വാഹനാപകടം: ഗായകൻ റോഷന് ഗുരുതര പരിക്ക്

നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ ലോറി റോഷന്‍ സഞ്ചരിച്ചിരുന്ന കാറിൽ വന്നിടിക്കുകയായിരുന്നു.

News18 Malayalam | news18
Updated: February 10, 2020, 10:35 AM IST
വാഹനാപകടം: ഗായകൻ റോഷന് ഗുരുതര പരിക്ക്
Roshan
  • News18
  • Last Updated: February 10, 2020, 10:35 AM IST
  • Share this:
കണ്ണൂർ: റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഗായകൻ റോഷന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. കണ്ണൂർ എകെജി ഹോസ്പിറ്റലിന് മുന്നിൽ കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ ലോറി റോഷന്‍ സഞ്ചരിച്ചിരുന്ന കാറിൽ വന്നിടിക്കുകയായിരുന്നു. സഹോദരൻ അശ്വിനും ഒപ്പമുണ്ടായിരുന്നു.

ഇരുവരും ഒരു പ്രോഗ്രാമിനായി എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു. എതിർദിശയിൽ അമിത വേഗതയിലെത്തിയ ലോറി ഡിവൈഡർ മറികടന്ന് കാറിൽ ഇടിച്ച ശേഷം സമീപത്തെ കടയിലേക്ക് പാഞ്ഞുകയറി. ഇടിയുടെ ആഘാതത്തില്‍ കാർ പൂർണ്ണമായും തകര്‍ന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ ആളുകളാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ലോറി ഡ്രൈവര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട് .

Also Read-'സമൂഹത്തിന് നഷ്ടമായത് ശക്തനായ ഹൈന്ദവ സൈദ്ധാന്തികനെ' പി. പരമേശ്വരനെപ്പോലെ ഒരാൾ ഇനി വരുമോയെന്ന് പ്രവചിക്കാനാകില്ല

തലയ്ക്ക് ഗുരുതര പരിക്കേറ്റ റോഷൻ അപകട നില തരണം ചെയ്തിട്ടുണ്ട്. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് പരിചിതനായ ഗായകനാണ് റോഷൻ.
First published: February 10, 2020, 9:25 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading