• HOME
  • »
  • NEWS
  • »
  • kerala
  • »
  • സംഘർഷ സാധ്യതയുണ്ടെന്ന് പൊലീസ് റിപ്പോർട്ട്; സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ സദസ്സ് റദ്ദാക്കി

സംഘർഷ സാധ്യതയുണ്ടെന്ന് പൊലീസ് റിപ്പോർട്ട്; സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ സദസ്സ് റദ്ദാക്കി

നിരോധിത തീവ്രവാദ സംഘടനകളെ വെളളപൂശാനുളള ഇത്തരം സമ്മേളനങ്ങള്‍ നിയമവിരുദ്ധമാണെന്നും പൊലീസ് ഇടപെട്ട് തടയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.

  • Share this:
കോഴിക്കോട്: മുസ്​ലിം ലീഗ് നേതാവ് മുനവ്വറലി ശിഹാബ് തങ്ങൾ വൈകിട്ട് ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന സിദ്ദിഖ് കാപ്പന്‍ ഐക്യദാർഢ്യ സദസ്സ് റദ്ദാക്കി. സംഘർ‌ഷ സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോർട്ടിൻ‌റെ അടിസ്ഥാനത്തിലാണ് പരിപാടി റദ്ദാക്കിയത്. പൗരാവകാശ വേദി ഇന്ന് വൈകിട്ട് നാലുമണിക്ക് കോഴിക്കോട് ടൗണ്‍ ഹാളിലായിരുന്നു പരിപാടി നടത്താനിരുന്നത്.

എം കെ രാഘവന്‍ എം പി, മുനവറലി തങ്ങള്‍, കെ കെ രമ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കാനിരുന്ന പരിപാടിയാണ് മാറ്റിയത്. പരിപാടിക്ക് എതിരെ ബിജെപി ഡിജിപിക്കും എന്‍ഐഎയ്ക്കും പരാതി നല്‍കിയിരുന്നു. നിരോധിത തീവ്രവാദ സംഘടനകളെ വെളളപൂശാനുളള ഇത്തരം സമ്മേളനങ്ങള്‍ നിയമവിരുദ്ധമാണെന്നും പൊലീസ് ഇടപെട്ട് തടയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.

Also Read-ഹർത്താൽ അക്രമത്തിൽ PFI പ്രവർത്തകർക്ക് സഹായം ചെയ്‌ത പൊലീസുകാരന് സസ്പെൻഷൻ

വിഷയം ഡിജിപിയുടേയും, എന്‍ഐഎയുടേയും ശ്രദ്ധയില്‍ പെടുത്തുകയും പങ്കെടുക്കുമെന്ന് പറഞ്ഞിരുന്ന എം.കെ.രാഘവനടക്കമുള്ള ജനപ്രതിനിധികളോടും സമ്മേളനത്തിന്റെ അപകടം അറിയിച്ചുവെന്ന് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ. വികെ സജീവൻ പറഞ്ഞു.
Published by:Jayesh Krishnan
First published: