തിരുവനന്തപുരം: നെയ്യാറിന്റെ വൃഷ്ടിപ്രദേശക്ക് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിന്റെ ഷട്ടർ കൂടുതൽ ഉയർത്താൻ തീരുമാനം. നെയ്യാർ ഡാമിന്റെ ഷട്ടറുകൾ നിലവിൽ ആറ് ഇഞ്ച് ഉയർത്തിയിട്ടുണ്ട്. രാവിലെ പത്തു മണിയോടെ അത് 12 ഇഞ്ച് ആയി വർധിപ്പിക്കും. നെയ്യാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
നെയ്യാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഡാമിന്റെ ഷട്ടര്‍ ആറിഞ്ചായി ഉയര്‍ത്തിയിരുന്നു. 84.750 മീറ്റര്‍ ആണ് ഡാമിന്റെ പരമാവധി ജലനിരപ്പ്. മഴ ശക്തിപ്പെട്ടതോടെ ജലനിരപ്പ് 83.45 മീറ്ററായി ഉയര്‍ന്നിട്ടുണ്ട്. നീരൊഴുക്കിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും നെയ്യാറിന്റെ ഇരു കരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.