• HOME
  • »
  • NEWS
  • »
  • kerala
  • »
  • അഭയക്കേസ്: ശിക്ഷ സ്റ്റേ ചെയ്യണം; അപ്പീൽ നൽകാനൊരുങ്ങി ഫാദര്‍ തോമസ് കോട്ടൂരും സിസ്‌റ്റർ സ്‌റ്റെഫിയും

അഭയക്കേസ്: ശിക്ഷ സ്റ്റേ ചെയ്യണം; അപ്പീൽ നൽകാനൊരുങ്ങി ഫാദര്‍ തോമസ് കോട്ടൂരും സിസ്‌റ്റർ സ്‌റ്റെഫിയും

രണ്ട് സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തില്‍ കൊലക്കുറ്റം ചുമത്തിയ നടപടിയെ അപ്പീല്‍ ഹര്‍ജിയില്‍ ചോദ്യം ചെയ്യാനാണ് പ്രതികളുടെ തീരുമാനം.

ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും

ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും

  • Share this:
    കൊച്ചി:  അഭയ കേസില്‍ തിരുവനന്തപുരം സിബിഐ കോടതിയുടെ ശിക്ഷ  വിധിക്കെതിരെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും, സിസ്‌ററര്‍ സ്‌റ്റെഫിയും ഹൈക്കോടതിയില്‍
    അപ്പീല്‍ നല്‍കും. വ്യക്തമായ തെളിവുകളുടെ അഭാവത്തിലാണ് ശിക്ഷവിധിച്ചതെന്നും അപ്പീലില്‍ തീരുമാനമാകും വരെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നുമാണ്  പ്രതികള്‍ ആവശ്യപ്പെടുക. ക്രിസ്തുമസ് അവധിക്ക് ശേഷം ഹൈക്കോടതി അപ്പീല്‍
    പരിഗണിക്കും.

    Also Read-'കന്യകയാകാൻ ശസ്ത്രക്രിയ; പരിചയക്കാരെക്കണ്ട് കുരയ്ക്കാതിരുന്ന നായകൾ'; അഭയാകേസിൽ നിർണായകമായ 18 കാര്യങ്ങൾ

    ജീവപര്യന്തം തടവിന് ശിക്ഷിച്ചതിരുവനന്തപുരം സിബിഐ കോടതി വിധിക്കെതിരെയാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നത്. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍
    മാത്രമാണ് കോടതി വിധിയെന്ന് ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സ്റ്റെഫിയും അപ്പീലില്‍ ആരോപിക്കും. സാക്ഷിമൊഴി മാത്രം അടിസ്ഥാനമാക്കിയുള്ള കൊലക്കുറ്റം നിയമപരമായി നിലനില്‍ക്കില്ലെന്നാണ് പ്രതികളുടെ വാദം.

    Also Read-Sister Abhaya Case Verdict| 1992 മാര്‍ച്ച് 27ന് സിസ്റ്റർ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍; കേസിന്റെ നാൾവഴികൾ

    28വര്‍ഷം നീണ്ട നിയമനടപടികള്‍ക്ക് ശേഷമാണ് അഭയ കേസില്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ പ്രകാരം കുറ്റക്കാരണെന്ന് കണ്ടെത്തി ശിക്ഷിക്കുന്നത്. എന്നാല്‍ രണ്ട് സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തില്‍ കൊലക്കുറ്റം ചുമത്തിയ നടപടിയെ അപ്പീല്‍ ഹര്‍ജിയില്‍ ചോദ്യം ചെയ്യാനാണ് പ്രതികളുടെ തീരുമാനം.

    Also Read-2021നെ കാത്ത് മഹാദുരന്തങ്ങൾ, കാന്‍സറിന് മരുന്ന്'; വീണ്ടും ചർച്ചയായി ബാബ വാംഗയുടെ പ്രവചനങ്ങൾ

    അടയ്ക്കാ രാജു വര്‍ഷങ്ങള്‍ ശേഷം നടത്തിയ വെളിപ്പെടുത്തലിന്റെ ആധികാരികത പരിശോധിക്കണമെന്നും ഇരുവരും ആവശ്യപ്പെടും. അഭയയുടെ മരണത്തില്‍ പങ്കില്ലെന്നും സിബിഐ പ്രത്യേക കോടതി ഉത്തരവ് റദ്ദാക്കണമെന്നും പ്രതികള്‍ ആവശ്യപ്പെടും. ക്രിസ്മസ് അവധിയ്ക്ക് ശേഷം
    ജനുവരി നാലിന് ഹൈക്കോടതി തുറയ്ക്കുമ്പോള്‍ തന്നെ അപ്പീല്‍ നല്‍കാനാണ് നീക്കം. അപ്പീൽ  ഹര്‍ജിയില്‍ കോടതി തീര്‍പ്പുണ്ടാക്കുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടും.പ്രമുഖ അഭിഭാഷകന്‍ അഡ്വ ബി രാമന്‍പിള്ളയാണ് ഫാദര്‍ കോട്ടൂരിനായി അപ്പീല്‍ നല്‍കുന്നത്.

    ഡിസംബര്‍23നായിരുന്നു അഭയ കേസില്‍ ഫാദര്‍ തോമസ് കോട്ടൂരിനെ ഇരട്ട ജീവപര്യന്തം തടവിനും സിറ്റര്‍ സ്റ്റെഫിയെ ജീവപര്യന്തം തടവിനും ശിക്ഷിക്കുന്നത്. 
    Published by:Asha Sulfiker
    First published: