കോഴിക്കോട്: കോര്‍പറേഷനില്‍ വലിയങ്ങാടി വാര്‍ഡില്‍ ആര്‍എംപി സ്ഥാനാര്‍ഥി ഷുഹൈബിനെ യുഡിഫ് കൈവിട്ടു. ഷുഹൈബിനെ പിന്തുണയ്ക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചതോടെ ആര്‍എംപി ഇവിടെ ഒറ്റയ്ക്ക് നില്ക്കും. വലിയങ്ങാടി വാര്‍ഡില്‍ ഉള്‍പ്പെടെ 75 വാര്‍ഡുകളിലും കോണ്‍ഗ്രസ് സ്ഥനാര്‍ഥികളെ പ്രഖ്യാപിച്ചു.
61 വാര്‍ഡിലാണ് പന്തീരങ്കാവ് യുഎപിഎ കേസിലെ അലന്റെ പിതാവ് ഷുഹൈബിനെ ആര്‍എംപി സ്ഥാനാര്‍ഥിയായത്. യുഡിഎഫ് പിന്തുണയോടെ ഷുബൈബിനെ മത്സരിപ്പിക്കാനായിരുന്നു ആര്‍എംപിയുടെ തീരുമാനം. എന്നാല്‍ യുഡിഎഫ് നേതാക്കള്‍ ഇത് തള്ളി.
വലിയങ്ങാടി വാര്‍ഡില്‍ കോണ്‍ഗ്രസിലെ എസ് കെ അബൂബക്കറാണ് യുഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫിന് ജയസാധ്യതയുള്ള വാര്‍ഡ് വിട്ടുകൊടുക്കാനാവില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. സിപിഎമ്മിലെ സ്ഥാനാര്‍ഥികള്‍ക്കെതിരെയാണ് ഷുഹൈബ് സ്ഥാനാര്ഥിയാകേണ്ടതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിശദീകരണം.
Also Read
വീടിന് മുകളിൽ ഉൽക്ക പതിച്ചു; ഒറ്റരാത്രികൊണ്ട് യുവാവ് കോടീശ്വരനായി!
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വലിയങ്ങാടിയില്‍ എല്‍ജെഡിയിലെ തോമസ് മാത്യുവാണ്. ഷുഹൈബിന്റെ സ്ഥാനാര്‍ഥിത്വം തങ്ങളെ അറിയിച്ചിട്ടില്ലെന്ന് കെപിസിസിയംഗം അഡ്വ. പ്രവീണ്‍കുമാര്‍ പറഞ്ഞു. യുഡിഎഫ് പിന്തുണയില്ലെങ്കിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നും തന്റെ സ്ഥാനാര്‍ഥിത്വം പൊലീസ് രാജിനെതിരാണെന്നും ഷുഹൈബ് പറഞ്ഞു. യുഡിഎഫ് പിന്തുണച്ചാലും ഇല്ലെങ്കിലും ഷുഹൈബ് സ്ഥാനാര്‍ഥിയാകുമെന്നാണ് ആര്‍എംപി നിലപാട്.
നാല് പതിറ്റാണ്ടിലധികമായി യുഡിഎഫിന്റെ കുത്തകയാണ് വലിയങ്ങാടി വാര്‍ഡ്. വലിയങ്ങാടിയില്‍ യുഡിഎഫ് സ്ഥനാര്‍ഥിയെ പ്രഖ്യാപിച്ചകാര്യം ആര്‍എംപി നേതാക്കള്‍ അറിഞ്ഞത് വൈകിയായിരുന്നു. സിപിഎം പ്രതിനിധി മത്സരിക്കുന്ന വാര്‍ഡിലാണ് ഷുഹൈബ് മത്സരിക്കുന്നതെങ്കില്‍ പിന്തുണയ്ക്കാമെന്ന നിലപാടിലായിരുന്നു മുസ്ലിംലീഗ്. അതേസമയം ഒഞ്ചിയം, ചോറോട്, ഏറാമല, വടകര പഞ്ചായത്തുകളില്‍ ആര്‍എംപി-യുഡിഎഫ് ധാരണയിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.