തൃശൂർ: ഭിന്നശേഷിക്കാരനായ ഗായകൻ ഗാനമേളയ്ക്കിടെ കുഴഞ്ഞുവീണു മരിച്ചു. മതിലകം സെന്ററിനടുത്ത് മുള്ളച്ചാംവീട്ടിൽ പരേതനായ ഹംസയുടെ മകൻ അബ്ദുൽ കബീർ (42) ആണ് മരിച്ചത്. മതിലകം പുന്നക്കബസാർ ആക്ട്സിന്റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് റാക്ക് ഓഡിറ്റോറിയത്തിൽ നടന്ന ഭിന്നശേഷിക്കാരുടെ ‘മ്യൂസിക് ഓൺ വീൽസ്’ ഗാനമേളയ്‌ക്കിടെ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.
Also Read- ആഗ്രഹിച്ചത് സുബിയെ വധുവായി കാണാൻ; നോവായി കലാഭവൻ രാഹുൽ
വേദിയിൽ പാട്ടുപാടിയശേഷം കബീർ ഇറങ്ങിവന്ന് തന്റെ മുച്ചക്ര സ്കൂട്ടറിൽ ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് കുഴഞ്ഞുവീണത്. ഉടനെ ആംബുലൻസിൽ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ അംഗമാണ്. ഖബറടക്കം ഇന്ന് മതിലകം ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.