• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഷവർമ കഴിച്ച സഹോദരങ്ങൾക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഷവർമ കഴിച്ച സഹോദരങ്ങൾക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ലൈസൻസ് ഇല്ലാതെ ഷവർമ്മ വിൽക്കുന്ന സ്ഥാപനങ്ങൾക്കായി പരിശോധനകൾ നടന്നു വരവേയാണ് ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത്..

  • Last Updated :
  • Share this:
    കൊല്ലം: കൊട്ടാരക്കരയിൽ ഷവർമ കഴിച്ചതിനെ തുടർന്ന് സഹോദരങ്ങൾ ആശുപത്രിയിലായി. മൈലം സ്വദേശികളായ സഹോദരനും, സഹോദരിയുമാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലായത്. കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായ രോഗികൾക്ക് ഭക്ഷ്യ വിഷബാധയാണ് കാരണമെന്ന് ഡോക്ടർ അറിയിച്ചു.

    മൈലത്ത് പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്നാണ് ഇരുവരും ഷവർമ വാങ്ങി കഴിച്ചത്. ലൈസൻസ് ഇല്ലാതെ ഷവർമ വിൽക്കുന്ന സ്ഥാപനങ്ങൾക്കായി പരിശോധനകൾ നടന്നു വരവേയാണ് ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത്.

    ഷവർമ വിൽക്കാൻ ലൈസൻസ്; ഇല്ലെങ്കിൽ 5 ലക്ഷം രൂപ വരെ പിഴയും തടവും

    ഷവർമയിലൂടെ ഭക്ഷ്യവിഷബാധ വ്യാപകമാകുന്നതിനെ തുടർന്നാണ് ആരോഗ്യവകുപ്പിന്റെ നടപടി. ഷവർമയുണ്ടാക്കാൻ ലൈസന്‍സില്ലെങ്കിൽ അഞ്ചു ലക്ഷം രൂപ പിഴയും ആറു മാസം തടവും ലഭിക്കും. പാചകക്കാരനും വിതരണക്കാരനും മെഡിക്കൽ ഫിറ്റനസ് സർട്ടിഫിക്കറ്റുണ്ടാകണം. പാചകക്കാർ ഫുഡ്‌സേഫ്റ്റി ട്രെയിനിംഗും സർട്ടിഫിക്കേഷനും നേടിയിരിക്കണം.

    അംഗീകൃത വിതരണക്കാരിൽ നിന്ന് മാത്രമേ സാധനങ്ങൾ വാങ്ങാവൂ. തുറന്ന പരിസരത്തും പൊടി നിറഞ്ഞ അന്തരീക്ഷത്തിലും ഷവർമ തയാറാക്കാൻ പാടില്ല. നാല് മണിക്കൂറിന് ശേഷം ബാക്കി വന്ന ഇറച്ചി ഷവർമയിൽ ഉപയോഗിക്കരുത്. പാഴ്‌സലിൽ തീയതിയും സമയവും കൃത്യമായി രേഖപ്പെടുത്തണം.

    Also Read- Shawarma | ഷവർമയുണ്ടാക്കാൻ ലൈസൻസ് ഇല്ലെങ്കിൽ 5 ലക്ഷം രൂപ പിഴ; മാർഗനിർദേശവുമായി സംസ്ഥാനസർക്കാർ

    വാങ്ങി ഒരു മണിക്കൂറിനകം ഉപയോഗിക്കണമെന്നതും കൃത്യമായി രേഖപ്പെടുത്തണമെന്ന് പുതിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. വൃത്തിയുള്ള സാഹചര്യത്തിൽ ഷവർമുണ്ടാക്കണം. സ്റ്റാൻഡ്, മുറിച്ചെടുക്കാൻ ഉപയോഗിക്കുന്ന കത്തി എന്നിവ വൃത്തിയുള്ളതായിരിക്കണം.

    പാചകക്കാരൻ ഹെയർക്യാപ്പും ഗ്ലൗസും ധരിക്കണം. ഉടമ തൊഴിലാളികളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കണം. കോഴിയിറച്ചി 15 മിനുട്ടും ബീഫ് 30 മിനുട്ടും തുടർച്ചയായി വേവിക്കണം. മുറിച്ചെടുക്കുന്ന ബീഫോ ആട്ടിറച്ചിയോ 15 സെക്കന്റ് 71 ഡിഗ്രി സെൽഷ്യസിൽ രണ്ടാമത് വേവിക്കണം. കോഴിയിറച്ചി 15 സെക്കന്റ് 74 ഡിഗ്രി സെൽഷ്യസിൽ രണ്ടാമതും വേവിക്കണം.

    കുബൂസ് , ഇറച്ചി എന്നിവ വാങ്ങിയ തീയ്യതി ഉൾപ്പെടെ രേഖപ്പെടുത്തിയ ലേബൽ വേണം. മയണൈസ് പുറത്തെ താപനിലയിൽ 2 മണിക്കൂറിൽ കൂടുതൽ സൂക്ഷിക്കരുത്. തയ്യാറാക്കാൻ പച്ചമുട്ട ഉപയോഗിക്കരുത്.
    Published by:Anuraj GR
    First published: