'ശൗര്യം കാണിക്കേണ്ടത് പിണറായിയോടും മോദിയോടും'; മുല്ലപ്പള്ളിക്കെതിരെ വീണ്ടും കെ മുരളീധരൻ‌

പരസ്യ പ്രസ്താവനവിലക്കിയും അച്ചടക്കം പാലിക്കണമെന്നും ആവര്‍ത്തിച്ച കെപിസിസി പ്രസിഡന്റിന്റെ വാക്കുകളോട് രൂക്ഷമായ ഭാഷയിലാണ് കെ മുരളീധരൻ പ്രതികരിച്ചത്.

News18 Malayalam | news18-malayalam
Updated: January 27, 2020, 3:14 PM IST
'ശൗര്യം കാണിക്കേണ്ടത് പിണറായിയോടും മോദിയോടും'; മുല്ലപ്പള്ളിക്കെതിരെ വീണ്ടും കെ മുരളീധരൻ‌
മുല്ലപ്പള്ളി രാമചന്ദ്രൻ, കെ മുരളീധരൻ
  • Share this:
തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടികയ തുടര്‍ന്ന് കോണ്‍ഗ്രസിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിന് ശമനമില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ അച്ചടക്കം പാലിക്കണമെന്നും പരസ്യ പ്രസ്താവനകൾ പാടില്ലെന്നും ഭാരവാഹിയോഗത്തിൽ പ്രസംഗിച്ച കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് അതേ നാണയത്തിൽ മറുപടി നൽകി കെ മുരളീധരൻ വീണ്ടും രംഗത്തെത്തി. ഭാരവാഹി പട്ടികക്കെതിരെ കടുത്ത വിമര്‍ശനമാണ് കെ മുരളീധരൻ ഉന്നയിച്ചിരുന്നത്. ഈ ശൗര്യം കാണിക്കേണ്ടത് പിണറായിയോടും മോദിയോടുമാണെന്നായിരുന്നു മുരളീധരന്റെ മറുപടി.

പരസ്യ പ്രസ്താവനവിലക്കിയും അച്ചടക്കം പാലിക്കണമെന്നും ആവര്‍ത്തിച്ച കെപിസിസി പ്രസിഡന്റിന്റെ വാക്കുകളോട് രൂക്ഷമായ ഭാഷയിലാണ് കെ മുരളീധരൻ പ്രതികരിച്ചത്. അച്ചടക്കം എല്ലാവര്‍ക്കും ബാധകമാണ്, പരസ്യ പ്രസ്താവന പാടില്ലെന്ന് തന്നെയാണ് പറയാനുള്ളതെന്നും കെ മുരളീധരൻ പറഞ്ഞു, ശൗര്യം കാണിക്കേണ്ടത് മോദിയോടും പിണറായിയോടും ആണെന്ന് മുല്ലപ്പള്ളിയെ ഓര്‍മ്മിപ്പിക്കാനും മുരളീധരൻ തയാറായി.

Also See -"മുയലിനോടൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടുകയുമാണ് മുഖ്യമന്ത്രി": K മുരളീധരൻ

ബൂത്തിലിരിക്കേണ്ടവരെല്ലാം കെപിസിസിയിലെത്തിയെന്നും കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനങ്ങൾക്ക് വിരുദ്ധമാണ് പുറത്ത് വന്ന പട്ടികയെന്നുമായിരുന്നു കെ മുരളീധരന്റെ ആദ്യ വിമര്‍ശനം. സോനയുടേയും മോഹൻ ശങ്കറിന്റെയും ഭാരവാഹിത്വത്തെ പരസ്യമായി മുരളീധരൻ വിമർശിച്ചിരുന്നു. എന്നാൽ, പട്ടികയിൽ അനര്‍ഹരാരും ഇല്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി. ഡോ. സോന കഴിവുള്ള നേതാവാണെന്നും ദളിത് വിഭാഗത്തിൽ നിന്നുമുള്ള അവരെ ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നുമായിരുന്നു ഇതിന് മുല്ലപ്പളി മറുപടി നൽകിയത്.

ആര്‍ ശങ്കറിന്‍റെ മകൻ മോഹൻ ശങ്കറിനെ ഭാരവാഹിയാക്കിയതിനെയും മുല്ലപ്പള്ളി ന്യായീകരിച്ചിരുന്നു. പുറത്തുപോയവരെ തിരികെ ഉൾപ്പെടുത്തുന്ന സംസ്കാരമാണ് പാർട്ടിക്കെന്നായിരുന്നു മുല്ലപ്പള്ളി മുരളീധരനെ ഓർമിപ്പിച്ചത്.
First published: January 27, 2020, 3:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading