നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മലമ്പുഴ, നെയ്യാർ ഡാമുകളുടെ ഷട്ടർ ഉയർത്തും

  മലമ്പുഴ, നെയ്യാർ ഡാമുകളുടെ ഷട്ടർ ഉയർത്തും

  Shutters of Malampuzha, Neyyar dams to open | പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശമുണ്ട്

  malampuzha dam

  malampuzha dam

  • Share this:
   മലമ്പുഴ ഡാം ഷട്ടറുകൾ ഇന്ന് രാവിലെ 11 മണിയോടെ അഞ്ച് സെന്റിമീറ്റർ കൂടി ഉയർത്തുമെന്ന് ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കഴിഞ്ഞ ദിവസം ഡാം ഷട്ടറുകൾ 15 സെ.മി വരെ ഉയർത്തിയിരുന്നു. അഞ്ച് സെ.മി ഉയർത്തുന്നതോടെ മൊത്തം 20 സെ.മി ആകും. ഡാമിലെ പരമാവധി ജലനിരപ്പ് 115.06 മീറ്റർ ആണ്. നിലവിൽ ജലനിരപ്പ് 114.09 മീറ്റർ ആയ സാഹചര്യത്തിലാണ് ഡാം ഷട്ടറുകൾ വീണ്ടും ഉയർത്തുന്നത്. പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശമുണ്ട്.

   നെയ്യാർ ഡാമിന്റെ ഷട്ടറുകൾ രാവിലെ 10ന് ആറ് ഇഞ്ച് തുറക്കും. തുടർന്നുള്ള നീരൊഴുക്ക് അനുസരിച്ച്‌ 12 ഇഞ്ച് വരെ തുറക്കാനുള്ള സാധ്യതയുണ്ട്. നെയ്യാറിന്റെ തീരത്തുള്ളവർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

   First published: