ALERT:ജലനിരപ്പ് ഉയരുന്നു; മലമ്പുഴ ഡാം ബുധനാഴ്ച തുറന്നേക്കും
നീരൊഴുക്ക് തുടരുന്നതിനാല്‍ ജലനിരപ്പ് +113 മീറ്റര്‍ ഉയര്‍ന്നിരിക്കുകയാണ്.
news18-malayalam
Updated: September 2, 2019, 5:40 PM IST

malampuzha dam
- News18 Malayalam
- Last Updated: September 2, 2019, 5:40 PM IST
പാലക്കാട്: മലമ്പുഴ ഡാം ബുധനാഴ്ച തുറന്നേക്കുമെന്ന് ഇറിഗേഷൻ വിഭാഗം. നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് മലമ്പുഴ ഡാമിൽ ജലനിരപ്പ് ഉയരുന്നതിനെ തുടർന്നാണ് ഷട്ടറുകൾ തുറക്കാൻ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒന്നാംഘട്ട ജാഗ്രത നിര്‍ദ്ദേശം നല്കി.
also read: ALERT:സംസ്ഥാനത്ത് മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ട് സെപ്തംബര്‍ നാലിന് തുറന്നേക്കാമെന്ന് ഇറിഗേഷന്‍ ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. നീരൊഴുക്ക് തുടരുന്നതിനാല്‍ ജലനിരപ്പ് +113 മീറ്റര്‍ ഉയര്‍ന്നിരിക്കുകയാണ്. ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായിട്ടാണ് തുറക്കുന്നത്.
സെപ്റ്റംബര്‍ നാലിന് രാവിലെ 11 ന് ഷട്ടറുകള്‍ തുറന്നേക്കാമെന്നാണ് മുന്നറിയിപ്പ്. ഷട്ടറുകൾ മൂന്ന് മുതല്‍ അഞ്ച് സെന്റീമീറ്റര്‍ വരെ തുറക്കാന്‍ സാധ്യതയുണ്ട്. മുകൈപുഴ, കല്പാത്തിപുഴ, ഭാരതപുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.
also read: ALERT:സംസ്ഥാനത്ത് മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ട്