• HOME
  • »
  • NEWS
  • »
  • kerala
  • »
  • Religious Harmony | സ്വന്തമായി ഭൂമിയില്ല; ഷാഹുൽ ഹമീദിന്റെ മണ്ണിൽ ശിവരാമന് അന്ത്യവിശ്രമം

Religious Harmony | സ്വന്തമായി ഭൂമിയില്ല; ഷാഹുൽ ഹമീദിന്റെ മണ്ണിൽ ശിവരാമന് അന്ത്യവിശ്രമം

''ആ കുടുംബത്തിന്റെ വിശ്വാസമനുസരിച്ച് അവരുടെ പ്രിയപ്പെട്ടവനെ യാത്രയാക്കാന്‍ കഴിയണമെന്നു തോന്നി.'' ഷാഹുല്‍ ഹമീദ് പറഞ്ഞു.

  • Share this:
തൃശൂർ: വാടകക്ക് താമസിക്കുന്ന കുടുംബത്തിലെ ഗൃഹനാഥന്റെ മൃതദേഹം സംസ്‌കരിക്കാന്‍ ഇടം നല്‍കി വീട്ടുടമ.കാട്ടൂരുകാര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു  കുട്ടമംഗലം മലയാറ്റില്‍ ശിവരാമന്‍ (67) വര്‍ഷങ്ങള്‍ക്ക് മുമ്പ് മതത്തിന്റെ വേര്‍തിരിവില്ലാതെ പിതാവിനു തുല്യം സ്‌നേഹിക്കുകയും ബാപ്പയെന്നു വിളിക്കുകയും ചെയ്തിരുന്ന അഹമ്മദ് മരിച്ചപ്പോള്‍ മയ്യത്ത് കുളിപ്പിക്കുമ്പോള്‍ ആ നന്മ തിരികെ തേടി വരുമെന്ന് ശിവരാമന്‍ ഒരിക്കലും കരുതിയിരുന്നില്ല.

കഴിഞ്ഞ ദിവസം ശിവരാമന്‍ മരിച്ചത് ഒരു മുസ്ലിം കുടുംബത്തിന്റെ വാടക വീട്ടില്‍ വെച്ചായിരുന്നു. ചിതയൊരുക്കാന്‍ സ്വന്തമായി ഭൂമിയില്ലാത്ത ആ കുടുംബന്ധത്തിന്റെ വിഷമം തിരിച്ചറിച്ച വീട്ടുടമയായ ഷാഹുല്‍ ഹമീദ് സ്വന്തം പറമ്പില്‍ ആ മനുഷ്യന് ചിതയൊരുക്കാനുള്ള ആറടി മണ്ണ് നല്‍കി.

''ആ കുടുംബത്തിന്റെ വിശ്വാസമനുസരിച്ച് അവരുടെ പ്രിയപ്പെട്ടവനെ യാത്രയാക്കാന്‍ കഴിയണമെന്നു തോന്നി.'' ഷാഹുല്‍ ഹമീദ് പറഞ്ഞു.

കാട്ടൂര്‍ പൊഞ്ഞനം ദുബായ്മൂല സ്വദേശിയും പൊഞ്ഞനം ജുമാ മസ്ജിദ് പ്രസിഡന്റ് പടവലപ്പറമ്പില്‍ മുഹമ്മദാലിയുടെ മകനാണ് ഷാഹുല്‍ ഹമീദ്.

വൃക്ക ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു ശിവരാമന്‍. ചികിത്സയ്ക്കായി സ്ഥലവും വീടുമെല്ലാം വില്‍ക്കേണ്ടി വന്നു ശിവരാമന്. ബന്ധുക്കള്‍ മൃതദേഹം വടൂക്കരയിലെ ശ്മശാനത്തില്‍ സംസ്‌കരിക്കാനാണ് തീരുമാനിച്ചത്.

എന്നാല്‍ സ്വന്തം ഭൂമിയില്‍ ചടങ്ങുകള്‍ ചെയ്യാന്‍ കഴിയാത്തതിലുള്ള കുടുംബത്തിന്റെ വിഷം തിരിച്ചറിഞ്ഞ ഷാഹുല്‍ ഹമീദ്. തന്റെ പറമ്പില്‍ തന്നെ സംസ്‌കാരം നടത്താന്‍ പറയുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ചടങ്ങുകള്‍ നടന്നത്.

Religious Harmony | ക്ഷേത്രത്തിലെ പള്ളിവേട്ടയ്ക്ക് സ്വീകരണം നല്‍കി വികാരി; കുരിശിന്‍റെ വഴിക്ക് മെഴുകുതിരി തെളിയിച്ച് ക്ഷേത്ര കമ്മിറ്റിയും

മതത്തിന്‍റെ പേരില്‍ പരസ്പരം തര്‍ക്കിക്കുന്നവര്‍ ഈ കാഴ്ചയൊന്ന് കാണണം. തിരുവനന്തപുരം ജില്ലയിലെ പീരപ്പന്‍കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ട എഴുന്നള്ളത്തിന് നിറപറയും നിലവിളക്കും ഒരുക്കി കൃഷ്ണശില്‍പത്തില്‍ മാലയിട്ട് സ്വീകരിച്ചത് തൈക്കാട്ട് മദര്‍ തെരേസ ദേവാലയത്തിലെ വികാരിയും കൂട്ടരും. ദുഖവെള്ളി ദിനത്തിലെ കുരിശിന്‍റെ വഴി ക്ഷേത്രത്തിന് മുന്നിലെത്തിയപ്പോള്‍ ക്രിസ്തുവിന്‍റെ ചിത്രത്തിന് മുന്നില്‍ മെഴുക് തിരി തെളിയിച്ച്  അമ്പലക്കമ്മറ്റിയും സ്വീകരിച്ചത് മതമൈത്രിയുടെ മഹനീയ മാതൃകയായി.

പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പത്ത് ദിവസത്തെ ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട ചടങ്ങ് വ്യാഴാഴ്ച രാത്രിയാണ് നടന്നത്. പള്ളിവേട്ടയ്ക്കുശേഷം തിരിച്ചെഴുന്നള്ളത്ത് തൈക്കാട്ടുള്ള മദർ തെരേസ ദേവാലയത്തിന്റെ മുന്നിലെ വഴിയിലൂടെയാണ് കടന്നുപോകുന്നത്.

പള്ളിക്കുമുന്നിൽ എഴുന്നള്ളത്തെത്തിയപ്പോൾ വികാരി ഫാ. ജോസ് കിഴക്കേടത്തിന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങള്‍ വരവേറ്റു. ചെറിയൊരു പന്തൽ കെട്ടി ശ്രീകൃഷ്ണശില്പവും നിറപറയും നിലവിളക്കും വെച്ചാണ് വരവേറ്റത്. സെന്റ് ജോൺസ് ആശുപത്രി ജീവനക്കാരും സ്വീകരണത്തില്‍ പങ്കെടുക്കാനെത്തി. ക്ഷേത്ര പൂജാരി നിറപറ സ്വീകരിച്ച് കർപ്പൂരം കത്തിച്ച് ആരതിയുഴിഞ്ഞു. നാടിന്റെ ഐക്യവും സ്നേഹവും മതസൗഹാർദ്ദവും ഇവിടെ സംഗമിക്കുകയാണെന്നും ഈശ്വരാനുഗ്രഹം പരസ്പരം പങ്കിടുകയാണെന്നും ഫാ. ജോസ് കിഴക്കേടത്ത് പറഞ്ഞു.

ദുഃഖവെള്ളിയാഴ്ച ദിവസം രാവിലെ കുരിശിന്റെ വഴി യാത്ര ദേവാലയത്തിൽ നിന്നാരംഭിച്ച് ക്ഷേത്രത്തിന് മുന്നിൽ എത്തിയപ്പോൾ അമ്പലക്കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നല്‍കി. മേശപ്പുറത്ത് യേശുക്രിസ്തുവിന്റെ ചിത്രവും ശ്രീകൃഷ്ണശില്പവും ഒന്നിച്ചു വെച്ച്, നിലവിളക്കും മെഴുകുതിരിയും കത്തിച്ചാണ് വരവേറ്റത്. വിഷുദിനംകൂടി ആയതിനാൽ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക് ഉണ്ടായിരുന്നു.

ക്ഷേത്രത്തിലെത്തിയ ഭക്തരെല്ലാം കുരിശിന്‍റെ വഴിയെ സ്വീകരിക്കാൻ ഒപ്പംകൂടി. മതസൗഹാർദ്ദത്തിന്റെ ഈ നല്ല മാതൃക വരുംകൊല്ലങ്ങളിലും തുടരുമെന്ന് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ആർ.എസ്.സുനിൽ പറഞ്ഞു.
Published by:Jayashankar Av
First published: