HOME » NEWS » Kerala » SINGER VIJAY YESUDAS CAR COLLIDED WITH ANOTHER CAR AT THURAVOOR

ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു

ഇന്നലെ രാത്രി 11.30 നായിരുന്നു അപകടം

News18 Malayalam | news18-malayalam
Updated: November 3, 2020, 10:51 AM IST
ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു
News18 Malayalam
  • Share this:
കൊച്ചി: ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. ദേശീയ പാതയിൽ തുറവൂർ ജംഗ്ഷനിൽ ഇന്നലെ രാത്രി 11.30 നായിരുന്നു അപകടം. അപകടത്തില്‍ ആർക്കും പരിക്കില്ല. തിരുവനന്തപുരത്ത് നിന്നു കൊച്ചിയിലേക്ക് സുഹൃത്തുമായി കാറിൽ പോകുന്നതിനിടെ കിഴക്ക് നിന്നും റോഡ് മുറിച്ചു കടക്കുകയായിരുന്ന മറ്റൊരു കാറിലിടിക്കുകയായിരുന്നു. അപകടത്തിൽ ഇരു കാറുകളുടെ മുൻഭാഗം തകർന്നു. കുത്തിയതോട് പൊലീസ് എത്തി വാഹനങ്ങൾ റോഡരികിലേക്ക് മാറ്റി.

Fact Check| ഇനി മലയാളത്തിൽ പാടില്ലെന്ന് വിജയ് യേശുദാസ് ആരോടാണ് പറഞ്ഞത്?

താൻ ഇനി മലയാള സിനിമയിൽ പാടില്ല എന്ന് വിജയ് യേശുദാസ് പറഞ്ഞതായി ഒരു മാസികയിൽ വന്ന പരാമർശം അടുത്തിടെ വിവാദമായിരുന്നു. വിജയ് യേശുദാസിന്റെ അഭിമുഖം സോഷ്യൽമീഡിയയിൽ അടക്കം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ തെറ്റായ തലക്കെട്ടുകള്‍ കാരണമാണ് തന്റെ അഭിപ്രായത്തിനെതിരേ ആളുകള്‍ രംഗത്തെത്തിയതെന്ന് അദ്ദേഹം പിന്നീട് നിലപാട് വ്യക്തമാക്കി.

Also Read- ഗാനലോകത്ത് 20 വർഷങ്ങൾ; വിജയ് യേശുദാസിന് ഇനി സംരംഭകന്റെ പുതിയ മുഖം

''ആ അഭിമുഖത്തില്‍ ഒരു വലിയ പ്രശ്‌നത്തെക്കുറിച്ചാണു താന്‍ സംസാരിച്ചത്. ഊതിവീര്‍പ്പിച്ചുണ്ടാക്കിയ തലക്കെട്ടുകളാണ് ഓണ്‍ലൈനില്‍ ഇത്രയധികം വിരോധമുണ്ടാക്കിയത്. എന്റെ മൂല്യങ്ങളെ വിലമതിക്കാത്ത ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കില്ലെന്നാണു പറഞ്ഞത്. അഭിനന്ദിക്കുന്ന ധാരാളം പേരുണ്ട്, അവര്‍ക്കൊപ്പം ഞാന്‍ ഇനിയും പ്രവര്‍ത്തിക്കും''- വിജയ് യേശുദാസ് വിശദീകരിച്ചു.

ALSO READ: US Election 2020| അമേരിക്ക ഇന്ന് പോളിങ് ബൂത്തിലേക്ക്; തപാലിലൂടെയും മറ്റും ഇതിനോടകം വോട്ട് ചെയ്തത് 10 കോടി പേർ
[NEWS]
Kerala Rain Alert | ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്[NEWS]കാബൂൾ സര്‍വകലാശാല വെടിവയ്പ്: ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തം ഏറ്റെടുത്തു; വിദ്യാര്‍ഥികളുടെ ചോരയ്ക്ക് പകരം വീട്ടുമെന്ന് അഫ്ഗാൻ പ്രസിഡന്‍റ്[NEWS]
Published by: Rajesh V
First published: November 3, 2020, 10:35 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories