തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാർഥിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയും എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ കന്റോണ്‍മെന്റ് എസ് ഐയെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി. എസ് ഐ ബിനുവിനെയാണ് ക്രൈമിലേക്ക് മാറ്റിയത്.
സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ബി എം ഷാഫിക്കാണ് പകരം ചുമതല. ബിനുവും അന്വേഷണ സംഘത്തിൽ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. മാറ്റത്തില്‍ പ്രതിഷേധിച്ച് കന്റോണ്‍മെന്റ് സ്റ്റേഷനിലേക്ക് കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.
പ്രതിയുടെ വീട് റെയ്ഡ് ചെയ്ത എസ് ഐയെ മാറ്റിയത് അനീതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേസ് അട്ടിമറിക്കാനാണ് നീക്കമെന്നും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാനുള്ള കഴിവ് മുഖ്യമന്ത്രിക്കില്ലെന്നും ചെന്നിത്തല ആരോപിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.