ ആശയക്കുഴപ്പം
പള്ളി
  • Share this:
കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനിച്ചെങ്കിലും ക്രൈസ്തവ സഭകളിൽ ആശയക്കുഴപ്പം. എറണാകുളം അങ്കമാലി അതിരൂപതയിൽ പള്ളികൾ ഇപ്പോൾ തുറക്കില്ലെന്നു ബിഷപ്പ് ആന്റണി കരിയിൽ അറിയിച്ചു. ഓർത്തഡോക്സ് സഭയുടെ കീഴിയുള്ള ദേവാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ ചെവ്വാഴ്ച്ച തീരുമാനമെടുക്കും.

ആരാധനക്കായി ദേവാലയങ്ങൾ തുറക്കുമ്പോൾ സർക്കാർ നിർദേശം പൂർണമായി പാലിച്ചുകൊണ്ടുള്ള ആരാധന സൗകര്യങ്ങളാണ് വിവിധ ക്രൈസ്തവ സഭകൾ ഏർപ്പെടുത്തുന്നത്. പള്ളികൾ തുറക്കുന്നതിന് മുന്നോടിയായുള്ള ശുചീകരണ പ്രവർത്തനങ്ങളടക്കം നേരത്തെ പൂർത്തിയാക്കിയിട്ടുണ്ട്. അതേസമയം എറണാകുളം അങ്കമാലി അതിരൂപതയിൽ പള്ളികൾ തുറക്കുന്നതിൽ ഒരു വിഭാഗം വിശ്വാസികൾ എതിർപ്പ് രേഖപ്പെടുത്തി.

ബിഷപ് ആന്റണി കരിയിൽ വിളിച്ച ഫൊറോനാ വികാരിമാരുടെ ഓൺലൈൻ  യോഗത്തിലും എതിർപ്പുയർന്നു. ഇതേ
തുടർന്ന് അതിരൂപതയിൽ പള്ളികൾ ഇപ്പോൾ തുറക്കേണ്ടന്നു  തീരുമാനിച്ചു. സഭയുടെ കീഴിലുള്ള  കടവന്ത്ര സെന്റ് ജോസഫ് പള്ളിയും മറ്റൂർ സെന്റ് ആന്റണീസ് പള്ളിയും തുറക്കില്ലെന്ന് ഇടവക സമിതിയുടെ യോഗത്തിൽ നേരത്തെ തീരുമാനിച്ചിരുന്നു.
TRENDING:2,45,670 രോഗ ബാധിതർ; കോവിഡ് രോഗികളുടെ എണ്ണത്തിൽ സ്പെയിനിനെയും മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്ത് [NEWS]Covid 19 | ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 198 ആയി; കൂടുതൽ മരണം യു.എ.ഇയിൽ [NEWS]Wife Raped by Husband's friends കഠിനംകുളം ബലാത്സംഗ കേസ്; ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ [NEWS]
പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് ദേവാലയങ്ങൾ തുറക്കാനാണ് ലത്തീൻ സഭയായ വരാപ്പുഴ അതിരൂപതയുടെ തീരുമാനം. പ്രമുഖ തീർത്ഥാടന കേന്ദ്രമായ കലൂർ സെന്റ് ആന്റണീസ് പള്ളിയുൾപ്പെടെ സഭയുടെ കീഴിലുള്ള അഞ്ചോളം പള്ളികൾ ഈ മാസം 30 വരെ തുറക്കില്ലെന്ന് ബിഷപ്പ് ജോസഫ് കളത്തിപറമ്പിൽ അറിയിച്ചു.

കണ്ടെയ്ൻമെന്റ് സോണിലോ ഹോട്ട്സ്പോട്ടിലോ ഉള്ള ദേവാലയങ്ങൾ തുറക്കരുതെന്ന് ലത്തീൻ സഭ കർശന നിർദേശം നൽകിയിട്ടുണ്ട്. മലങ്കര ഓർത്തഡോക്സ് സഭയുടെ ദേവാലയങ്ങൾ തുറന്ന് പ്രവർത്തിക്കുന്നത് ചൊവ്വാഴ്ച ചേരുന്ന സഭ സിനഡിന് ശേഷമേ തീരുമാനമെടുക്കു.

യാക്കോബായ സഭ പള്ളികൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് 14 നിർദേശങ്ങൾ പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ചേ പള്ളികൾ തുറക്കാവു എന്ന് സഭ അദ്ധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ അറിയിച്ചു. സഭയിൽ  കുമ്പസാരം, ഹൂസോയോ, വിശുദ്ധ കുർബാന അനുഭവിക്കൽ എന്നിവഇപ്പോഴത്തെ സാഹചര്യത്തിൽ ഒഴിവാക്കിയിട്ടുണ്ട്.
First published: June 7, 2020, 2:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading