530 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സില്‍വര്‍ലൈന്‍ (SilverLine) സെമി ഹൈസ്പീഡ് റെയില്‍ പാതയ്ക്കായുള്ള (Semi High-Speed Rail) ഭൂമി ഏറ്റെടുക്കൽ (Land Acquisition) രണ്ട് വർഷത്തിനുള്ളിൽ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ (State Government). 2025ല്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഇതിനായി വര്‍ഷത്തില്‍ 365 ദിവസവും 24 മണിക്കൂറും നിര്‍മാണപ്രവർത്തനം നടക്കും. ഭൂമി ഏറ്റെടുക്കൽ രണ്ടു വർഷം കൊണ്ടും നിർമാണ പ്രവർത്തനങ്ങൾ മൂന്ന് വര്‍ഷം കൊണ്ടും പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായി നടത്തിയ സംവാദ പരിപാടിയായ ജനസമക്ഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2018ലാണ് ഈ പദ്ധതിയ്ക്ക് രൂപം നല്‍കിയത്. വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് പ്രകാരം 9,300 കെട്ടിടങ്ങള്‍ പദ്ധതിക്കായി ഏറ്റെടുക്കേണ്ടതുണ്ട്. നഷ്ടപരിഹാരത്തിനായി സര്‍ക്കാര്‍ 13,265 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്കിടെ പ്രതിഷേധക്കാരും പ്രതിപക്ഷവും ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
''സില്‍വര്‍ ലൈന്‍ കേരളത്തെ രണ്ടായി വിഭജിക്കുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. ഓരോ 500 മീറ്ററിലും ഒരു മേല്‍പ്പാലമോ അടിപ്പാതയോ ഉണ്ടാകും. ലൈനിന്റെ 25% തൂണുകളിലൂടെയോ തുരങ്കങ്ങളിലൂടെയോ ആയിരിക്കും'', അദ്ദേഹം പറഞ്ഞു. ''നിലവിലെ റെയില്‍പാത പോലും എംബാങ്ക്മെന്റുകളിലൂടെയാണ് കടന്നുപോകുന്നത്, അത് മൂലം വെള്ളപ്പൊക്കമുണ്ടായിട്ടില്ല. എല്ലാ പ്രകൃതിദത്ത കൈവഴികളും വെള്ളം പുറന്തള്ളാനുള്ള ഡ്രെയിനേജ് ലൈനുകളും സംരക്ഷിക്കപ്പെടും'', നിര്‍മാണം വെള്ളപ്പൊക്കത്തിന് വഴിയൊരുക്കുമെന്ന ആരോപണത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
Also read-
K-Rail | സിൽവർ ലൈൻ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ അതിവേഗം; മൂന്ന് ജില്ലകളിൽ കൂടി വിജ്ഞാപനമായിപദ്ധതി പരിസ്ഥിതി സൗഹൃദമാണെന്നതിന് മുഖ്യമന്ത്രി ഊന്നല്‍ നല്‍കി. ''എല്ലാ ഗതാഗത സംവിധാനങ്ങളിലും വെച്ച് ഏറ്റവും കുറവ് മലിനീകരണം ഉണ്ടാക്കുന്നത് റെയില്‍വേയാണ്. ഈ ലൈന്‍ പാരിസ്ഥിതികമായി ദുര്‍ബലമായ പ്രദേശങ്ങളിലൂടെയോ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിലൂടെയോ കടന്നുപോകുന്നില്ല. ഇത് നദികളുടെയും പോഷകനദികളുടെയും ഒഴുക്കിനെ തടസപ്പെടുത്തുന്നില്ല. തണ്ണീര്‍ത്തടങ്ങളും നെല്‍പ്പാടങ്ങളും സംരക്ഷിക്കുന്നതിന് റെയിൽ പാതയുടെ 88 കിലോമീറ്റര്‍ ദൂരം തൂണുകള്‍ക്ക് മുകളിലായാണ് നിർമിക്കുക എന്നും അദ്ദേഹം പറഞ്ഞു. സില്‍വര്‍ ലൈന്‍ യാഥാര്‍ഥ്യമായാല്‍ 500 കോടി രൂപയുടെ ഫോസില്‍ ഇന്ധന ഉപഭോഗം കുറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also read-
K Rail | സില്‍വര്‍ ലൈന്‍ പദ്ധതി; പാരിസ്ഥിതിക-സാമ്പത്തിക ആഘാതം പഠിക്കാന്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് സര്വ്വേദുരിതബാധിതരുടെ ആശങ്കകള്‍ പരിഹരിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പദ്ധതിയെ എതിര്‍ക്കുന്നതിന് പിന്നില്‍ നിക്ഷിപ്ത താല്‍പ്പര്യക്കാരാണെന്നും ആരോപിച്ചു. ജനങ്ങൾക്ക് ഇത് സംബന്ധിച്ചുള്ള പരാതികള്‍ കേള്‍ക്കുമെന്നും ആശങ്കകൾ പരിഹരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തിന്റെ വികസനം നമുക്ക് മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. നിക്ഷിപ്ത താല്‍പര്യങ്ങളോടെ ഏതെങ്കിലും ശക്തികള്‍ അത് തടയാന്‍ ശ്രമിച്ചാല്‍ അവരുടെ സമ്മര്‍ദത്തിന് സര്‍ക്കാര്‍ വഴങ്ങില്ല. അങ്ങനെ ചെയ്താല്‍ അത് സംസ്ഥാനത്തിന്റെ താൽപര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്നതിന് തുല്യമാകുമെന്നും പിണറായി പറഞ്ഞു. വരും ദിവസങ്ങളില്‍ കൊച്ചിയിലും കോഴിക്കോടും സമാനമായ യോഗങ്ങളില്‍ മുഖ്യമന്ത്രി സംസാരിക്കും.
Also read-
Silver line | കാസര്‍കോട് നിന്ന് തിരുവനന്തപുരത്തെത്താൻ 3.54 മണിക്കൂർ ; ടിക്കറ്റ് നിരക്ക് കിലോമീറ്ററിന് 2.75 രൂപസെമി ഹൈ സ്പീഡ് റെയില്‍- 530 കിലോമീറ്ററാണ് സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് റെയില്‍ പാതയുടെ ആകെ നീളം
- 64,000 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്
- നഷ്ടപരിഹാരത്തിനായി 13,265 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നീക്കിവെച്ചു
- 9,300 കെട്ടിടങ്ങളാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്
- തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെ എത്താനെടുക്കുക 4 മണിക്കൂര്‍
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.