നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഷുഹൈബ് വധക്കേസ്: വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

  ഷുഹൈബ് വധക്കേസ്: വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

  ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവ്.

  ഷുഹൈബ്

  ഷുഹൈബ്

  • Share this:
  കൊച്ചി: കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസിലെ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവ്.

  സിബിഐ അന്വേഷണം നിരസിച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണിനയില്‍ നില്‍ക്കുന്നതിനാല്‍ വിചാരണ നിര്‍ത്തിവെക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ഷുഹൈബിന്റെ മാതാപിതാക്കൾ നേരത്തെ തലശ്ശേരി സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു.

  തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. 2018 ഫ്രിബ്രവരി 12 നാണ് ഷുഹൈബിനെ വെട്ടിക്കൊന്നത്.
  Published by:Naseeba TC
  First published: