നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'സിന്ധുമോള്‍ മികച്ച സ്ഥാനാർഥി; പുറത്താക്കാന്‍ ലോക്കല്‍ കമ്മിറ്റിക്ക് അധികാരമില്ല'; പ്രാദേശിക നേതൃത്വത്തെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി വി എൻ വാസവൻ

    'സിന്ധുമോള്‍ മികച്ച സ്ഥാനാർഥി; പുറത്താക്കാന്‍ ലോക്കല്‍ കമ്മിറ്റിക്ക് അധികാരമില്ല'; പ്രാദേശിക നേതൃത്വത്തെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി വി എൻ വാസവൻ

    ജനപ്രതിനിധിയെന്ന നിലയില്‍ സിന്ധുമോളുടേത് മികച്ച പ്രവര്‍ത്തനമാണ്. അവര്‍ പിറവത്ത് യോജിച്ച സ്ഥാനാർഥി തന്നെയാണെന്നും വാസവന്‍ പറഞ്ഞു.

    സിന്ധുമോൾ ജേക്കബ്, വി എൻ വാസവൻ

    സിന്ധുമോൾ ജേക്കബ്, വി എൻ വാസവൻ

    • Share this:
      കോട്ടയം: പിറവം നിയമസഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർഥി സിന്ധുമോള്‍ ജേക്കബിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയ സിപിഎം ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റിയെ തള്ളി ജില്ലാ നേതൃത്വം. പാര്‍ട്ടി അംഗത്തെ പുറത്താക്കേണ്ടത് ജില്ലാ കമ്മിറ്റിയാണെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ പറഞ്ഞു. ലോക്കല്‍ കമ്മിറ്റിയുടെ നടപടിയെക്കുറിച്ച് അറിയില്ല. ലോക്കല്‍ കമ്മിറ്റിയുടെ നടപടി പാര്‍ട്ടി പരിശോധിക്കുമെന്നും വാസവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

      Also Read- കേരളാ കോൺഗ്രസിൽ ചേരും, എതി‍‍ര്‍പ്പ് കാര്യമാക്കുന്നില്ല': പി റവത്തെ എൽഡിഎഫ് സ്ഥാനാർഥി സിന്ധുമോൾ ജേക്കബിനെ സിപിഎം പുറത്താക്കി

      ജനപ്രതിനിധിയെന്ന നിലയില്‍ സിന്ധുമോളുടേത് മികച്ച പ്രവര്‍ത്തനമാണ്. അവര്‍ പിറവത്ത് യോജിച്ച സ്ഥാനാർഥി തന്നെയാണെന്നും വാസവന്‍ പറഞ്ഞു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ ഉഴവൂര്‍ നോര്‍ത്ത് ബ്രാഞ്ച് അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റും നിലവില്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സിന്ധുമോള്‍ ജേക്കബിനെ സി പി എമ്മിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി എന്നായിരുന്നു ലോക്കല്‍ കമ്മിറ്റിയുടെ പ്രസ്താവന.

      Also Read- 'കേരള കോൺഗ്രസ് സീറ്റ് വിഭജനം പണവും ജാതിയും നോക്കി; ' പിറവം നഗരസഭാ കൗൺസിലർ പാർട്ടിയിൽ നിന്നും രാജി വെച്ചു

      കേരളാ കോണ്‍ഗ്രസ് എം (ജോസ് വിഭാഗം) ടിക്കറ്റിലാണ് സിന്ധു പിറവത്ത് മത്സരിക്കുന്നത്. തങ്ങളോട് ചോദിക്കാതെ കേരളാ കോണ്‍ഗ്രസ് സിന്ധുവിനെ സ്ഥാനാർഥിയാക്കിയെന്നതാണ് പ്രാദേശിക സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചത്. ഇതേത്തുടര്‍ന്നാണ് സിന്ധുവിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനം ലോക്കല്‍ കമ്മിറ്റി സ്വീകരിച്ചത്.
      സിന്ധുവിനെതിരായ നടപടി പ്രാദേശികമായ എതിര്‍പ്പ് മാത്രമാണെന്ന് നേരത്തെ സിപിഎം കോട്ടയം ജില്ലാ നേതൃത്വം പ്രതികരിച്ചിരുന്നു.

      Also Read- ‌ജസ്‌നയെ തട്ടിക്കൊണ്ട് പോയതാകാമെന്ന് സിബിഐ FIR; കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു

      അതേസമയം, സിന്ധുമോളുടെ സ്ഥാനാർഥിത്വം സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് തന്നെയായിരുന്നെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. യാക്കോബായ സമുദായാംഗം പിറവത്ത് സ്ഥാനാർഥിയാകണമെന്ന് സിപിഎം കേരളാ കോണ്‍ഗ്രസിനോട് നിര്‍ദ്ദേശിച്ചിരുന്നതായാണ് സൂചന. എന്നാല്‍ പിറവത്തുണ്ടായ എതിര്‍പ്പ് കാര്യമാക്കുന്നില്ലെന്ന് കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ സ്ഥാനാർഥി സിന്ധുമോള്‍ ജേക്കബ് പ്രതികരിച്ചിരുന്നു. സിപിഎം അംഗത്വം രാജി വെച്ച് കേരളാ കോണ്‍ഗ്രസില്‍ ചേര്‍ന്ന് രണ്ടില ചിഹ്നത്തില്‍ മത്സരിക്കുമെന്നും പ്രശ്‌നങ്ങള്‍ പാര്‍ട്ടി പരിഹരിക്കുമെന്നുമായിരുന്നു സിന്ധു മോളുടെ പ്രതികരണം.

      Key Words: Sindhumol Jacob, Piravom, VN Vasavan, CPM, Kerala Congress, Kerala Assembly Election, സിന്ധുമോൾ ജേക്കബ്, പിറവം, നിയമസഭാ തെരഞ്ഞെടുപ്പ്, സിപിഎം, കേരള കോൺഗ്രസ് എം, ജോസ് കെ മാണി
      Published by:Rajesh V
      First published:
      )}