എസ്ഐയെ വിഷം ഉള്ളിൽ ചെന്ന് മരിച്ചനിലയിൽ കണ്ടെത്തി

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം

News18 Malayalam | news18-malayalam
Updated: December 4, 2019, 4:45 PM IST
എസ്ഐയെ വിഷം ഉള്ളിൽ ചെന്ന് മരിച്ചനിലയിൽ കണ്ടെത്തി
എസ് ഐ അനിൽകുമാർ
  • Share this:
ഇടുക്കി വാഴവരയിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ പൊലീസ് അക്കാദമിയിലെ എസ്.ഐ അനിൽകുമാറാണ് മരിച്ചത്. വാഴവരയിലുള്ള ഇദേഹത്തിന്റെ പുരയിടത്തിന് സമീപം വിഷം ഉള്ളിൽ ചെന്ന നിലയിലാണ് കാണപ്പെട്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇരുപതേക്കർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിനായി എത്തിച്ചു.

2016 മെയ് മാസത്തിന് ശേഷം സംസ്ഥാനത്ത് 50 പൊലീസുകാര്‍ ആത്മഹത്യ ചെയ്തുവെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി തന്നെ നിയമസഭയിൽ അറിയിച്ച റിപ്പോർട്ടിലാണ് വിവരങ്ങൾ. പൊലീസുകാരുടെ ആത്മഹത്യയിൽ തിരുവനന്തപുരം റൂറൽ ജില്ലയാണ് മുന്നിൽ DYSP ഉൾപ്പെടെ എട്ട് പൊലീസുകാരാണ് ഇവിടെ ആത്മഹത്യ ചെയ്തത്. ആലപ്പുഴയില്‍ അഞ്ചും തിരുവനന്തപുരം സിറ്റി, എറണാകുളം സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളില്‍ നാല് വീതവും പൊലീസുകാര്‍ ആത്മഹത്യ ചെയ്തു. എഎസ്ഐ റാങ്കിലുള്ള 16 പേരാണ് ജീവനൊടുക്കിയത്. സിവിൽ ഓഫിസര്‍ തസ്തികയിൽ നാല് വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 25 പേരും.

Also Read- 41 മാസം; 50 പൊലീസുകാർ ആത്മഹത്യ ചെയ്തെന്ന് മുഖ്യമന്ത്രി
First published: December 4, 2019, 4:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading