നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Sister Abhaya Case verdict | 'അൾത്താരയിൽ കയറി നിന്ന് 28 വർഷം വിശ്വാസികളെ വഞ്ചിക്കുകയാണ് ഇവർ ചെയ്തത്'- സിസ്റ്റർ ലൂസി കളപ്പുര

  Sister Abhaya Case verdict | 'അൾത്താരയിൽ കയറി നിന്ന് 28 വർഷം വിശ്വാസികളെ വഞ്ചിക്കുകയാണ് ഇവർ ചെയ്തത്'- സിസ്റ്റർ ലൂസി കളപ്പുര

  അനർഹനും അയോഗ്യനുമായ ഒരാളാണ് അൾത്താരയിൽ കയറി ബലി അർപ്പിച്ചത് എന്നത് എന്ന തിരിച്ചറിവോടു കൂടിയാവണം ഈ ശിക്ഷാവിധി എന്ന് പ്രതീക്ഷിക്കുന്നതായി വയനാട് FCC മഠത്തിൽ നിന്ന് സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു.

  sister lucy kalappura

  sister lucy kalappura

  • News18
  • Last Updated :
  • Share this:
   വയനാട്: അഭയ കൊലക്കേസിൽ 28 വർഷങ്ങൾക്ക് ശേഷം ആണ് ഇന്ന് വിധി പ്രഖ്യാപിച്ചത്. സിസ്റ്റർ അഭയ കൊലക്കേസിൽ ഫാദർ തോമസ് എം കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരെന്ന് സിബിഐ പ്രത്യേക കോടതി വിധിച്ചു. അഭയ കൊല്ലപ്പെട്ടിട്ട് 28 വർഷത്തിന് ശേഷമാണ് കേസിൽ തിരുവനന്തപുരം സി ബി ഐ കോടതി വിധി പറഞ്ഞത്. ശിക്ഷ നാളെ പ്രഖ്യാപിക്കും.

   അതേസമയം, കൊലപാതകത്തിന് തുല്യമായ ഒരു തെറ്റ് മാത്രമല്ല അവർ ചെയ്തിട്ടുള്ളതെന്നും ഇത് മറച്ച് വെക്കുന്നതിന് അവർ വർഷങ്ങളേളം വിശ്വാസികളെ ചതിക്കുക ആയിരുന്നെ
   ന്നും സിസ്റ്റർ ലൂസി കളപ്പുര പ്രഖ്യാപിച്ചു. അൾത്താരയിൽ കയറി നിന്ന് 28 വർഷം വിശ്വാസികളെ വഞ്ചിക്കുകയാണ് ഇവർ ചെയ്തതെന്നും ലൂസി കളപ്പുര പറഞ്ഞു.You may also like:മര്യാദയില്ലാത്ത ഒരു പൂച്ച; വിശന്നപ്പോൾ എടുത്തുതിന്നത് ഉടമസ്ഥന്റെ ഡിഗ്രി സർട്ടിഫിക്കറ്റ്, എന്നിട്ട് ഒരു അട്ടഹാസവും [NEWS]Two-Year-old Sexually Assaulted | രണ്ടു വയസുകാരിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കി ബന്ധു [NEWS] ജയിലിൽ പരീക്ഷാകേന്ദ്രം ഒരുക്കി കണ്ണൂർ സർവ്വകലാശാല; ജയിലിൽ പരീക്ഷാകേന്ദ്രം കോവിഡ് പശ്ചാത്തലത്തിൽ [NEWS]അനർഹനും അയോഗ്യനുമായ ഒരാളാണ് അൾത്താരയിൽ കയറി ബലി അർപ്പിച്ചത് എന്നത് എന്ന തിരിച്ചറിവോടു കൂടിയാവണം ഈ ശിക്ഷാവിധി എന്ന് പ്രതീക്ഷിക്കുന്നതായി വയനാട് FCC മഠത്തിൽ നിന്ന് സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു.

   ഒരു വർഷത്തിന് മുൻപാണ് സിബിഐ കോടതിയിൽ കേസിന്റെ വിചാരണ ആരംഭിച്ചത്. 49 സാക്ഷികളെ വിസ്തരിച്ചു. ഇതിൽ എട്ട് നിർണായക സാക്ഷികൾ കൂറുമാറി. 1992 മാർച്ച് 27നാണ് കോട്ടയം പയസ്സ് ടെൻത് കോൺവെന്റിലെ അന്തേവാസിയായ സിസ്റ്റർ അഭയയുടെ മൃതദേഹം കോൺവെന്റിലെ കിണറ്റിൽ കാണപ്പെട്ടത്.

   ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിൽ എത്തുകയായിരുന്നു. സിബിഐ അന്വേഷണം തുടങ്ങി 15 വർഷത്തിനു ശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.   ഫാദർ തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിൽ യഥാക്രമം ഒന്നും മൂന്നും പ്രതികൾ. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് സിബിഐ ആശ്രയിച്ചത്. മോഷ്ടാവായിരുന്ന അടയ്ക്കാ രാജുവിന്റെ മൊഴിയും പൊതുപ്രവർത്തകനായ കളർകോട് വേണുഗോപാലിന്റെ മൊഴിയും പ്രോസിക്യൂഷന് സഹായകരമായിരുന്നു. പ്രത്യേക സിബിഐ കോടതി ജഡ്ജി കെ സനിൽകുമാറാണ് കേസ് പരിഗണിച്ചത്. പ്രോസിക്യൂഷനുവേണ്ടി സിബിഐ പ്രോസിക്യൂട്ടർ എം. നവാസാണ് ഹാജരായിരുന്നത്.
   Published by:Joys Joy
   First published:
   )}