കവളപ്പാറ: ഭൂദാനത്തിന്റെ കണ്ണീരിന് ആഴം കൂട്ടിയ കാഴ്ചയായിരുന്നു അത്. ഇന്ന് ഭൂദാനത്തെ സെന്റ് മേരീസ് പള്ളിയുടെ മുന്നില്‍ ഒത്തുചേര്ന്നവര്ക്കാര്ക്കും കണ്ണീരടക്കാനായിരുന്നില്ല. രണ്ട് പിഞ്ചുകുട്ടികളുടെ മൃതദേഹങ്ങള്‍. എന്നും ഒരുമിച്ച് കെട്ടിപിടിച്ച് ഉറങ്ങുന്ന രണ്ട് സഹോദരിമാര്‍ അവര്‍ക്ക് അന്ത്യ വിശ്രമം ഒരുക്കിയതും ഒരുമിച്ച്.
നാല് വയസുകാരി അനഘയുടെ മൃതദേഹത്തിന്റെ മുഖം കാണാന്‍ കഴിയുമായിരുന്നെങ്കിലും പിതാവിന്റെ സഹോദരന്റെ മകളായ എട്ടു വയസുകാരി അലീനയുടെ ശരീരം മൂടിപുതച്ച നിലയിലാണ് സംസ്കാരത്തിനായ് എത്തിച്ചത്. എന്നും ഒരുമിച്ച് കെട്ടിപ്പിടിച്ച് ഉറങ്ങാറുള്ള സഹോദരിമാര്‍ക്ക് ഒരുമിച്ച് അന്ത്യ വിശ്രമം ഒരുക്കിയപ്പോള്‍ അത് കണ്ടുന്നിന്നവരെയും കണ്ണീരിലാഴ്ത്തി.
Also Read: മഴക്കെടുതിയില്‍ മരണം 81 ആയി; ഭൂദാനത്ത് നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി
വ്യാഴാഴ്ച രാത്രിയുണ്ടായ വന്‍ ഉരുള്‍പൊട്ടലിലായിരുന്നു അലീനയുടേതുള്പ്പെടെ 40 വീടുകള്‍ മണ്ണിനടിയിലായത്. വിക്ടറിന്റെയും തോമസിന്റെയും വീട് ഉരുള്‍പൊട്ടലുണ്ടായ ഭാഗത്തിന്റെയും എറ്റവും മുകളിലായിരുന്നു. ആശാരിപ്പണിക്കാരനും പെയിന്റിങ്ങ് തൊഴിലാളിയുമായ ഇരുവരുടെയും വീടിന് മുകളില്‍ മറ്റ് വീടുകളൊന്നുമില്ല. ഭാര്യമാര്‍ക്കും അഞ്ച് കുട്ടിള്ക്കുമൊപ്പമായിരുന്നു ഇവരുടെ കുടുംബം കവളപ്പാറയില്‍ കഴിഞ്ഞിരുന്നത്.
ഉരുള്‍പൊട്ടലുണ്ടായ സമയത്ത് തോമസ് വീട്ടിലുണ്ടായിരുന്നില്ല. വിക്ടറും രണ്ട് സ്ത്രീകളും മൂന്നു കുട്ടുകളുമായി രക്ഷപ്പെട്ടെങ്കിലും അനഘയും അലീനയും വീട്ടില്‍ കുടുങ്ങുകയായിരുന്നു. രണ്ട് മാസം പ്രായമുള്ള കുട്ടിയും വീട്ടില്‍ നിന്ന് ഇവര്‍ രക്ഷിച്ചിരുന്നു. ഉരുള്‍പൊട്ടലിനു പിന്നാലെ വിക്ടറും നാട്ടുകാരും സ്ഥലത്തെത്തിയപ്പോള്‍ അലീനയുടെ കരച്ചില് കേട്ടു. തുടര്‍ന്ന് ഇവര്‍ സ്ഥലത്ത് കുഴിച്ച് തെരച്ചില്‍ ആരംഭിച്ചെങ്കിലും കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
രാത്രി വൈകി തെരച്ചില്‍ അവസാനിപ്പിച്ചതിനു പിന്നാലെ വെള്ളിയാഴ്ച രാവിലെ വിക്ടര്‍ വീണ്ടും സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് അനഘയെ പുറത്തെടുക്കുകയും ചെയ്തു. കുട്ടിക്ക് ജീവനുണ്ടെന്ന് കരുതി പുറത്തെടുത്തെങ്കിലും നിരാശയായിരുന്നു ഫലം. വെള്ളിയാഴ്ച ഉച്ഛ കഴിഞ്ഞായിരുന്നു കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഈ സമയത്തായിരുന്നു തോമസ് നാട്ടില്‍ തിരിച്ചെത്തുന്നത്. തന്റെ മകള്‍ മരിച്ചെന്നറിഞ്ഞതിനു പിന്നാലെ അലീനയെ പുറത്തെടുക്കാനായി വിക്ടറിനൊപ്പം ചേരുകയും ചെയ്തു. ശനിയാഴ്ച രാവിലെയെടെയാണ് അലീനയെ പുറത്തെടുക്കുന്നത്. കട്ടിലില്‍ കിടന്നുറങ്ങുന്ന നിലയിലായിരുന്നു ഈ എട്ടുവയസുകാരി. വീടിന്റെ മേല്‍ക്കൂരയിലെ സ്ലാബ് തകര്‍ത്ത് കൈകൊണ്ടു മണ്ണുനീക്കിയാണ് രക്ഷാപ്രവര്‍ത്തകര്‍ അലീനയുടെ ശരീരം പുറത്തെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.