• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ഇനി നിങ്ങളെ നശിപ്പിക്കാൻ നിങ്ങൾക്ക് മാത്രമേ കഴിയു'; കോടിയേരി ബാലകൃഷ്ണൻ അന്ന് പറഞ്ഞത് ഓർത്ത് സിന്ധു ജോയ്

ആ കുട്ടി എസ് എഫ് ഐക്കാരൻ അല്ല എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്നും ആണെങ്കിൽ തന്നെ ഇനി സംഘടനയിൽ ഉണ്ടാകരുതെന്നും സിന്ധു ജോയ് വ്യക്തമാക്കുന്നു.

news18
Updated: July 12, 2019, 8:58 PM IST
'ഇനി നിങ്ങളെ നശിപ്പിക്കാൻ നിങ്ങൾക്ക് മാത്രമേ കഴിയു'; കോടിയേരി ബാലകൃഷ്ണൻ അന്ന് പറഞ്ഞത് ഓർത്ത് സിന്ധു ജോയ്
സിന്ധു ജോയ്
news18
Updated: July 12, 2019, 8:58 PM IST
തിരുവനന്തപുരം: പണ്ടൊരിക്കൽ എസ് എഫ് ഐയുടെ സംസ്ഥാന ക്യാമ്പിൽ സിപിഐ-എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് ഓർത്ത് എസ് എഫ് ഐ മുൻ സംസ്ഥാന പ്രസിഡന്‍റ് സിന്ധു ജോയ്. ഫേസ്ബുക്ക് പോസ്റ്റിലാണ് സിന്ധു ജോയ് ഇങ്ങനെ കുറിച്ചത്. 'സംഘടനയുടെ സുവർണ കാലമാണ് ഇപ്പോൾ. ഇനി നിങ്ങളെ നശിപ്പിക്കാൻ നിങ്ങൾക്ക് മാത്രമേ കഴിയു. അല്ലെങ്കിൽ പുറത്തു നിന്ന് ആളുകൾ നുഴഞ്ഞു കയറണം.' എന്നായിരുന്നു അന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്.

എസ്എഫ്ഐക്കെതിരെ പരാതി പ്രവാഹം; സർക്കാര്‍ റിപ്പോർട്ട് തേടി

ഇതിൽ ഏതാണ് ഇന്ന് യൂണിവേഴ്സിറ്റി കോളേജിൽ സംഭവിച്ചതെന്നും സിന്ധു ജോയ് ചോദിക്കുന്നു. ആ കുട്ടി എസ് എഫ് ഐക്കാരൻ അല്ല എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്നും ആണെങ്കിൽ തന്നെ ഇനി സംഘടനയിൽ ഉണ്ടാകരുതെന്നും സിന്ധു ജോയ് വ്യക്തമാക്കുന്നു.

സിന്ധു ജോയിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

'പണ്ടൊരു എസ്എഫ്ഐ സംസ്ഥാന ക്യാമ്പിൽ സിപിഐ-എം സംസ്ഥാന സെക്രട്ടറി സഖാവ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് ഇന്നും ഓർക്കുന്നു: “ സംഘടനയുടെ സുവർണ കാലമാണ് ഇപ്പോൾ. ഇനി നിങ്ങളെ നശിപ്പിക്കാൻ നിങ്ങൾക്ക് മാത്രമേ കഴിയു. അല്ലെങ്കിൽ പുറത്തു നിന്ന് ആളുകൾ നുഴഞ്ഞു കയറണം.”

ഇതിൽ ഏതാണ് ഇന്ന് യൂണിവേഴ്സിറ്റി കോളേജിൽ സംഭവിച്ചത്? ഒരു സഹപാഠിയെ കുത്താൻ മാത്രം ക്രൂരത ആരാണ് നിങ്ങളെ പഠിപ്പിച്ചത്? അവൻ ഒരു എസ്എഫ്ഐകാരൻ ആയിരിക്കില്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ആണെങ്കിൽതന്നെ ഇനി അയാൾ സംഘടനയിൽ ഉണ്ടാകാനും പാടില്ല. കുത്തേറ്റ കുട്ടിക്ക് ഒരാപത്തും വരാതിരിക്കട്ടെ.

ഇങ്ങനെ നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ എസ്എഫ്ഐ തിന്മയുടെ പ്രതിരൂപം ആണെന്ന് പറയുന്നവരുടെ പക്ഷം ചേരാൻ ഞാനില്ല. കലാലയങ്ങളിൽ നടന്ന അവസാനത്തെ കൊലപാതകം മഹാരാജാസ് കോളേജിൽ ആണെന്നതും മരിച്ചു വീണത് അഭിമന്യു എന്ന എസ്.എഫ്.ഐകാരൻ ആയിരുന്നു എന്നതും മറക്കാതിരിക്കാം. കേരളത്തിലെ ക്യാമ്പസുകളിൽ ഇനിയും രക്‌തം വീഴാൻ അനുവദിച്ചു കൂടാ. അതിനായി എല്ലാ സംഘടനകളും ഒന്നിച്ചു നിൽക്കണം.'
Loading...

First published: July 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...