നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പുരാവസ്തു തട്ടിപ്പിൽ മോന്‍സൺ മാവുങ്കലിനെ സഹായിക്കാന്‍ ഇടപെടല്‍; ഐജിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

  പുരാവസ്തു തട്ടിപ്പിൽ മോന്‍സൺ മാവുങ്കലിനെ സഹായിക്കാന്‍ ഇടപെടല്‍; ഐജിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

  ഐജി ലക്ഷ്മണയ്ക്കാണ് എഡിജിപി മനോജ് എബ്രഹാം കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്

  monson mavunkal

  monson mavunkal

  • Share this:
   കൊച്ചി: പുരാവസ്തുവിന്റെ പേരില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെതിരായ കേസ് പൊലീസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഐ ജിക്ക് കാരണം കാണിക്കല്‍ നോട്ടിസ്. കഴിഞ്ഞ ഒക്ടോബർ 16നാണ് ഐ ജി ലക്ഷ്മണയ്ക്ക് എ ഡി ജി പി മനോജ് എബ്രഹാം കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്. കേസിലെ ഐജിയുടെ ഇടപെടല്‍ മനസിലാക്കിയ ഉടന്‍ തന്നെ നോട്ടിസ് നല്‍കിയിരുന്നെന്നും പൊലീസ് വിശദീകരിച്ചു.

   ട്രാഫിക് ഐജിയായിരുന്ന ലക്ഷ്മണ മോന്‍സണിനായി ഇടപെട്ടതിന്റെ ഇമെയില്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. നേരത്തെ മോന്‍സണെതിരായ പരാതിയിലെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചില്‍ നിന്ന് ചേര്‍ത്തല എസ്എച്ച്ഒയ്ക്ക് കൈമാറാന്‍ ലക്ഷ്മണ ആവശ്യപ്പെട്ടതിന്റെ തെളിവുകളാണ്‌ പുറത്തുവന്നത്.

   Also Read- 'യേശുവിനെ വഞ്ചിച്ച വെള്ളിക്കാശ്, കേരളം സൃഷ്ടിച്ച പരശുരാമന്റെ മഴു, ബ്രണ്ണനിലെ ഊരിപ്പിടിച്ച വാൾ'; മോൻസണിന്റെ 'പുരാവസ്തു' ശേഖരത്തിൽ ട്രോൾമഴ

   ആറര കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് പന്തളം സ്വദേശി നല്‍കിയ പരാതിയിലെ അന്വേഷണത്തിലാണ് ലക്ഷ്മണ ഇടപെട്ടത്. ഈ കേസിലെ അന്വേഷണം ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജില്ലാ ക്രൈബ്രാഞ്ചിന് കൈമാറിയിരുന്നു. എന്നാല്‍ കേസന്വേഷണം തിരിച്ച് ചേര്‍ത്തല എസ്എച്ച്ഒയ്ക്ക് കൈമാറാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ പേരില്‍ ട്രാഫിക് ഐജിയായ ജി. ലക്ഷ്മണ ഉത്തരവിറക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ലക്ഷ്മണ അയച്ച ഇമെയില്‍ വിവരങ്ങളാണിപ്പോള്‍ പുറത്തുവന്നത്.

   കേസന്വേഷണം മാറ്റാന്‍ ലക്ഷ്മണ ഉത്തരവിട്ട ഇ-മെയില്‍ വിവരങ്ങള്‍ മോന്‍സണ്‍ തന്നെയാണ് പരാതിക്കാര്‍ക്ക് നല്‍കിയിരുന്നത്. തങ്ങളില്‍ വിശ്വാസ്യതയുണ്ടാക്കാനാണ് മോന്‍സണ്‍ ഐജിയുടെ ഉത്തരവ് കാണിച്ചുതന്നതെന്ന് പരാതിക്കാര്‍ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു.

   Also Read- മോൻസൺ മാവുങ്കൽ തട്ടിപ്പുകാരനെന്ന് 2020ൽ ഇന്റലിജൻസ് റിപ്പോർട്ട്; ഇഡി അന്വേഷണത്തിനും ഡിജിപി ശുപാർശ നൽകി

   മോന്‍സണിന്റെ തട്ടിപ്പില്‍ മുന്‍ ഡിഐജി എസ് സുരേന്ദ്രനും പങ്കുണ്ടെന്ന് പരാതിക്കാരില്‍ ഒരാളായ യാക്കൂബ് ആരോപിച്ചു. 25 ലക്ഷം രൂപ മോന്‍സണിന് നല്‍കിയത് സുരേന്ദ്രന്റെ വസതിയില്‍ വച്ചാണെന്നാണ് യാക്കൂബിന്റെ പരാതിയില്‍ പറയുന്നത്. ഇന്നലെയാണ് പുരാവസ്തു വില്‍പനയുമായി ബന്ധപ്പെട്ട് 10 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ചേര്‍ത്തല സ്വദേശിയായ മോന്‍സണിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശികളായ യാക്കൂബ് പുരയില്‍, അനൂപ്, ഷമീര്‍ തുടങ്ങി ആറ് പേരില്‍ നിന്നായി 10 കോടി രൂപ തട്ടിയെടുത്തതായാണ് പരാതി.
   Published by:Rajesh V
   First published:
   )}