നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Mullaperiyar| മുല്ലപ്പെരിയാര്‍ ഡാമിലെ ഷട്ടറുകൾ കൂടുതൽ ഉയർത്തി; പെരിയാര്‍ തീരത്തുള്ളവര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി

    Mullaperiyar| മുല്ലപ്പെരിയാര്‍ ഡാമിലെ ഷട്ടറുകൾ കൂടുതൽ ഉയർത്തി; പെരിയാര്‍ തീരത്തുള്ളവര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി

    മുല്ലപ്പെരിയാറിലെ ജലമെത്തിയിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു.

    Mullaperiyar

    Mullaperiyar

    • Share this:
      ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ തുറന്നുവച്ചിരിക്കുന്ന ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. മൂന്ന് ഷട്ടറുകളും 70 സെ.മീ വീതമാണ് ഉയര്‍ത്തിയത്. 1675 ഘനയടി വെള്ളമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കുന്നത്. ഡാം തുറന്നിട്ടും ജലനിരപ്പില്‍ മാറ്റമില്ലാത്തതിനാലാണ് ഷട്ടറുകള്‍ കുടുതല്‍ ഉയര്‍ത്തിയത്.

      അതേസമയം മുല്ലപ്പെരിയാറിലെ ജലമെത്തിയിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു. മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്നാട് കുറച്ച് കൂടി വെള്ളം കൊണ്ടുപോകണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ ആവശ്യപ്പെട്ടു. റൂള്‍ കര്‍വിലേക്ക് ജലനിരപ്പ് എത്തിക്കണം. 5000 ഘനയടി ജലം തുറന്നു വിട്ടാലും പ്രശ്നം ഉണ്ടാകില്ല. പെരിയാര്‍ തീരത്തുള്ളവര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

      ഇന്നലെ രാത്രിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ മൂന്നാമത്തെ ഷട്ടറും തുറന്നത്. രണ്ടാം നമ്പർ ഷട്ടറാണ് രാത്രി 9 മണിയോടെ ഉയർത്തിയത്. ഇതിലൂടെ സെക്കൻഡിൽ 250 ഘനയടി വെള്ളമാണ് ഒഴുക്കി വിടുന്നത്. ഷട്ടര്‍ തുറന്നെങ്കിലും ജലനിരപ്പ് 138 അടിക്കു മുകളില്‍ തന്നെ തുടരുകയാണ്. ഇടുക്കിയിലേക്ക് തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവും വര്‍ദ്ധിപ്പിച്ചു.

      Also Read-Aryan Khan| 28 ദിവസത്തിന് ശേഷം ആര്യൻ ഖാൻ ജയിൽ മോചിതനായി; ജയിലിൽ നേരിട്ടെത്തി ഷാരൂഖ് ഖാൻ

      അണക്കെട്ട് തുറക്കുന്ന സാഹചര്യത്തില്‍ ആദ്യം ഉയര്‍ത്തിയത്‌ രണ്ടാം നമ്പർ ഷട്ടറാണ്. ഇതിലൂടെ സെക്കൻഡിൽ 250 ഘനയടി വെള്ളം കൂടി ഒഴുക്കി വിടും. ജലനിരപ്പ് കുറയ്ക്കണം എന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് ഒരു ഷട്ടർ കൂടി ഉയര്‍ത്തിയത്. ഇതോടെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് 825 ഘനയടി ആയി ഉയരും. നിലവിൽ 2,3,4 ഷട്ടറുകളാണ് ഉയർത്തിയിരിക്കുന്നത്.
      Also Read-മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 138 അടിക്ക് മുകളില്‍ തന്നെ; ജാഗ്രത

      മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നും വെള്ളിയാഴ്ച രാവിലെ ഏഴരയോടെ തുറന്നുവിട്ട വെള്ളം നാലര മണിക്കൂറിനു ശേഷം പതിനൊന്നരയോടെയാണ് ഇടുക്കി ജലാശയത്തിൽ എത്തിയത്. ഉടുമ്പൻചോലയിൽ ഉപ്പുതറ പാലത്തിനു സമീപമാണ് വെള്ളം ആദ്യം എത്തിയത്. മുല്ലപ്പെരിയാറിൽനിന്നും നിലവിൽ സെക്കൻഡിൽ 14,000 ലിറ്റർ വെള്ളം മാത്രം ഒഴുക്കി വിടുന്നതിനാൽ സാവധാനമാണ് ഒഴുക്ക്.

      ചെറിയതോതിൽ മാത്രം വെള്ളം എത്തുന്നതിനാൽ ഇടുക്കി ജലാശയത്തിൽ ജലനിരപ്പ് നേരിയ തോതിൽ മാത്രമേ ഉയരുകയുള്ളൂ എന്ന് അണക്കെട്ട് ഗവേഷണ വിഭാഗം അധികൃതർ പറഞ്ഞു. ഇടുക്കി ഡാം (Idukki Dam) തുറക്കേണ്ട സാഹചര്യമില്ലെന്നു കെഎസ്ഇബി (KSEB) അറിയിച്ചു. 2398.30 അടിയാണ് ഇടുക്കി ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. രണ്ടു ദിവസമായി മഴയും നീരൊഴുക്കും കുറവാണ്.‌ ജലനിരപ്പ് താഴ്ന്നതോടെ ഇടുക്കി അണക്കെട്ടിലെ റെഡ് അലർട്ട് പിൻവലിച്ച് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
      Published by:Naseeba TC
      First published:
      )}