• HOME
  • »
  • NEWS
  • »
  • kerala
  • »
  • Silver Line|  ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ സർവേ, ഭൂമിയേറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോകരുതെന്ന് സിറോ മലബാർ സഭാ സിനഡ്

Silver Line|  ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ സർവേ, ഭൂമിയേറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോകരുതെന്ന് സിറോ മലബാർ സഭാ സിനഡ്

വിശദമായ പദ്ധതി രേഖ പ്രസിദ്ധീകരിക്കണമെന്നും സിനഡ് ആവശ്യപ്പെട്ടു

  • Share this:
    കൊച്ചി:  ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ സിൽവർ ലൈൻ (Silver Line)  പദ്ധതിയുടെ സർവ്വേ- ഭൂമിയേറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോകരുതെന്ന് സിറോ മലബാർ സഭാ (Syro Malabar Church)  സിനഡ്. സമൂഹത്തിൽ ഉണ്ടായിരിക്കുന്ന ആശങ്കകൾ ഗൗരവപൂർവ്വം പരിഗണിക്കണം. വിശദമായ പദ്ധതി രേഖ പ്രസിദ്ധീകരിക്കണമെന്നും സിനഡ് ആവശ്യപ്പെട്ടു.

    Also Read- PC George| 'മുസ്‍ലിങ്ങളെ കുറ്റം പറഞ്ഞത് തെറ്റായിപ്പോയി; ഇനി അങ്ങനെ ഉണ്ടാകില്ല': പി സി ജോർജ്

    സംസ്ഥാന സർക്കാരിന്റെ വികസനപദ്ധതികളോട് സഭയ്ക്കുള്ള ആഭിമുഖ്യം പൂർണമായും നിലനിർത്തികൊണ്ടുതന്നെയാണ് ഈ വിഷയത്തിലുള്ള അഭിപ്രായം സഭ മുന്നോട്ടു വയ്ക്കുന്നതെന്ന് സിനഡ് വ്യക്തമാക്കുന്നു. പദ്ധതിയുടെ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക മാനങ്ങൾ വിദഗ്ധ പഠനത്തിന് വിധേയമാക്കണം. പദ്ധതിക്കുവേണ്ടി ഭൂമിയും കിടപ്പാടവും ഉപജീവനമാർഗങ്ങളും നഷ്ടപ്പെടുന്ന സാധാരണ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ അങ്ങേയറ്റം അനുഭാവപൂർവ്വം കണക്കിലെടുക്കണം. പദ്ധതി പ്രദേശത്തെ ജനങ്ങളെ വിശ്വാസത്തിലെടുത്തല്ലാതെ, സർവ്വേ - ഭൂമിയേറ്റെടുക്കൽ നടപടികളുമായി സർക്കാർ മുന്നോട്ടു പോകരുതെന്നും സിനഡ് അഭിപ്രായപ്പെട്ടു.

    Also Read- Actress Attack Case| ദിലീപിനെതിരായ തെളിവുകൾ കൈമാറി ബാലചന്ദ്രകുമാർ; ക്രൈംബ്രാഞ്ചിന് നൽകിയത് 20 ഓഡിയോ ക്ലിപ്പുകൾ; 'VIP'ക്ക് മന്ത്രിമാരുമായും അടുത്ത ബന്ധം

    വികസന പദ്ധതികളുടെ രൂപീകരണം, വിഭവ വിതരണം, മുൻഗണനാക്രമം നിശ്ചയിക്കൽ മുതലായവയിൽ സാധാരണക്കാരുടെയും ദരിദ്ര ജനവിഭാഗങ്ങളുടെയും ഉന്നമനത്തിന് പ്രാധാന്യം കൊടുക്കുന്ന സമീപനമാണ് സ്വീകരിക്കേണ്ടത്. വികസനവും പരിസ്ഥിതി സംരക്ഷണവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിൽക്കണം. വികസനകാര്യത്തിലായാലും പരിസ്ഥിതി സംരക്ഷണത്തിലായാലും ജനസൗഹാർദപരമായ തീരുമാനങ്ങളാണ് ഉണ്ടാകേണ്ടത്.

    Also Read- മലയാള താരനിരക്കെതിരെ വിമർശനവുമായി WCC;  'ആക്രമണത്തിനിരയായ നടിക്ക് വേണ്ട സമയത്ത് ആരും പിന്തുണ നൽകിയില്ല'

    ഒരുവശത്ത്, കുടിയേറ്റ മേഖലകളിലെ നിർമ്മാണ നിയന്ത്രണങ്ങളും പരിസ്ഥിതി സംവേദക മേഖലകളുടെ നിശ്ചയിക്കലും ഉൾപ്പെടെയുള്ള കഠിന വ്യവസ്ഥകൾ സാധാരണക്കാരുടെ മേൽ അടിച്ചേൽപ്പിക്കുമ്പോൾ മറുവശത്ത്, കേരളത്തിന്റെ ഭൂപ്രകൃതിയെ പോലും മാറ്റിമറിക്കുമെന്ന് കരുതുന്ന കെ റെയിൽ പോലുള്ള ബൃഹദ് പദ്ധതികൾ സർക്കാറുകളുടെ നയമായി മാറുന്നു. ജനങ്ങളെ കേട്ടും അഭിപ്രായങ്ങൾ പരിഗണിച്ചും മാത്രമേ വികസന-പരിസ്ഥിതി സംരക്ഷണ പദ്ധതികളുമായി സർക്കാരുകൾ മുൻപോട്ടു പോകാവൂ എന്നും സിനഡ് അഭ്യർത്ഥിച്ചു.

    Also Read- Covid 19| ആശങ്ക; കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നു; ഇന്ന് 9066 പേര്‍ക്ക് രോഗബാധ
    Published by:Rajesh V
    First published: