നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  •  സർക്കാർ 56 ലക്ഷം രൂപ കൊടുത്ത് വാങ്ങിയെടുത്ത വിധിയെന്ന് ഉമ്മന്‍ ചാണ്ടി; അപ്പീല്‍ നല്‍കുമെന്ന് മുല്ലപ്പള്ളി 

   സർക്കാർ 56 ലക്ഷം രൂപ കൊടുത്ത് വാങ്ങിയെടുത്ത വിധിയെന്ന് ഉമ്മന്‍ ചാണ്ടി; അപ്പീല്‍ നല്‍കുമെന്ന് മുല്ലപ്പള്ളി 

  'അഡ്വക്കേറ്റ് ജനറല്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ എന്നിവര്‍ ഉള്‍പ്പെടെ 120 സര്‍ക്കാര്‍ അഭിഭാഷകര്‍ ഉള്ളപ്പോഴാണ് ഡല്‍ഹിയില്‍നിന്ന് ലക്ഷങ്ങൾ മുടക്കി അഭിഭാഷകരെ കൊണ്ടുവന്നത്. '

  കൊല്ലപ്പെട്ട ഷുഹൈബ്

  കൊല്ലപ്പെട്ട ഷുഹൈബ്

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: ഷുഹൈബ് വധക്കേസിൽ സി.ബി.ഐ അന്വേഷണം റദ്ദാക്കിയുള്ള ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ വിധിക്കെതിരെ കോൺഗ്രസ്. വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.

   ഒരു കോടതി വിധിയും അന്തിമ വിധിയായി കരുതുന്നില്ല. ഷുഹൈബിന്റെ കുടുംബാംഗങ്ങള്‍ക്കും ഇതേ അഭിപ്രായമാണുള്ളത്. അഭിമന്യൂ വധം ആഘോഷിച്ച പാര്‍ട്ടിയാണ് സി.പി.എം. കോടികള്‍ പിരിച്ച പാര്‍ട്ടി ആ ജാഗ്രത പ്രതികളെ പിടിക്കാന്‍ കാണിച്ചില്ലെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

   ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ് നീതിക്കുവേണ്ടിയുള്ള ഒരു പാവപ്പെട്ട പിതാവിന്റെ നിലവിളിക്കേറ്റ തിരിച്ചടിയാണെ് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

   ഇടതുസര്‍ക്കാര്‍ 56 ലക്ഷം രൂപ കൊടുത്തു വാങ്ങിച്ചെടുത്ത വിധിയാണിത്. ഇതിനെതിരേ നിയമപോരാട്ടം നടത്താന്‍ ഷുഹൈബിന്റെ പിതാവിന് എല്ലാ പിന്തുണയും നല്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അഡ്വക്കേറ്റ് ജനറല്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ എന്നിവര്‍ ഉള്‍പ്പെടെ 120 സര്‍ക്കാര്‍ അഭിഭാഷകര്‍ ഉള്ളപ്പോഴാണ് ഡല്‍ഹിയില്‍നിന്ന് ലക്ഷങ്ങൾ മുടക്കി അഭിഭാഷകരെ കൊണ്ടുവന്നത്. ഇതുതന്നെ ഈ കേസില്‍ സിപിഎമ്മിനുള്ള പ്രത്യേക താത്പര്യം വ്യക്തമാക്കുന്നതാണെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

   Also Read ഷുഹൈബ് കൊലക്കേസ്: സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി കസ്റ്റഡിയില്‍

   First published:
   )}