നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കേരളത്തിന്റെ വികസനചരിത്രം മാറ്റിയെഴുതിയ ജനകീയാസൂത്രണത്തിന് 25 വയസ്; രജതജൂബിലി ഉദ്ഘാടനം ഓഗസ്റ്റ് 17 ന്

  കേരളത്തിന്റെ വികസനചരിത്രം മാറ്റിയെഴുതിയ ജനകീയാസൂത്രണത്തിന് 25 വയസ്; രജതജൂബിലി ഉദ്ഘാടനം ഓഗസ്റ്റ് 17 ന്

  എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളിലും ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ സ്മാരകമെന്ന നിലയില്‍ മിയോവാക്കി മാതൃകയില്‍ ജനവനം പച്ചതുരുത്തുകള്‍

  Image Facebook

  Image Facebook

  • Share this:
   ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളിലൂടെ സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും സംഘടനകളെയും വിശിഷ്ട വ്യക്തികളെയും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിപുലമായ സംഘാടക സമിതി ഇതിനകം രൂപീകരിച്ചിട്ടുണ്ട്.

   ഓഗസ്റ്റ് 17ന് വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജനകീയായൂത്രണം രജതജൂബിലിയുടെ ഭാഗമായുള്ള ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കും. മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, മുന്‍ മുഖ്യമന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍ തുടങ്ങിയവരെല്ലാം ഈ ചടങ്ങില്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് ഗോര്‍ക്കിഭവനിലുള്ള സി-ഡിറ്റ് സ്റ്റുഡിയോയിലാണ് ഉദ്ഘാടന ചടങ്ങ്.

   സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷം ഓഗസ്റ്റ് 17ന് സംഘടിപ്പിക്കുന്നുണ്ട്. ഉച്ച തിരിഞ്ഞ് 2 മണിക്ക് അവിടങ്ങളില്‍ പരിപാടികള്‍ ആരംഭിക്കും. 1996 മുതല്‍ ഇതുവരെയുള്ള അധ്യക്ഷന്‍മാരെയും ജനപ്രതിനിധികളെയും ജനകീയാസൂത്രണത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച സന്നദ്ധപ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആദരിക്കും. കഴിഞ്ഞ 25 വര്‍ഷത്തെ നേട്ടങ്ങളെക്കുറിച്ചുള്ള അവതരണവും ഉണ്ടാവും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വേദികളില്‍ സജ്ജമാക്കിയ സ്‌ക്രീനുകളില്‍ സംസ്ഥാനതല ഉദ്ഘാടന പരിപാടികള്‍ തത്സമയം പ്രദര്‍ശിപ്പിക്കും.

   സംസ്ഥാനതല ഉദ്ഘാടന വേദിയില്‍ വൈകുന്നേരം 4.15ന് ജനകീയാസൂത്രണത്തിന്റെ ആരംഭഘട്ടത്തില്‍ ജനതയെ ബോധവല്‍ക്കരിക്കാനായി സംഘടിപ്പിച്ച ജനാധികാര കലാജാഥയിലെ, 'അധികാരം ജനതയ്ക്ക്' എന്ന സംഗീതശില്‍പ്പം പുനരാവിഷ്‌കരിക്കും. 1996ല്‍ രംഗാവതരണം നടത്തിയ അതേ കലാകാരന്‍മാരാണ് 25 വര്‍ഷത്തിന് ശേഷം കലാജാഥാവതരണം നടത്തുന്നത്. ഉദ്ഘാടന വേദിയില്‍ വെച്ച് ജനകീയാസൂത്രണത്തിനെക്കുറിച്ചുള്ള പുസ്തക പരമ്പരയിലെ ആദ്യ പുസ്തകം പ്രകാശനം ചെയ്യും.

   ജനകീയാസൂത്രണത്തിന്റെ രജതജൂബിലിയോടനുബന്ധിച്ച് വരുന്ന ഒരു വര്‍ഷക്കാലം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിപുലമായ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്.

   ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ സ്മാരകമെന്ന നിലയില്‍ മിയോവാക്കി മാതൃകയില്‍ ജനവനം പച്ചതുരുത്തുകള്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളിലും നിര്‍മ്മിക്കും. ജനവനങ്ങളുടെ സുസ്ഥിര പരിപാലനം പ്രാദേശിക സര്‍ക്കാരുകള്‍ ഉറപ്പുവരുത്തും.

   രജത ജൂബിലി വേളയില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ വയോജനങ്ങള്‍ക്ക് ഉല്ലാസവും മാനസീകാരോഗ്യവും ഉറപ്പുവരുത്താനായി വയോജന ക്ലബ്ബുകള്‍ രൂപീകരിക്കും. തദ്ദേശ സ്വയംഭരണ സംവിധാനവുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും അവബോധമുണ്ടാക്കാന്‍ നിയമ സാക്ഷരതാ പരിപാടികള്‍ സംഘടിപ്പിക്കും. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തെ മുന്നേറ്റങ്ങള്‍ പ്രതിപാദിച്ചുകൊണ്ടുള്ള വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കും. രജതജൂബിലിയുടെ ഭാഗമായി ഗ്രാമ/വാര്‍ഡ് സഭകള്‍ നല്ല ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കും.

   ജനകീയാസൂത്രണത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 25 പുസ്തകങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രസിദ്ധീകരിക്കും. അക്കാദമിക് സ്വഭാവമുള്ള ഗ്രന്ഥങ്ങളും ഇവയില്‍ ഉണ്ടാവും. കേന്ദ്ര-സംസ്ഥാന-പ്രാദേശിക സര്‍ക്കാര്‍ ബന്ധങ്ങളെ സംബന്ധിച്ച ദേശീയ സെമിനാറും സംഘടിപ്പിക്കുന്നുണ്ട്. രജതജൂബിലി ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് അധികാര വികേന്ദ്രീകരണവും തദ്ദേശ ഭരണവും സംബന്ധിച്ച അന്തര്‍ദേശീയ കോണ്‍ഗ്രസിന് കേരളം ആതിഥ്യം വഹിക്കും.

   കേരളത്തിന്റെ വികസന ചരിത്രത്തില്‍ പുതിയ പാത തെളിച്ച ജനകീയാസൂത്രണത്തിന് 25 വയസ് തികയുകയാണ്. സമസ്ത വികസന മേഖലകളിലും സ്ഥായിയായ മാറ്റങ്ങള്‍ക്ക് നാന്ദി കുറിച്ചു കൊണ്ടാണ് ജനകീയാസൂത്രണം മുന്നേറിയത്. രജതജൂബിലി വേളയില്‍ സംസ്ഥാനത്തിന്റെ എല്ലാ മുക്കിലും മൂലയിലും വികസനത്തിന്റെ വെളിച്ചം എത്തിക്കുവാന്‍ ജനകീയാസൂത്രണത്തിനായി എന്നത് നിസ്തര്‍ക്കമാണ്. വികസനത്തിലെന്നപോലെ ഭരണ സംവിധാനത്തിലും പ്രക്രിയകള്‍ക്കും സമൂലമായ മാറ്റങ്ങള്‍ക്ക് ജനകീയാസൂത്രണം നിദാനമായി. അധികാര വികേന്ദ്രീകരണത്തിലൂടെ തദേശ ഭരണ സംവിധാനങ്ങളെ ശക്തിപ്പെടുത്തുവാനും പ്രാദേശിക സര്‍ക്കാരുകള്‍ എന്ന നിലയില്‍ ഉയര്‍ത്തുവാനും ജനകീയാസൂത്രണം മുഖ്യ പങ്കുവഹിച്ചു. അധികാര വികേന്ദ്രീകരണത്തിലൂടെ തദേശ ഭരണ സംവിധാനങ്ങളെ ശക്തിപ്പെടുത്തുവാനും പ്രാദേശിക സര്‍ക്കാരുകള്‍ എന്ന നിലയില്‍ ഉയര്‍ത്തുവാനും ജനകീയാസൂത്രണം മുഖ്യ പങ്കുവഹിച്ചു. അതോടൊപ്പം, തദ്ദേശ സ്വയംഭരണ സംവിധാനത്തിന്റെ കുടക്കീഴില്‍ ആരംഭിച്ച കുടുംബശ്രീ പ്രസ്ഥാനം സ്ത്രീ ശാക്തീകരണത്തിനും പ്രാദേശിക സാമ്പത്തീക വികസനത്തിനും വഴി തെളിച്ചു. തുടക്കം മുതല്‍ ഇന്നുവരെ മാറിമാറി വന്ന സര്‍ക്കാരുകളാവട്ടെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെങ്കിലും ജനകീയാസൂത്രണത്തിന്റെ അടിസ്ഥാന ശിലകള്‍ക്ക് ഇളക്കം തട്ടാതെ സൂക്ഷിച്ചു.

   ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ചെങ്കിലും ഇനിയുമേറേ ദൂരം താണ്ടാനുണ്ട്. കാലത്തിനനുസൃതമായ രീതിയില്‍ പുതിയ കേരളസൃഷ്ടിക്കായി 'നവകേരള കര്‍മ്മപദ്ധതിക്കായി ജനകീയാസൂത്രണം' എന്ന രണ്ടാം ഘട്ടം ആരംഭിച്ചിരിക്കുകയാണ്.
   Published by:Jayesh Krishnan
   First published:
   )}