വിനീത വി.ജി
കൊച്ചി: മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുറിച്ച് അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോ എഴുതിയ പുസ്തകം പ്രകാശനത്തിന് ഒരുങ്ങി. വട്ടവടയില്‍ നിന്ന് മഹാരാജാസില്‍ എത്തി ക്യാമ്പസിനും സംഘടനക്കും പ്രിയപ്പെട്ടവനായി മാറിയ അഭിമന്യുവിന്റെ ഓര്‍മ്മകളാണ് 'മഹാരാജാസ് അഭിമന്യു' എന്ന പുസ്തകത്തിലൂടെ ബ്രിട്ടോ പറയുന്നത്.
അഭിമന്യുവിന്റെ വിയോഗത്തിന് ശേഷം സൈമണ്‍ ബ്രിട്ടോ എഴുതിയ പുസ്തകം അദ്ദേഹത്തിന്റെ മരണശേഷമാണ് പ്രസിദ്ധീകരിക്കുന്നത്. ഡിസി ബുക്സ് ആണ് പുസ്തകം പുറത്തിറക്കുന്നത്. മഹാരാജാസില്‍ പഠനത്തിന് എത്തിയ ശേഷം ബ്രിട്ടോയുടെ യാത്രാവിവരണം എഴുതാന്‍ കൂടെക്കൂടിയ അഭിമന്യു, കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയാണ് കഴിഞ്ഞിരുന്നത്. താന്‍ വട്ടവടയിലെ ശാസ്ത്രജ്ഞനാകുമെന്ന് അഭിമന്യു പറഞ്ഞതായി ഒരിക്കല്‍ സൈമണ്‍ബ്രിട്ടോ പറഞ്ഞിരുന്നു.
കുട്ടികളുടെ ആരോഗ്യമാണ് വലുത്; സ്കൂളുകളിലെ ആസ്ബറ്റോസ് മേൽക്കൂര പൊളിക്കും
മഹാരാജാസ് കോളജിനേയും എസ്എഫ്ഐയെയും അത്രമേല്‍ സ്നഹിച്ചിരുന്നു അഭിമന്യു. അതുപോലെ തന്നെയായിരുന്നു സൈമണ്‍ ബ്രിട്ടോയും. മരണംവരെയും എസ്എഫ്ഐക്കാരനായി തുടര്‍ന്ന മനുഷ്യന്. അഭിമന്യുവിന്റെ മരണത്തിന് ശേഷം ഒരുവര്‍ഷം കഴിഞ്ഞ് അവന്റെ ഏറ്റവും പ്രിയപ്പെട്ട സഖാവിന്റെ പുസ്തകം പുറത്തിറങ്ങുമ്പോള്‍ സൈമണ്‍ ബ്രിട്ടോയും മരണത്തിന് കീഴടങ്ങിയിരിക്കുന്നു എന്നത് രണ്ടാളേയും അറിയുന്നവര്‍ക്ക് തീരാവേദനയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Abhimanyu, Abhimanyu and simon brito, Abhimanyu Maharajas, Simon brito book