• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'രാജ്യം ആദരിക്കുന്ന സാഹിത്യകാരനിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല'; ടി പത്മനാഭനെതിരെ സിസ്റ്റർ ലൂസി കളപ്പുര

'രാജ്യം ആദരിക്കുന്ന സാഹിത്യകാരനിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല'; ടി പത്മനാഭനെതിരെ സിസ്റ്റർ ലൂസി കളപ്പുര

അദ്ദേഹത്തിന്റെ പരാമർശത്തിൽ ലജ്ജ തോന്നുന്നുവെന്ന് സിസ്റ്റർ ലൂസി കളപ്പുര

  • Last Updated :
  • Share this:
    തിരുവനന്തപുരം: സ്ത്രീകൾ അശ്ലീലമെഴുതിയാൽ കൂടുതൽ വിറ്റഴിയുമെന്ന പരാമർശത്തിൽ കഥാകൃത്ത് ടി പത്മനാഭനെതിരെ സിസ്റ്റർ ലൂസി കളപ്പുര. അദ്ദേഹത്തിന്റെ പരാമർശം ഞെട്ടലുണ്ടാക്കുന്നതാണെന്നും ലൂസി കളപ്പുര പറഞ്ഞു.

    അദ്ദേഹത്തിന്റെ പരാമർശത്തിൽ ലജ്ജ തോന്നുന്നു. ഇത്തരം വീക്ഷണം വെച്ച് പുലർത്തുന്നതിൽ ഞെട്ടലുണ്ടാക്കുന്നതാണ്. രാജ്യം ആദരിക്കുന്ന സാഹിത്യകാരനിൽ നിന്ന് ഇത് പ്രതീക്ഷിച്ചതല്ല എന്നും സിസ്റ്റർ ലൂസി കളപ്പുര വ്യക്തമാക്കി.

    Also Read- ‘സ്ത്രീകൾ അശ്ലീലമെഴുതിയാൽ ചൂടപ്പം പോലെ വിറ്റഴിയും, സിസ്റ്റർ ആണെങ്കിൽ അതിലും നല്ലത്’; ടി പത്മനാഭൻ

    കോഴിക്കോട് പുസ്തക പ്രകാശന ചടങ്ങിലായിരുന്നു ടി പത്മനാഭന്റെ വിവാദ പ്രസ്താവന. ഉത്തമ സാഹിത്യത്തിനല്ല, അശ്ലീല സാഹിത്യത്തിനാണ് ഇന്ന് മലയാളത്തിൽ വിൽപന ഉള്ളത് എന്നായിരുന്നു കഥാകൃത്ത് പറഞ്ഞത്. മന്ത്രി എം.വി ഗോവിന്ദന്‍ അടക്കമുള്ളവരുടെ സാന്നിദ്ധ്യത്തിയിലായിരുന്നു കഥാകൃത്തിന്‍റെ പരാമർശങ്ങൾ.
    Also Read- എംടിക്ക് പുതിയ എഴുത്തിൽ വലിയ മഹത്വം കാണാൻ കഴിയാത്തത് അദ്ദേഹം അതുക്കും മേലെ വായിച്ചതുകൊണ്ടാണ് ; ബെന്യാമിന്‍

    “ഇത് ഒരു സ്ത്രീ എഴുതിയാൽ ചൂടപ്പം പോലെ വിറ്റഴിയും. എഡിഷൻസ്, വൺ ആഫ്റ്റർ അനദർ ആയി തുരുതുരെ ഇറങ്ങും. എല്ലാവർക്കും പണം, എല്ലാവർക്കും പണം. ഈ സ്ത്രീ, ഒരു ക്രിസ്തീയ സന്യാസിനി, സിസ്റ്റർ, നൺ ആണെങ്കിൽ അതിലും നല്ലത്. ഒരു ക്രിസ്തീയ സന്യാസിനി അവരുടെ സഭാവസ്ത്രമൊക്കെ ഊരിവച്ച് അവരുടെ തിക്താനുഭവങ്ങൾ, മഠത്തിൽ നിന്നുണ്ടായ ചീത്ത അനുഭവങ്ങൾ എഴുതിയാൽ വളരെ വലിയ ചിലവാണ്.

    അത്തരം ധാരാളം പുസ്തകങ്ങൾ വരുന്നുണ്ട്. സഭാവസ്ത്രം അഴിച്ചുവച്ചെങ്കിലും സിസ്റ്റർ എന്ന ആ പേരും കൂടി ചേർക്കണം. അപ്പോൾ ഒന്നും കൂടി വില്പന വർധിക്കും. ഇനി ഒബ്സീനും വൾഗറുമായ പുസ്തകമല്ല എങ്കിൽ സെൻസേഷണൽ പുസ്തകമായി കാണണമെന്നും ടി.പത്മനാഭൻ പറഞ്ഞു.
    Published by:Naseeba TC
    First published: