ബീന മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പകർപ്പ്. Last Updated : June 22, 2019, 20:02 IST തലശേരി: ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യക്കു പിന്നില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണും ഉദ്യോഗസ്ഥരുമെന്ന് സാജന്റെ ഭാര്യ ഇ.പി ബീന. മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ പരാതിയിലാണ് ബീന ഇക്കാര്യങ്ങള്‍ ചൂണ്ടിക്കിട്ടിയിരിക്കുന്നത്.
'ഞാന്‍ ഈ കസേരയില്‍ ഇരിക്കുന്നടുത്തോളം കാലം കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് തരില്ല'- മുന്‍സിപ്പല്‍ ചെയര്‍പേഴ്സണായ ശ്യാമള പറഞ്ഞെന്നും പരാതിയില്‍ ആരോപിക്കുന്നു.
സര്‍ട്ടിഫിക്കറ്റ് തരില്ലെന്ന നിലപാടിലായിരുന്നു മുന്‍സിപ്പല്‍ സെക്രട്ടറിയുടെ പ്രതികരണവും. തന്റെ ഭര്‍ത്താവിന്റെ മരണത്തിനു കാരണം ഉദ്യോഗസ്ഥരുടെയും ചെയര്‍പേഴ്സന്റെയും പീഡനവും പ്രേരണയുമാണെന്നും ബീന പരാതിയില്‍ പറയുന്നു. ഇവര്‍ക്കെതിരെ ആത്മഹത്യം പ്രേരണയ്ക്ക് കേസെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ചയാണ് ബീന മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്.
Also Read
ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം
First published: June 22, 2019, 20:02 IST
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.