• HOME
 • »
 • NEWS
 • »
 • kerala
 • »
 • Kerala Sasthra Sahithya Parishad |'ഓര്‍മ്മയുണ്ടോ സിംഹവാലന്‍ കുരങ്ങും സൈലന്‍റ് വാലിയും' ; സംസ്ഥാന സര്‍ക്കാരിനെതിരെ ശാസ്ത്രസാഹിത്യപരിഷത്ത്

Kerala Sasthra Sahithya Parishad |'ഓര്‍മ്മയുണ്ടോ സിംഹവാലന്‍ കുരങ്ങും സൈലന്‍റ് വാലിയും' ; സംസ്ഥാന സര്‍ക്കാരിനെതിരെ ശാസ്ത്രസാഹിത്യപരിഷത്ത്

'കെ റെയിലും കേരളത്തിലെ ഗതാഗതവും' എന്ന ലഘുലേഖയിലാണ് പരിഷത്തിന്റെ വിമര്‍ശനം.

 • Share this:
  ആലപ്പുഴ: കെ റെയില്‍ വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശാസ്ത്ര സാഹിത്യപരിഷത്ത്. കേന്ദ്ര സര്‍ക്കാരിനേപ്പോലെ കേരള സര്‍ക്കാരും നവലിബറല്‍ നയങ്ങള്‍ക്ക് കീഴ്‌പ്പെടുകയാണെന്ന് പരിഷത്ത് പറയുന്നു. 'കെ റെയിലും കേരളത്തിലെ ഗതാഗതവും' എന്ന ലഘുലേഖയിലാണ് പരിഷത്തിന്റെ വിമര്‍ശനം.

  കമ്പോളശക്തികളുടെ താല്‍പര്യത്തില്‍ ഇന്ത്യന്‍ റെയില്‍വേയെ ഘട്ടം ഘട്ടമായി സ്വകാര്യവല്‍ക്കരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ അതുപോലെ കമ്പോള ശക്തികള്‍ക്ക് വേണ്ടി കെ റെയില്‍ നിര്‍മ്മാണത്തിന് തയ്യാറായിരിക്കുകയാണ്, രണ്ടും സാധാരണക്കാരന് വലിയ ഭാരം വരുത്തിവെക്കുകയാണെന്നും പരിഷത്ത് കുറ്റപ്പെടുത്തുന്നു.

  ജനപക്ഷത്തുനിന്നുയരുന്ന വികസനാവശ്യം പരിഗണിക്കുകയാണ് സാധാരണ ചെയ്യുന്നത്. എന്നാൽ, കെ റെയിലിന്റെ കാര്യത്തിൽ മുകളിൽനിന്നുള്ള ആവശ്യം ജനങ്ങൾ അംഗീകരിക്കണമെന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നിലവിലുള്ള റോഡുഗതാഗതം നാലുവരിയാക്കൽ, റെയിൽപ്പാത ഇരട്ടിപ്പിക്കലിനു വേഗതകൂട്ടൽ എന്നിവയ്ക്കുപകരം സിൽവർലൈൻ കമ്പനി താത്‌പര്യത്തിനു പ്രാമുഖ്യം നൽകുകയാണു ചെയ്യുന്നത്.

  ഭൂമിയേറ്റെടുക്കലുൾപ്പെടെ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ സർക്കാർ നിർവഹിച്ചുകൊടുക്കുമ്പോൾ മാത്രമാണ് കോർപ്പറേറ്റ് കമ്പനികൾ വികസനം നടപ്പാക്കുന്നതും കെ -റെയിൽ ഓടിക്കാൻ മുന്നോട്ടുവരുന്നതും. അവരുടെ താത്പര്യങ്ങൾക്കുവഴങ്ങി ടോളും സെസ്സും ഏർപ്പെടുത്തേണ്ടിവരും. അതു ജനങ്ങളിൽ കനത്ത ഭാരം അടിച്ചേൽപ്പിക്കുമെന്നും പരിഷത്ത് ലഘുലേഖ ചൂണ്ടികാണിക്കുന്നു.

  'ഓര്‍മ്മയുണ്ടോ സിംഹവാലന്‍ കുരങ്ങും സൈലന്‍റ് വാലിയും'

  സൈലന്റ്‌വാലിക്കുവേണ്ടി പരിഷത്ത് പ്രചാരണം നടത്തുമ്പോൾ അതിനെ കളിയാക്കാനാണ് കമ്യൂണിസ്റ്റ് നേതാക്കൾ തയ്യാറായത്. സിംഹവാലൻ കുരങ്ങനുവേണ്ടി ജീവിക്കുന്നവരെന്നുവരെ പറഞ്ഞു. പക്ഷേ, ഇന്ന് സി.പി.എം. അതു സമ്മതിക്കുമോ. അന്നുചെയ്തത് തെറ്റാണെന്നു തിരുത്തിയോ? അതെല്ലാം മറന്നേക്കൂ എന്ന ഭാവത്തിൽ പരിസ്ഥിതിപ്രേമം കാണിക്കുകയാണിപ്പോൾ. കെറെയിൽ വരുമ്പോഴുണ്ടാകുന്ന സാമൂഹിക, സാമ്പത്തിക, സാങ്കേതിക, പരിസ്ഥിതിപ്രശ്നങ്ങളെ കൃത്യമായി വിലയിരുത്താതെ ജനങ്ങളെ പറ്റിക്കരുതെന്നാണ് പരിഷത്ത് വൃത്തങ്ങൾ പറയുന്നത്.

   Also Read- പൊലീസ് അസോസിയേഷന്‍ ജില്ലാ നേതാവിനെതിരെ വനിതാ ഡോക്ടറുടെ പീഡന പരാതി

  ഇനി വീട്ടിലും ചന്ദനം നട്ടു വളർത്തി വിൽക്കാം; ഫീസ് സർക്കാരിന് കൊടുത്താൽ മതി


  തിരുവനന്തപുരം: സർക്കാരിനുമാത്രം മുറിച്ചുവിൽക്കാനാവുമായിരുന്ന ചന്ദനമരങ്ങൾ (sandalwood) സ്വകാര്യവ്യക്തികൾക്ക് നട്ടുവളർത്തി വിൽക്കാനുള്ള നടപടിക്രമങ്ങൾക്ക് വനംവകുപ്പ് (Forest Department) രൂപംനൽകുന്നു. ഇതിന്റെ ഭാഗമായി തടി മുറിച്ചുമാറ്റുന്നതിന് ഫീസ് (സീനിയറേജ്) നിശ്ചയിച്ചു. ബ്ലാക്ക് വാറ്റിൽ, കാട്ടുമരം, മാഞ്ചിയം, നീർക്കടമ്പ്, പൂച്ചക്കടമ്പ്, വെള്ളീട്ടി തുടങ്ങിയ മരങ്ങൾ മുറിക്കുന്നതിന് ഫീസ് ഈടാക്കാനും തീരുമാനമായി.

  ഒന്നാംതരത്തിൽപ്പെട്ട ‘വിലായത് ബുദ്ധ’ വിഭാഗം മുതൽ ചന്ദനച്ചീളുവരെ നീളുന്ന 15 വിഭാഗങ്ങളായി തിരിച്ചാണ് ചന്ദനം മുറിക്കുന്നതിന് സീനിയറേജ് കണക്കാക്കിയിട്ടുള്ളതെന്ന് വനം പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസ് അധികൃതർ പറഞ്ഞു. ഒന്നാംതരം, രണ്ടാംതരം നിലവാരത്തിലുള്ളവയ്ക്ക് കിലോഗ്രാമിന് 14,700 രൂപയാണ് ഫീസ്. ‘പഞ്ചം’ വിഭാഗത്തിൽപ്പെട്ട മൂന്നാംതരത്തിന് 14,000 വും ‘ഗോദ് ല’ വിഭാഗത്തിൽപ്പെട്ട നാലംതരത്തിന് 13,600 രൂപയും നിശ്ചയിച്ചിട്ടുണ്ട്. ഗാഡ് ബഡ്‌ല വിഭാഗത്തിൽപ്പെട്ട അഞ്ചാംതരത്തിന് 13,800 രൂപയും മരംമുറി ഫീസായി അടയ്ക്കണം. ചന്ദനപ്പൊടി കിലോഗ്രാമിന് 3,000 രൂപയും ചന്ദനച്ചീളിന് 150 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്.

  മുന്തിയ ഇനം ചന്ദനം കിലോഗ്രാമിന് 35,000 മുതൽ 40,000 രൂപവരെ പൊതുവിപണിയിൽ വിലയുണ്ട്. തൈലമായി വിദേശ വിപണിയിലെത്തുമ്പോൾ ലിറ്ററിന് 2.28 ലക്ഷം രൂപ വിലവരും .
  കൃഷി വ്യാപകമാക്കുന്നതിനായി സ്വകാര്യവ്യക്തികൾക്ക് സ്വന്തമായി കൃഷിചെയ്യാനും മുറിച്ചുവിൽക്കാനും കേന്ദ്രസർക്കാർ ഈവർഷം നിയമങ്ങളിൽ ഇളവ് വരുത്തിയിരുന്നു.
  തൈകൾ ഇടുക്കിയിലെ മറയൂരിൽനിന്നടക്കം വിതരണം ചെയ്യും. കൃഷിക്ക് 30 ശതമാനം സബ്സിഡി ആനുകൂല്യങ്ങളുമുണ്ട്.

  കൃഷി ചെയ്യുന്നതിനോ തൈകൾ നടുന്നതിനോ ലൈസൻസ് വേണ്ട. അടുത്തുള്ള വനംവകുപ്പ് ഓഫീസിൽ രജിസ്റ്റർ ചെയ്യണം. ചെറുകിട കച്ചവടങ്ങൾ ഉടമകൾക്ക് നേരിട്ട് നടത്താം.
  കയറ്റുമതി ഇപ്പോഴും സർക്കാർ സംവിധാനങ്ങളിലൂടെ മാത്രമേ സാധ്യമാവൂ. തടി പാകമായിക്കഴിഞ്ഞാൽ വനംവകുപ്പ് ഓഫീസറുടെ സാന്നിധ്യത്തിൽ മുറിക്കണം. പാസുകളോടുകൂടി മരം അതത് സർക്കാർ സംവിധാനങ്ങളിലേക്ക് അയക്കാം. ഏകീകരിച്ച വിലയ്ക്കാണ് സർക്കാർ തടി എടുക്കുന്നത്.
  Published by:Arun krishna
  First published: