• HOME
  • »
  • NEWS
  • »
  • kerala
  • »
  • Malampuzha Rescue|ബാബു മലയിൽ കുടുങ്ങിയ വിവരം കൃത്യസമയത്ത് അറിയിച്ചില്ല; ജില്ലാ ഫയർ ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസ്

Malampuzha Rescue|ബാബു മലയിൽ കുടുങ്ങിയ വിവരം കൃത്യസമയത്ത് അറിയിച്ചില്ല; ജില്ലാ ഫയർ ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസ്

ഫെബ്രുവരി ഏഴിനാണ് ബാബു മലമ്പുഴ കുറുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയത്. അന്ന് ഒരു മണിയോടെ ബാബു തന്നെ അപകടത്തിൽപ്പെട്ട വിവരം നേരിട്ട് വിളിച്ചറിയിച്ചിരുന്നു.

  • Share this:
മലമ്പുഴ: കുറുമ്പാച്ചിമലയിൽ ബാബു (Malampuzha Rescue)കുടുങ്ങിയ സംഭവം കൈകാര്യം ചെയ്തതിൽ വീഴ്ച സംഭവിച്ചുവെന്ന് കാണിച്ച് ജില്ലാ ഫയർ ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസ്. പ്രദേശവാസിയായ ബാബു മലയിൽ കുടുങ്ങിയ വിവരം യഥാസമയം സംസ്ഥാന കൺട്രോൾ റൂം, ഹെഡ്ക്വാർട്ടേഴ്സ്, ഡയറക്ടർ ജനറൽ, ടെക്നിക്കൽ ഡയറക്ടർ എന്നിവരെ അറിയിച്ചില്ലെന്ന് വ്യക്തമാക്കിയാണ് ജില്ലാ ഫയർ  ഓഫീസർ  റിജിത്തിന് ഫയർ ആൻറ് റെസ്ക്യൂ ഡയറക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

കൂടുതൽ ജീവനക്കാരെ നിയോഗിക്കാതിരുന്നതും കൂടുതൽ രക്ഷാദൗത്യമാർഗങ്ങൾ സ്വീകരിക്കാതിരുന്നതും ഗുരുതര വീഴ്ചയാണെന്ന് നോട്ടീസിൽ പറയുന്നു. ഫെബ്രുവരി ഏഴിനാണ് ബാബു മലമ്പുഴ കുറുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയത്. അന്ന് ഒരു മണിയോടെ ബാബു തന്നെ അപകടത്തിൽപ്പെട്ട വിവരം നേരിട്ട് വിളിച്ചറിയിച്ചിരുന്നു.

രണ്ടരയോടെ എയർ ഫോഴ്സ് എത്തിയെങ്കിലും കൂടുതൽ യൂണിറ്റുകളോ വിദഗ്ധ സംഘത്തെയോ എത്തിക്കാൻ വൈകി. ചൊവ്വാഴ്ച ഉച്ചയോടെയാണ് നേവിയുടെയും കരസേനയുടെയുമെല്ലാം സഹായം തേടുന്നത്. പിന്നീട് കരസേനയുടെ പ്രത്യേക ദൗത്യസംഘം ചൊവ്വാഴ്ച്ച രാത്രിയെത്തുകയും ബുധനാഴ്ച പത്തരയോടെ രക്ഷപ്പെടുത്തുകയും ചെയ്തു.

Also Read-Malampuzha Rescue| ബാബുവിനെ കാണാൻ ലെഫ്. കേണൽ ഹേമന്ദ് രാജും സംഘവും ഒരിക്കൽക്കൂടി എത്തും

എന്നാൽ തിങ്കളാഴ്ച തന്നെ ജില്ലയിലെ  ഫയർ ആന്റ് റെസ്ക്യു  വിഭാഗം കൃത്യമായ ആശയവിനിമയം നടത്തിയിരുന്നുവെങ്കിൽ രക്ഷാപ്രവർത്തനം കുറച്ചു കൂടി വേഗത്തിലാക്കാമായിരുന്നുവെന്ന അഭിപ്രായം അന്നേ ഉയർന്നു വന്നതാണ്. ബാബുവിന് വെള്ളം പോലും എത്തിച്ചു നൽകാൻ കഴിയാത്തത് വലിയ പോരായ്മയായി ഫയർ ആന്റ് റെസ്ക്യൂ ഉന്നതർ വിലയിരുത്തി.
Also Read-'വെരി താങ്ക്സ്, ഇന്ത്യൻ ആർമി'; മലമ്പുഴയിൽ നടന്നത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം

ഇത്തരം കാര്യങ്ങളിൽ കൃത്യമായ ആശയ വിനിമയം സാധ്യമായിരുന്നുവെങ്കിൽ മികച്ച പ്രവർത്തനം നടത്താൻ കഴിയുമെന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്.

തിങ്കളാഴ്ച രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ബാബു മല ചവിട്ടിയത്. താഴേയ്ക്കിറങ്ങുന്നതിനിടയിൽ, കൊടുമുടിയിൽ നിന്ന് 200 അടിയെങ്കിലും താഴ്‌ന്നതായി കണക്കാക്കപ്പെടുന്ന ആഴത്തിലുള്ള മലയിടുക്കിലേക്ക് ബാബു വഴുതി വീണു. ഇതിനിടെ കാലിന് പരിക്കേറ്റു. രക്ഷപ്പെടുത്തുന്നതിൽ പരാജയപ്പെട്ട സുഹൃത്തുക്കൾ കുന്നിന്റെ അടിവാരത്തെത്തി അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ബുധനാഴ്ച്ചയാണ് ബാബുവിനെ രക്ഷിച്ചത്.
Published by:Naseeba TC
First published: