ഇന്റർഫേസ് /വാർത്ത /Kerala / 'നിന്റെ ഓർമ്മകൾക്കും നിന്നിലെ അമ്മ മനസ്സിനും മരണമില്ല'; സിസ്റ്റർ ലിനിയെ ഓര്‍മ്മിച്ച് സജീഷും പ്രതിഭയും

'നിന്റെ ഓർമ്മകൾക്കും നിന്നിലെ അമ്മ മനസ്സിനും മരണമില്ല'; സിസ്റ്റർ ലിനിയെ ഓര്‍മ്മിച്ച് സജീഷും പ്രതിഭയും

"നമ്മുടെ മക്കൾ ഇന്ന് തനിച്ചല്ല. സ്നേഹവും വാത്സല്യവും കരുതലും കൊടുക്കാൻ അമ്മയായി ഞാൻ കൂടെ ഉണ്ട്‌" പ്രതിഭ കുറിച്ചു

"നമ്മുടെ മക്കൾ ഇന്ന് തനിച്ചല്ല. സ്നേഹവും വാത്സല്യവും കരുതലും കൊടുക്കാൻ അമ്മയായി ഞാൻ കൂടെ ഉണ്ട്‌" പ്രതിഭ കുറിച്ചു

"നമ്മുടെ മക്കൾ ഇന്ന് തനിച്ചല്ല. സ്നേഹവും വാത്സല്യവും കരുതലും കൊടുക്കാൻ അമ്മയായി ഞാൻ കൂടെ ഉണ്ട്‌" പ്രതിഭ കുറിച്ചു

  • Share this:

നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ രോ​ഗം ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയെ ഓര്‍മ്മിച്ച് ഭര്‍ത്താവ് സജീഷും ഭാര്യ പ്രതിഭയും. നിപ മഹാമാരിക്കെതിരെ പോരാടി സിസ്റ്റർ ലിനി വിടവാങ്ങിയിട്ട് അഞ്ചു വർഷം തികയുകയാണ്. ലിനിയെ ഓർമ്മിച്ചുകൊണ്ട് ഇരുവരും ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു. ” നീ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട്‌ അഞ്ച്‌ വർഷം തികയുന്നു. ഇന്ന് ഞങ്ങൾ തനിച്ചല്ല. ഒരു പാതിയുടെ കരുതലും സ്നേഹവും എനിക്കും ഒരു അമ്മയുടെ മാതൃസ്നേഹവും വാത്സ്യല്യവും നമ്മുടെ മക്കൾക്കും കിട്ടുന്നുണ്ട്‌” സജീഷ് ഫേസ്ബുക്കിൽ കുറിച്ചു.

“നിന്‍റെ ഓർമ്മകൾക്കും നിന്നിലെ അമ്മ മനസ്സിനും മരണമില്ല. അതുകൊണ്ട്‌ തന്നെ നമ്മുടെ മക്കൾ ഇന്ന് തനിച്ചല്ല. സ്നേഹവും വാത്സല്യവും കരുതലും കൊടുക്കാൻ അമ്മയായി ഞാൻ കൂടെ ഉണ്ട്‌” പ്രതിഭ ഫേസ്ബുക്കിൽ കുറിച്ചു. എണ്ണിത്തിട്ടപ്പെടുത്തിയ ദിവസങ്ങളുടെയോ വർഷങ്ങളുടെയോ കണക്കുകൾ വേണ്ട നിന്നെ ഓർമ്മിക്കാൻ. കാരണം നീ ഞങ്ങളിൽ ഒരാളായി കൂടെ തന്നെ ഉണ്ടെന്നും പ്രതിഭ കുറിച്ചു.

സജീഷ് കഴിഞ്ഞ വര്‍ഷം വീണ്ടും വിവാഹിതനായിരുന്നു. അധ്യാപികയായ പ്രതിഭയെയാണ് വിവാഹം കഴിച്ചത്. സര്‍ക്കാർ ജോലി ലഭിച്ച സജീഷ് നിലവിൽ ആരോഗ്യവകുപ്പ് ജീവനക്കാരനാണ്. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ലിനിക്ക് നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് വൈറസ് ബാധയേറ്റത്. നിപാ ബാധിതരെ മറ്റൊന്നും നോക്കാതെ ശുശ്രൂച്ചാണ് ലിനി മരണത്തിലേക്ക് പോയത്.

Also Read-സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് പുതിയ ജീവിതത്തിലേക്ക്; പ്രതിഭയെ വിവാഹം കഴിച്ചു; ചടങ്ങ് ലളിതം

സജീഷിന്‍റെ ഫേസ്ബുക്ക്  കുറിപ്പ് ലിനി… നീ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട്‌ അഞ്ച്‌ വർഷം തികയുന്നു. ഇന്ന് ഞങ്ങൾ തനിച്ചല്ല…. ഒരു പാതിയുടെ കരുതലും സ്നേഹവും എനിക്കും, ഒരു അമ്മയുടെ മാതൃസ്നേഹവും വാത്സ്യല്യവും നമ്മുടെ മക്കൾക്കും കിട്ടുന്നുണ്ട്‌. നീ തന്ന അളവിൽ കുറയാതെ ഇന്ന് ഞങ്ങൾ അത്‌ അനുഭവിക്കുന്നുണ്ടെങ്കിൽ ‌ നിന്റെ നിഴൽ കാവലായ് ഞങ്ങളുടെ കൂടെ ഉളളത്‌ കൊണ്ട്‌ മാത്രമാണ്‌.

പ്രതിഭയുടെ കുറിപ്പ് ലിനി… നിന്റെ ഓർമ്മകൾക്കും നിന്നിലെ അമ്മ മനസ്സിനും മരണമില്ല.അതുകൊണ്ട്‌ തന്നെ നമ്മുടെ മക്കൾ ഇന്ന് തനിച്ചല്ല. സ്നേഹവും വാത്സല്യവും കരുതലും കൊടുക്കാൻ അമ്മയായ്‌ ഞാൻ കൂടെ ഉണ്ട്‌. നമ്മുടെ മക്കൾ എന്നെ അമ്മ എന്ന് വിളിക്കുമ്പോൾ എന്നിലവർ നിന്നെ തന്നെ ആണ്‌ കാണുന്നത്‌. എണ്ണിത്തിട്ടപ്പെടുത്തിയ ദിവസങ്ങളുടെയോ വർഷങ്ങളുടെയോ കണക്കുകൾ വേണ്ട നിന്നെ ഓർമ്മിക്കാൻ. കാരണം നീ ഞങ്ങളിൽ ഒരാളായി കൂടെ തന്നെ ഉണ്ട്‌.

കാവലായ്‌…

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Nipah virus, Nurse Lini, Nurse lini family