സമരത്തിനിറങ്ങിത് സ്വമനസാലേ; ബിഷപ്പിനെ അറസ്റ്റു ചെയ്യുന്നതു വരെ സമരമെന്ന് കന്യാസ്ത്രീകൾ

news18india
Updated: September 11, 2018, 10:57 AM IST
സമരത്തിനിറങ്ങിത് സ്വമനസാലേ; ബിഷപ്പിനെ അറസ്റ്റു ചെയ്യുന്നതു വരെ സമരമെന്ന് കന്യാസ്ത്രീകൾ
  • News18 India
  • Last Updated: September 11, 2018, 10:57 AM IST IST
  • Share this:
കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രോങ്കോ മുളയ്ക്കലിനെതിരെ സമരവുമായി പുറത്തേക്ക് ഇറങ്ങിയത് സ്വമനസ്സാലേ ആണെന്ന് സിസ്റ്റർ അനുപമ. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് സിസ്റ്റർ അനുപമ ഇക്കാര്യം വ്യക്തമാക്കിയത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതു വരെ വിട്ടുവീഴ്ചയില്ലെന്നും കന്യാസ്ത്രീക്കെതിരെ മോശം പരാമർശം നടത്തിയ പി സി ജോർജിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും സിസ്റ്റർ അനുപമ പറഞ്ഞു.

ജലന്ധർ ബിഷപ്പിന്‍റെ കൈയിൽ നിന്ന് പിസി ജോർജ് പണം വാങ്ങിയെന്ന് കന്യാസ്ത്രിയുടെ സഹോദരൻ

അതേസമയം, ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ളവർ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു. വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. യാക്കോബ സഭ നിരണം ഭദ്രാസിധിപൻ ഗീവർഗീസ് മാർ കുറിലോസും കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.

ബിഷപ്പിനെതിരായ കന്യാസ്ത്രികളുടെ സമരം നാലാംദിവസത്തിലേക്ക്

രാഷ്ട്രീയത്തിലായാലും സഭകളിലായാലും ഇരകൾക്ക് ഒപ്പമെന്നാണ് നിരണം ഭദ്രാസിധിപൻ ഗീവർഗീസ് മാർ കുറിലോസ് പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഭദ്രാസനാധിപൻ നിലപാട് വ്യക്തമാക്കിയത്.

അതേസമയം, കന്യാസ്ത്രീകളുടെ സമരം നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ നിരവധി പേരാണ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് വരും ദിവസങ്ങളിൽ കൂടുതൽ പുരോഹിതരും കന്യാസ്ത്രീകളും സമരപന്തലിലേക്ക് എത്തുമെന്നാണ് സൂചന.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 11, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading