• HOME
  • »
  • NEWS
  • »
  • kerala
  • »
  • തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടർ തകർന്നു; കുട്ടനാട്ടിൽ ഉപ്പുവെള്ള ഭീഷണി

തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടർ തകർന്നു; കുട്ടനാട്ടിൽ ഉപ്പുവെള്ള ഭീഷണി

പൊട്ടി വീണ് ഷട്ടറിലൂടെ സെക്കൻഡിൽ ഇരുപതിനായിരം ഘനലിറ്റർ ഉപ്പുവെള്ളം ഒഴുകിയെത്തുമെന്നാണ് കണക്ക് കൂട്ടൽ. ഷട്ടറിൻ്റെ തകരാർ പരിഹരിക്കാൻ വൈകും തോറും കർഷകരുടെ പ്രതിസന്ധി രൂക്ഷമാകും

Thottappally

Thottappally

  • Share this:
    ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറുകളിൽ ഒന്ന് തകർന്നു. അപ്പർകുട്ടനാട് കുട്ടനാട് മേഖലകൾ ഉപ്പുവെള്ള ഭീഷിണിയിലാണ്. ഇന്നലെ വൈകിട്ടോടെയാണ് 7 മത്തെ ഷട്ടർ തകർന്നത്.വേലിയേറ്റം വളരെ ശക്തമായതോടെയാണ് സ്പിൽവേയിലെ നാൽപ്പത് ഷട്ടറുകളിൽ ഒരു ഷട്ടർ തകർന്നത്. ജലസേചന വകുപ്പിലെ മെക്കാനിക്കൽ വിഭാഗം തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഷട്ടർ ഇന്ന് തന്നെ അടക്കാൻ കഴിഞ്ഞേക്കില്ല. പൊഴിമുഖം വീതി കൂട്ടിയതും ശക്തമായ വേലിയേറ്റവും സ്ഥിതി വഷളാക്കുകയാണ്. വേനലവധിക്കാലത്ത് ശക്തമായ മഴ കുട്ടനാട്ടിൽ വെള്ളപ്പൊക്കത്തിന്  ഇടയാക്കിയിരുന്നു. തുടർന്ന് സ്പിൽവേയുടെ മുഴുവൻ ഷട്ടറുകളും ഉയർത്തി. ആ സമയത്തും ഏഴാമത്തെ ഷട്ടർ ഉയർത്താനാകാത്ത സാഹചര്യമായിരുന്നു. പിന്നീട് ജെസിബി ഉപയോഗിച്ച് ഏറെ ശ്രമിച്ചാണ് ഷട്ടർ ഉയർത്തിയത്. നിലവിൽ ഷട്ടറിൻ്റെ റോപ്പ് പൊട്ടിവീഴുകയായിരുന്നു.

    സാധാരണ തന്നെ ഉപ്പ് വെള്ള ഭീഷിണിയിലുള്ള കുട്ടനാട്ടിൽ നിലവിലത്തെ സാഹചര്യം കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. മഴ മൂലം ഏറെ വൈകി അപ്പർ കുട്ടനാട് ,കരിനില മേഖലകളിൽ ആരംഭിച്ച രണ്ടാം കൃഷിക്ക്   ഉപ്പുവെള്ളത്തിൻ്റെ കയറ്റം ഭീഷിണിയാണ്. കായലുകളിൽ വളർത്തുന്ന ശുദ്ധജല മത്സ്യകൃഷിക്കും ഒരുവെള്ളം പ്രതിസന്ധി സൃഷ്ടിക്കും. തോട്ടപ്പള്ളി സ്പിൽവേയുടെ പൊഴിമുഖം 300 മീറ്ററിന് മുകളിൽ അണ് ഇപ്പോൾ തുറന്നിരിക്കുന്നത് അതുകൊണ്ട് തന്നെ സ്പിൽവേയുടെ പടിഞ്ഞാറ് വശം ശക്തമായ രീതിയിൽ കടൽജലം കയറും. വേലിയേറ്റം കൂടി ശക്തി പ്രാപിച്ചതോടെ അതിശക്തമായ വെള്ളത്തിൻ്റെ തള്ളിച്ചയാണ് ഉണ്ടാകുക. വേലിയിറക്കമുണ്ടാകുമ്പോൾ ജലം ഇറങ്ങുമെങ്കിലും ലവണാംശം നിലനിൽക്കാനാണ് സാധ്യത. ഇത് കർഷകർക്ക് പ്രതിസന്ധി സൃഷ്ടിക്കും.

    പൊട്ടി വീണ് ഷട്ടറിലൂടെ സെക്കൻഡിൽ ഇരുപതിനായിരം ഘനലിറ്റർ ഉപ്പുവെള്ളം ഒഴുകിയെത്തുമെന്നാണ് കണക്ക് കൂട്ടൽ. ഷട്ടറിൻ്റെ തകരാർ പരിഹരിക്കാൻ വൈകും തോറും കർഷകരുടെ പ്രതിസന്ധി രൂക്ഷമാകും. കർഷകരിൽ നിന്നും കടുത്ത പ്രതിഷേധം ജില്ലാ ഭരണകൂടം നേരിടേണ്ടി വരും.സാധാരണ സ്പിൽവേയുടെ പൊഴിമുഖം തുറക്കുമെങ്കിലും കടൽ മണൽ വച്ച് സ്വാഭാവികമായി തന്നെ അടയുകയാണ് ചെയ്യുക. എന്നാൽ ഇപ്പോൾ മണൽ നീക്കം നടന്നു കൊണ്ടിരിക്കുകയാണ്. അതു കൊണ്ട് തന്നെ പൊഴിമുഖം പരമാവധി തുറന്ന അവസ്ഥയിലും. അതു കൊണ്ട് തന്നെ കാര്യങ്ങൾ സങ്കീർണമാണ്.നിലവിൽ ഉള്ള ഷട്ടറുകൾ തന്നെ ഓരുവെള്ളം തടയുന്നതിൽ പര്യാപ്തമല്ല എന്നതാണ് വിദഗ്തരുടെ അഭിപ്രായം.

    ഷട്ടറുകളുടെ അറ്റുകുറ്റപണിക്കായി സർക്കാർ  പണം അനുവദിച്ചിട്ടുണ്ടെങ്കിലും കരാർ ആരും ഏറ്റെടുത്തിട്ടില്ല. ടെൻഡർ നടപടികൾ പൂർത്തീകരിച്ചെങ്കിലും പിന്നീട് കരാറുകാരൻ പിൻമാറുകയായിരുന്നു. തോട്ടപ്പള്ളിയിലെ മണൽ നീക്കം ഉൾപ്പടെയുള്ള വിഷയങ്ങളിൽ കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള സംയുക്ത സമരസമതിയുടെ പ്രതിഷേധം ഇപ്പോഴും പ്രദേശത്ത് നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്. നിലവിലെ ട്രഡ്ജിംങ്ങ് അടക്കമുള്ളവ അപ്രായോഗികമാണെന്നാണ് സമരസമതിയുടെ ആരോപണം. മണൽ നീക്കം തടയാൻ സ്ത്രീകളും കുട്ടികളും ഉൾപ്പടെ ശക്തമായ സമരങ്ങളും നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഷട്ടറിൻ്റെ തകർച്ച.
    Published by:Anuraj GR
    First published: