കൊച്ചി: ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് നിരീക്ഷക സമിതി പുനഃസംഘടിപ്പിക്കണമെന്ന അപേക്ഷ ഹൈക്കോടതി തള്ളി. നിരീക്ഷകനെയും അഡ്ഹോക് സമിതിയെയും ചുമതലയില്‍ ഒഴിവാക്കുകയും ചെയ്തു. ട്രസ്റ്റിന്റെ പ്രവര്‍ത്തനത്തില്‍ പരാതിയുള്ളവര്‍ ആറ്റിങ്ങൽ സബ് കോടതിയെ സമീപിക്കണമെന്നും ഹൈക്കോടതി ഡിവിഷന് ബഞ്ച് നിര്‍ദ്ദേശിച്ചു.
തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ട്രസ്റ്റിന് മുകളില്‍ എല്ലാക്കാലവും പരാമാധികാരികള് വേണ്ടെന്നും കോടതി നിരീക്ഷിച്ചു. നിരീക്ഷകനായ ജസ്റ്റിസ് ടി.വി രാമകൃഷ്ണന് (റിട്ട.), അഡ്ഹോക് കമിറ്റി അംഗങ്ങള്‍ എന്നിവരെയാണ് കോടതി ചുമതകളില്‍ നിന്നും ഒഴിവാക്കിയത്.
Also Read ആരോപണവിധേയനായ എസ്.പിയെ 'ഭീകരവിരുദ്ധ' സ്ക്വാഡിലേക്ക് മാറ്റി സര്‍ക്കാര്‍
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.