കൊച്ചി : ആലുവ (Aluva) കീഴ്മാടില്‍ സില്‍വര്‍ ലൈന്‍ (K-Rail) പദ്ധതിയ്ക്കായി ഉദ്യോഗസ്ഥര്‍ നടത്തിയ സര്‍വേ നടപടികള്‍ നാട്ടുകാര്‍ തടഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് കല്ല് ഇടാതെ ഉദ്യോഗസ്ഥര്‍ക്ക് മടങ്ങേണ്ടിവന്നു. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേ നടപടികള്‍ക്കായി രാവിലെ 10 മണിയോടെയാണ് ഉദ്യോഗസ്ഥര്‍ കീഴ്മാട് പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ എത്തിയത്.
ജനവാസ പ്രദേശമല്ലാതിരുന്നതിനാല് സര്‍വ്വേ ആദ്യം ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. വഴിയിലൂടെ നടന്നു പോയ ആളുകള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് ജനപ്രതിനിധികള്‍ അടക്കം പ്രതിഷേധവുമായി രംഗത്തെത്തിയത്. കല്ലുകള്‍ കൊണ്ടു വന്ന വാഹനം നാട്ടുകാര്‍ തടഞ്ഞു. കല്ലുകള്‍ തിരികെ കയറ്റിയ ശേഷം വാഹനം.
തിരിച്ചയച്ചു.അല്പസമയത്തിനുശേഷം ഉദ്യോഗസ്ഥരും മടങ്ങി. എന്നാല്‍ ഇവര്‍ വീണ്ടും മടങ്ങി വരുമെന്ന് സംശയിച്ച പ്രതിഷേധക്കാര്‍ സംഭവസ്ഥലത്തുതന്നെ തുടരുകയായിരുന്നു. ഇതിനിടെ കൂടുതല്പോലീസുകാര് സ്ഥലത്തെത്തിഎത്തി. പിന്നാലെ നാട്ടുകാരും തടിച്ചുകൂടി.
കീഴ്മാട് പഞ്ചായത്തിലെ 4, 8, 9 വാര്‍ഡുകളിലൂടെ ആണ് സില്‍വര്‍ ലൈന്‍ പദ്ധതി കടന്നുപോകുന്നത്. നാലാം വാര്‍ഡിലെ കുട്ടമശ്ശേരിയിലാണ് ജനവാസകേന്ദ്രങ്ങള്‍ ഉള്ളത്. എന്നാല്‍ മറ്റ് രണ്ട് വാര്‍ഡുകളിലും പദ്ധതി വരുന്നതിലൂടെ കാര്യമായി വീടുകളും നഷ്ടപ്പെടില്ല. പക്ഷെ ഇവിടെയും പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാക്കുകയാണ്.
Published by:Jayashankar Av
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.