നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'സിദ്ദിഖ് കാപ്പന് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണം'; യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

    'സിദ്ദിഖ് കാപ്പന് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണം'; യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

    സിദ്ദിഖ് കാപ്പനെ അടിയന്തരമായി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് കത്തിലൂടെ അറിയിച്ചിരിക്കുന്നത്.

    Siddiq_Kappan

    Siddiq_Kappan

    • Share this:
      തിരുവനന്തപുരം: പത്രപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍റെ ജീവന്‍ രക്ഷിക്കുന്നതിന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. അദ്ദേഹത്തെ അടിയന്തരമായി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് കത്തിലൂടെ അറിയിച്ചിരിക്കുന്നത്. യു പി മുഖ്യമന്ത്രിക്ക് കത്തയച്ച വിവരം പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

      മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം

      പത്രപ്രവർത്തകൻ സിദ്ദീഖ് കാപ്പന്‍റെ ജീവൻ രക്ഷിക്കുന്നതിന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് കത്തയച്ചു. അദ്ദേഹത്തെ അടിയന്തരമായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിക്കണം.

      യു. എ. പി. എ പ്രകാരം തടവിലാക്കപ്പെട്ട കാപ്പൻ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയാണ്. ഹൃദ്രോഗവും പ്രമേഹവും അലട്ടുന്ന കാപ്പന് കോവിഡ് ബാധിച്ചതിനെ തുടർന്ന് മഥുരയിലെ കെ.വി. എം. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ആരോഗ്യനില മോശമായ കാപ്പനെ ആശുപത്രിയിൽ ചങ്ങലക്കിട്ട് കിടത്തിയിരിക്കയാണെന്ന റിപ്പോർട്ടുകളുണ്ടന്നും കത്തിൽ ചൂണ്ടിക്കാട്ടി. ആധുനിക ജീവൻ രക്ഷാ സംവിധാനങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് അദ്ദേഹത്തെ അടിയന്തരമായി മാറ്റണം. കാപ്പന് മനുഷ്യത്വപരമായ സമീപനവും വിദഗ്ധ ചികിത്സയും ഉറപ്പാക്കുന്നതിന് ഇടപെടണമെന്നും ആവശ്യപ്പെട്ടു.



      Also Read- 'സിദ്ദീഖ് കാപ്പൻ ഗുരുതരാവസ്ഥയിൽ; മുഖ്യമന്ത്രി ഇടപെടണം': അപേക്ഷയുമായി കുടുംബം

      യു.എ.പി.എ കേസിൽ ഉത്തർപ്രദേശിൽ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പന്റെ മോചനത്തിനായി മുഖ്യമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. കോവിഡ് ബാധിതനായ   സിദ്ധീഖ് കാപ്പന്റെ നില ഗുരുതരമാണെന്നും മതിയായ ചികിത്സയോ  ഭക്ഷണമോ  ലഭിക്കുന്നില്ലെന്നും  ഭാര്യ റൈഹാന  പറഞ്ഞു. അതീവ ഗുരുതരാവസ്ഥയിലായ സിദ്ധീക്ക് കാപ്പൻ യുപിയിലെ മഥുര ആശുപത്രിയിൽ ചികിൽസയിലാണെന്നും റൈഹാന പറയുന്നു.

      നാല് ദിവസമായി സിദ്ധീക്ക് കാപ്പൻ ഭക്ഷണം കഴിച്ചിട്ടില്ല. നിലത്ത് വീണു താടി പൊട്ടിയ അവസ്ഥയിലാണ്. താടിക്ക് പരിക്കുള്ളത് കൊണ്ട് ഒന്നും കഴിക്കാനും കഴിയുന്നില്ല. ശൗചാലയത്തിൽ പോകാൻ പോലും അനുവദിക്കാതെ കട്ടിലിൽ കെട്ടിയിട്ടിരിക്കുകയാണ് . ആശുപത്രിയേക്കാൾ ഭേദം ജയിലാണെന്നും  റൈഹാനത്ത് പറഞ്ഞു.

      "ടോയ്‌ലറ്റിൽ പോകാൻ പോലും പറ്റുന്നില്ല. ചങ്ങലയിൽ കെട്ടി ഇട്ടിരിക്കുകയാണ്. മൂത്രമൊഴിക്കാൻ ഒരു ബോട്ടിൽ ആണ് തന്നത്. ഇതിലും ഭേതം ജയിലിൽ ആണ്. എങ്ങനെയെങ്കിലും ഒന്ന് ഡിസ്ചാർജ് ചെയ്താൽ ജയിലിലേക്ക് തിരിച്ച് പോകാൻ പറ്റും. അവിടെ ഇതിനൊക്കെ എങ്കിലും സാധിക്കുമല്ലോ " കാപ്പൻ പറഞ്ഞതായി റൈഹാനത്തിൻറെ  വാക്കുകൾ.

      മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തിരമായി പ്രശ്നത്തിൽ ഇടപെടണം. ഒരു മലയാളി എന്ന പരിഗണന എങ്കിലും സിദ്ദീഖ് കാപ്പന് നൽകണം. " മുഖ്യമന്ത്രി ഉണ്ട്, പ്രതിപക്ഷ നേതാവ് ഉണ്ട്. അവരോട് ഒക്കെ കുറെ ആയി പറയുന്നു. അവർക്ക് ഇതിൽ എങ്കിലും ഒന്ന് ഇടപെട്ടുകൂടെ. ഒരു മനുഷ്യൻ അല്ലേ" റൈഹാനത്ത് ആവശ്യപ്പെട്ടു.
      Published by:Anuraj GR
      First published:
      )}