എന്തുകൊണ്ട് പാർടി തോറ്റു? സീതാറാം യെച്ചൂരി പറയുന്നു

വിശ്വാസികളായ അനുഭാവികളെ തിരികെ എത്തിക്കാൻ ആവശ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്നും സീതാറാം യെച്ചൂരി

news18
Updated: June 10, 2019, 4:19 PM IST
എന്തുകൊണ്ട് പാർടി തോറ്റു? സീതാറാം യെച്ചൂരി പറയുന്നു
Sitaram-Yechury
  • News18
  • Last Updated: June 10, 2019, 4:19 PM IST
  • Share this:
ന്യൂഡൽഹി: ശബരിമല വിഷയത്തിൽ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാനാണ് എൽഡി എഫ് സർക്കാർ ശ്രമിച്ചതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എന്നാൽ ബി ജെ പിയും യു ഡി എഫും ഒരു വിഭാഗം വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചു. വിശ്വാസികളായ അനുഭാവികളെ തിരികെ എത്തിക്കാൻ ആവശ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവി അവലോകനം ചെയ്തുകൊണ്ടു രണ്ടുദിവസമായി നടന്ന കേന്ദ്രകമ്മിറ്റി യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സീതാറാം യെച്ചൂരി.

പാർട്ടിയുടെ കരുത്തു കുറഞ്ഞെന്നും രാഷ്ട്രീയ ഇടപെടൽ നടത്താനുമുള്ള കഴിവ് ദുർബലമായെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയിൽ വിമർശനം ഉയർന്നു. ബംഗാളിൽ ബി ജെ പി- തൃണമൂൽ വിരുദ്ധ വോട്ടുകൾ ഏകീകരിക്കാനുള്ള ശ്രമം കോൺഗ്രസിന്റെ നിഷേധാത്മക നിലപാട് കൊണ്ട് നഷ്ടമായി. ത്രിപുരയിൽ പരമ്പരാഗത വോട്ടുകൾ നഷ്ടമായത് തിരിച്ച് പിടിക്കാൻ ഉള്ള ശ്രമങ്ങൾ നടത്തുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

First published: June 10, 2019, 4:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading