HOME /NEWS /Kerala / ദേശീയപാതയിലെ കുഴിയിൽ വീണ് എസ്.ഐയ്ക്ക് പരിക്ക്; അപകടം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ

ദേശീയപാതയിലെ കുഴിയിൽ വീണ് എസ്.ഐയ്ക്ക് പരിക്ക്; അപകടം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ

സ്റ്റേഷനിലെ ഡ്യൂട്ടി കഴിഞ്ഞ് രാത്രി പതിനൊന്ന് മണിയോടെ ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്...

സ്റ്റേഷനിലെ ഡ്യൂട്ടി കഴിഞ്ഞ് രാത്രി പതിനൊന്ന് മണിയോടെ ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്...

സ്റ്റേഷനിലെ ഡ്യൂട്ടി കഴിഞ്ഞ് രാത്രി പതിനൊന്ന് മണിയോടെ ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്...

 • Share this:

  ആലപ്പുഴ: കായംകുളത്ത് റോഡിലെ കുഴിയിൽ വീണ് എസ്ഐക്ക് പരിക്കേറ്റു. കായംകുളം സ്റ്റേഷനിലെ എസ് ഐ ഉദയകുമാറാണ് അപകടത്തിൽപ്പെട്ടത്. സ്റ്റേഷനിലെ ഡ്യൂട്ടി കഴിഞ്ഞ് രാത്രി പതിനൊന്ന് മണിയോടെ ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കെ പി എ സി ജംഗ്ഷനിലെ കുഴിയിൽ വീണ് പ്രിൻസിപ്പൽ എസ്ഐ ഉദയകുമാറിന് പരിക്കേറ്റത്. കൈക്കും കാലിനും പരിക്കേറ്റ ഉദയകുമാറിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷം വീട്ടിലേക്ക് മടങ്ങി.

  ആലപ്പുഴ ജില്ലയിൽ ദേശിയ പാത 66 ൽ ഏറ്റവും കൂടുതൽ കുഴികളുള്ളത് ഹരിപ്പാട് - കായംകുളം - കൃഷ്ണപുരം റീച്ചിലാണ്. ഇതിൽ ഹരിപ്പാട് കൊറ്റംകുളങ്ങര ഭാഗത്ത് അറ്റുകുറ്റപ്പണി ഭാഗീകമായി പൂർത്തിയായി. എന്നാൽ കൊറ്റംകുളങ്ങര മുതൽ കൃഷ്ണപുരം വരെയുള്ള ഭാഗത്ത് ഇനിയും പണി തുടങ്ങിയിട്ടില്ല. ചിറക്കടവം, കെ പി എ സി, കായംകുളം ടൗൺ, കൊറ്റംകുളങ്ങര ഭാഗങ്ങളിലാണ് ഏറ്റവും അധികം കുഴികൾ. അമ്പലപ്പുഴ കാക്കാഴം മേൽപ്പാലത്തിൽ കുഴികൾ മൂലം യാത്രാതടസം അനുഭവപ്പെട്ടിരുന്നു. ഇത് താൽക്കാലികമായി അടച്ചെങ്കിലും പരിഹാരമായില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ മാസങ്ങളിലായി 7 തവണയാണ് പാലത്തിൽ മാത്രം കുഴി അടച്ചത്. അരൂർ-ചേർത്തല റീച്ചിലും സമാനമായ പ്രശ്നങ്ങൾ നിലനിൽക്കുന്നു.

  പാതാളത്തിലേക്ക് കുറുക്കു വഴിയോ? സംസ്ഥാനത്ത് ഒരാഴ്ചയിൽ റോഡ് ഇടിഞ്ഞുകുഴിഞ്ഞത് ആറിടത്ത്

  ഓണക്കാലമെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഇത്തവണ കേരളത്തിലെത്തുന്ന മാവേലിക്ക് തിരികെ പാതാളത്തിലേക്ക് പോകാനുളള കുറുക്കുവഴി പോലെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലാണ് ഗർത്തങ്ങൾ രൂപപെട്ടത്. ഒരാഴ്ചക്കിടെ ആറോളം സ്ഥലങ്ങളിലാണ് റോഡ് ഇടിഞ്ഞ് താഴ്ന്ന് വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്. നിമിഷം തോറും നിരവധി യാത്രക്കാര്‍ കടന്നു പോകുന്ന കേരളത്തിലെ നിരത്തുകളില്‍ പതിയിരിക്കുന്നത് ഇത്തരം നിരവധി അപകടങ്ങളാണ്.

  എംസി റോഡില്‍ മൂവാറ്റുപുഴ കച്ചേരിത്താഴം പാലത്തിന് സമീപം റോഡ് ഇടിഞ്ഞു താഴ്ന്ന് രൂപപ്പെട്ടത് പത്തടിയോളം വിസ്തൃതിയുള്ള കുഴിയാണ്. ഓഗസ്റ്റ് 3 ന് രാത്രി 9 മണിയോടെയാണ് പെട്ടന്ന് റോഡ് ഇടിഞ്ഞ് ആഴത്തിലുള്ള കുഴി ഉണ്ടായത്. കച്ചേരിത്താഴത്ത് പുതിയ പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വ്യാപാരസമുച്ചയത്തിന്റ മുന്നിലെ പാര്‍ക്കിങ് പ്രദേശത്താണ് വലിയ കുഴി രൂപപ്പെട്ടത്.

  Also Read- Accident | റോഡിലെ കുഴിയിൽ സൈക്കിൾ വീണ് രണ്ടു പെൺകുട്ടികൾക്ക് പരുക്ക്

  ശക്തമായ മഴയെത്തുടർന്ന് കോട്ടയം പാലാ ടൗണിൽ റോഡ് ഇടിഞ്ഞ് താഴ്ന്നു. ജനറൽ ആശുപത്രിക്ക് സമീപത്തെ നഗരസഭയുടെ ജനകീയ ഭക്ഷണശാലയ്ക്ക് മുൻപിലാണ്. ഓഗസ്റ്റ് 4ന്  റോഡ് ഇടിഞ്ഞ് താഴ്ന്ന് വലിയ ഗർത്തം രൂപപ്പെട്ടത്. ഭക്ഷണശാലയോട് ചേർന്നുള്ള റോഡിലാണ് ഗർത്തം രൂപപ്പെട്ടത്. പഴയ ഡ്രൈനേജ് പോയിക്കൊണ്ടിരിക്കുന്ന ഭാഗത്താണ് റോഡ് ഇടിഞ്ഞ് താഴ്ന്നത്.

  പത്തനംതിട്ട സീതത്തോട് മുണ്ടന്‍പാറയില്‍ റോഡില്‍ ഓഗസ്റ്റ് 3ന് വലിയ വിള്ളല്‍ രൂപപ്പെട്ടത് യാത്രക്കാര്‍ക്ക് ഭീഷണിയായി.2018 ലെ കാലവര്‍ഷക്കെടുതിയില്‍ ഇവിടെ ഉരുള്‍പൊട്ടല്‍ ഉണ്ടായിരുന്നു, അന്ന് വിള്ളല്‍ കണ്ടെത്തിയ അതേ സ്ഥാനത്താണ് വീണ്ടും വിള്ളല്‍ കണ്ടെത്തിയത്.

  കൊല്ലം ശാസ്താംകോട്ട പടിഞ്ഞാറേ കല്ലടയില്‍ ബണ്ട് റോഡില്‍ വിള്ളല്‍ വീണ് പാത പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഓഗസ്റ്റ് 6ന് നൂറ് മീറ്ററോളം വരുന്ന റോഡിന്‍റെ ഭാഗം പൊട്ടിക്കീറി ആറ്റിലേക്ക് വീഴാവുന്ന നിലയിലാണ് ഉള്ളത്. അടിമണ്ണിന് ഉറപ്പില്ലാത്തതും തകര്‍ച്ചയുടെ ആക്കം കൂട്ടുന്നു.

  First published:

  Tags: National highway, Pothole