രാഹുലിന്റെ സ്ഥാനാര്‍ഥിത്വം തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ്: യെച്ചൂരി

കേരളത്തില്‍ ഇടതു മുന്നണി മികച്ച വിജയമുണ്ടാക്കുമെന്നും 2004 ആവര്‍ത്തിക്കുമെന്നും യെച്ചൂരി

news18
Updated: March 30, 2019, 10:39 PM IST
രാഹുലിന്റെ സ്ഥാനാര്‍ഥിത്വം തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ്: യെച്ചൂരി
rahul yechury
  • News18
  • Last Updated: March 30, 2019, 10:39 PM IST
  • Share this:
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യത്തില്‍ സിപിഎമ്മിന് കാര്യമൊന്നുമില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. കേരളത്തില്‍ ഇടതു മുന്നണി മികച്ച വിജയമുണ്ടാക്കുമെന്നും 2004 ആവര്‍ത്തിക്കുമെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.

വയനാട്ടില്‍ രാഹുല്‍ മത്സരിക്കുമോയെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച അദ്ദേഹം ആര് സ്ഥാനാര്‍ഥിയാകണമെന്നത് ഓരോ പാര്‍ട്ടിയുടെയും ആഭ്യന്തര പ്രശ്‌നമാണെന്ന് പറഞ്ഞ യെച്ചൂരി മോദി സര്‍ക്കാരിനെ താഴെയിറക്കുക എന്നതാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നും വ്യക്തമാക്കി.

Also Read: വയനാട്ടിൽ അനിശ്ചിതത്വം തുടരുന്നു; പരസ്യ പ്രതിഷേധവുമായി മുസ്ലിം ലീഗ്

അതേസമയം വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതിനെതിരെ മുസ്‌ലിം ലീഗ് പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. പാണക്കാട് ചേര്‍ന്ന അടിയന്തിര ലീഗ് നേതൃയോഗം സാഹചര്യങ്ങള്‍ വിലയിരുത്തി. യുഡിഎഫിന് വന്‍ ഭുരിപക്ഷം ലഭിക്കുന്ന മണ്ഡലത്തിലെ നിലവിലെ അവസ്ഥ ദയനീയമാണെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

വയനാട്ടിലെ അനിശ്ചിതത്വം മറ്റ് ചില മണ്ഡലങ്ങളെയും ബാധിച്ചു തുടങ്ങിയെന്നാണ് ലീഗിന്റെ അഭിപ്രായം. രാഹുലിന്റ വരവിനെച്ചൊല്ലി കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പര വിരുദ്ധ പ്രസ്താവനകളുമായി രംഗത്തുവരുന്നതും സാഹചര്യം മോശമാക്കുന്നു. നിലവിലെ സാഹചര്യം പ്രതിസന്ധി ഉണ്ടാക്കുമെന്നും തീരുമാനം പെട്ടെന്ന് വേണമെന്നും ഹൈദരലി തങ്ങള്‍ എ.ഐ.സി.സി നേതൃത്വത്തെ അറിയിച്ചു.

ലീഗ് പ്രതിഷേധം എ.ഐ.സി.സി നേതൃത്വത്തെ അറിയിച്ചതായി പി.കെ.കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് ഭാരവാഹികള്‍ യോഗം ചേര്‍ന്ന് അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരസ്യ പ്രതികരണം.

First published: March 30, 2019, 10:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading