• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഓണപ്പൂക്കളത്തിനായി റെയില്‍വേ ട്രാക്കിന് സമീപത്തെ പൂ പറിക്കാന്‍ പോയ സഹോദരിമാരെ ട്രെയിന്‍ ഇടിച്ചു തെറിപ്പിച്ചു; ഒരാള്‍ മരിച്ചു

ഓണപ്പൂക്കളത്തിനായി റെയില്‍വേ ട്രാക്കിന് സമീപത്തെ പൂ പറിക്കാന്‍ പോയ സഹോദരിമാരെ ട്രെയിന്‍ ഇടിച്ചു തെറിപ്പിച്ചു; ഒരാള്‍ മരിച്ചു

ട്രാക്കിനരികിലെ കുറ്റിക്കാട് കാരണം ട്രെയിന്‍ കടന്നുവരുമ്പോള്‍ മാറി നില്‍ക്കാന്‍ പോലും സ്ഥലമില്ലാത്ത ഇടമാണ്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    കണ്ണൂര്‍: റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് ഓണപ്പൂക്കളത്തിനായി പൂ പറിക്കാന്‍ പോയ സഹോദരിമാരെ ട്രെയിന്‍ ഇടിച്ചു തെറിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അപകടത്തില്‍ ഒരാള്‍ മരിച്ചു. പുന്നച്ചേരി സെന്റ് മേരീസ് എല്‍പി സ്‌കൂളിനു സമീപമാണ് അപകടം നടന്നത്.

    അടുത്തിലയില്‍ താമസിക്കുന്ന പുന്നച്ചേരിയിലെ കൂലോത്ത് വളപ്പില്‍ പ്രഭാവതി(60)യാണ് മരിച്ചത്. സഹോദരി പ്രവിദ(42)യെ കൈകാലുകള്‍ക്കു ഗുരുതര പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗളൂരുവിലേക്കുള്ള സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസ് ട്രെയിനാണ് ഇടിച്ചതെന്ന് കണ്ണപുരം പൊലീസ് അറിയിച്ചു.

    Also Read-'അഭിരാമിയെ കടിച്ചത് വളര്‍ത്തുനായ' കഴുത്തില്‍ ബെല്‍റ്റും തുടലുമുണ്ടായിരുന്നെന്ന് അമ്മ

    നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും അപകട സ്ഥലത്തു വച്ചു തന്നെ ഒരാള്‍ മരിച്ചിരുന്നു. ട്രാക്കിനരികിലെ കുറ്റിക്കാട് കാരണം ട്രെയിന്‍ കടന്നുവരുമ്പോള്‍ മാറി നില്‍ക്കാന്‍ പോലും സ്ഥലമില്ലാത്ത ഇടമാണ്. പ്രഭാവതിയുടെ മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. വിദേശത്തുള്ള മക്കള്‍ എത്തിച്ചേരേണ്ടതിനാല്‍ സംസ്‌കാരം പിന്നീട് നടക്കും.

    ജോലി അന്വേഷിച്ച് തിരിച്ചുവരവേ ബൈക്ക് പോസ്റ്റിലിടിച്ച് തലയ്ക്കു പരിക്കേറ്റ യുവാവ് മരിച്ചു

    കോഴിക്കോട്: ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടുവള്ളി കോതൂര്‍ മത്കൂട്ടിയയില്‍ താമസിക്കുന്ന ചെറുപൂളങ്ങല്‍ അഷ്‌റഫ് തങ്ങളുടെ മകന്‍ സയ്യിദ് മുഹമ്മദ് ഫായിസ് തങ്ങള്‍(20) ആണ് മരിച്ചത്. ബൈക്ക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്നു.

    എറണാകുളത്ത് ജോലി അന്വേഷിച്ച് തിരിച്ച് വരവേയായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നിലയില്‍ ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയിലും തുടര്‍ന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

    Also Read-മലപ്പുറത്ത് റോഡ് ബ്ലോക്ക് ചെയ്ത് വിദ്യാര്‍ത്ഥികളുടെ ഓണാഘോഷം; ലാത്തി വീശി പൊലീസ്; 50 പേര്‍ക്കെതിരെ കേസ്
    ഇന്നലെ പുലര്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്. മാതാവ്: ശരീഫ ബീവി, സഹോദരങ്ങള്‍: സഫ്വാന ബീവി, മിതലാജ് തങ്ങള്‍, ഷാബിന ബീവി, മിഷല്‍ തങ്ങള്‍, അമീറ ബീവി.
    Published by:Jayesh Krishnan
    First published: