പാലക്കാട് : ഓവുചാല്‍ നിര്‍മ്മിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് പരിക്കേറ്റ സൈറ്റ് എഞ്ചിനീയര്‍ (site engineer)മരിച്ചു. ഈറോഡ് സ്വദേശി ധനേഷാണ് (Dhanesh) മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെയാണ് അപകടം നടന്നത്. പാലക്കാട്-ഷൊര്‍ണ്ണൂര്‍ റെയില്‍വേപാതയില്‍ മാങ്കുറിശ്ശി വള്ളൂര്‍തൊടിക്ക് സമീപം റെയില്‍വേ ഓവുപാലം നിര്‍മ്മിക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞു വീണത്.
അപകടത്തില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന രണ്ട് തൊഴിലാളികള്‍ക്കും പരിക്കേറ്റിട്ടുണ്ടെങ്കിലും നില ഗുരുതരമല്ല. ഇവര്‍ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
Also read:
നാലുവയസ്സുകാരനെ വായിൽ തുണി തിരുകി അലമാരയില്‍ അടച്ച് കൊലപ്പെടുത്തി; അയൽവാസിയായ സ്ത്രീ അറസ്റ്റിൽ
Arrest |നെഗറ്റീവ് എനര്‍ജി മാറ്റി തരാമെന്ന് വാഗ്ദാനം ചെയ്ത് 32 ലക്ഷം തട്ടിയെടുത്തു; സ്വയം പ്രഖ്യാപിത 'ആള്‍ദൈവം' പിടിയില്‍
മുംബൈ: നെഗറ്റീവ് എനര്‍ജി മാറ്റി തരാമെന്ന് വാഗ്ദാനം ചെയ്ത് ഒരു കുടുംബത്തില്‍ നിന്നും 32 ലക്ഷം തട്ടിയെടുത്ത കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍. താനെയിലാണ് സംഭവം.
കേസില്‍ 28 വയസുള്ള പവന് പാട്ടീല്‍ ആണ് പോലീസിന്റെ പിടിയിലായത്. ബാധ ഒഴിപ്പിച്ച് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വിവിധ പൂജകളുടെ പേരിലാണ് ലക്ഷങ്ങള്‍ തട്ടിയെടുത്തതെന്ന് കുടുംബം പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
പ്രിയങ്ക റാണെയുടെ പരാതിയിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ കുടുംബത്തെയാണ് ഇയാള്‍ തട്ടിപ്പിനിരയാക്കിയത്. പ്രിയങ്ക റാണെയുടെ അമ്മ മുന്‍ സെയില്‍സ് ടാക്സ് ഉദ്യോഗസ്ഥയായിരുന്നു. അച്ഛന്റെ കാന്‍സര്‍ ഭേദമാക്കി തരാമെന്നും ഭര്‍ത്താവിന് ഉടന്‍ തന്നെ ജോലി ലഭിക്കുമെന്നും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഭര്‍ത്താവിന് ജോലി കിട്ടിയെങ്കിലും ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് അച്ഛന് മരിച്ചതായി പരാതിയില്‍ പറയുന്നു.
Also read:
Husband attacks wife| പിണങ്ങിപ്പോയ ഭാര്യ തിരിച്ചു വന്നില്ല; ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു
ചിലര്‍ കുടുംബത്തിനെതിരെ ആഭിചാരം ചെയ്തത് കൊണ്ടാണ് കുടുംബ പ്രശ്നങ്ങള്‍ എന്നും ഇതുപരിഹരിക്കാന് ബാധ ഒഴിപ്പിച്ചു തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. ബാധ ഒഴിപ്പിക്കാനായി ചില പൂജകള്‍ ചെയ്യണമെന്നും ഇതിനായി പണം നല്‍കണമെന്നും ആവശ്യപ്പെട്ടു. വിവിധ പൂജകളുടെ പേരില്‍ 32 ലക്ഷം രൂപ യുവാവ് തട്ടിയെടുത്തു എന്നാണ് പരാതിയില്‍ പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.